News
നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
രജനികാന്തിന്റെ ‘പടയപ്പ’ എന്ന വമ്പന്‍ ചിത്രം കാണാത്തവര്‍ ചുരുക്കമായിരിക്കും. ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. രജനികാന്ത് നായകനാകുന്ന ‘ജെയിലര്‍’ എന്ന പുതിയ സിനിമയില്‍ രമ്യാ കൃഷ്ണനും അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെയിലര്‍’. നെല്‍സണും രജനികാന്തും ആദ്യമായി ഒന്നിക്കുന്നുവെന്നതിനാല്‍ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ‘ജെയിലര്‍’. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ രമ്യാ കൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗ്‌സറ്റ് 10ന് ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. ലൈഗറാണ് രമ്യാ കൃഷ്ണന്‍ അഭിനയിച്ച് ഇനി പ്രദര്‍ശനത്തിന് എത്താനിറയ്ക്കുന്ന സിനിമ.
വിജയ് ദേവെരകൊണ്ടയാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിലെ നായകന്‍. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനിട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷന്‍ രംഗങ്ങളുമുണ്ട്.
ലാസ് വെഗാസിലെ ‘മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ്’ (എംഎംഎ) ചാമ്പ്യനാകാന്‍ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുഎസിലായിരുന്നു ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരിക്കുകയാണ്.