Connect with us

ഐശ്വര്യയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്താതെ അഭിഷേക് ബച്ചന്‍, പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പുറമേക്ക് നടിക്കുന്നുണ്ടെങ്കിലും ഇവ പ്രകടമാണെന്ന് ആരാധകര്‍

Actress

ഐശ്വര്യയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്താതെ അഭിഷേക് ബച്ചന്‍, പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പുറമേക്ക് നടിക്കുന്നുണ്ടെങ്കിലും ഇവ പ്രകടമാണെന്ന് ആരാധകര്‍

ഐശ്വര്യയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്താതെ അഭിഷേക് ബച്ചന്‍, പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പുറമേക്ക് നടിക്കുന്നുണ്ടെങ്കിലും ഇവ പ്രകടമാണെന്ന് ആരാധകര്‍

ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ഇവരുടേതായി പുറത്തെത്താറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അമിതാഭ് ബച്ചനാകട്ടെ, ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. ജയ ബച്ചന്‍ സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേയ്ക്ക് ശ്രദ്ധ നല്‍കിയിട്ട് ഏറെ നാളുകളായി. കുറച്ച് നാളുകളായി മരുമകള്‍ ഐശ്വര്യ റായ് വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

എന്നാല്‍ ഇതുവരെയും ഇതേക്കുറിച്ച് താരകുടുംബം പ്രതികരിച്ചില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവയെല്ലാം മാറ്റി വെച്ച് ഒരു പരിധി വരെ ഒന്നിച്ച് പോകാന്‍ ശ്രമിക്കുകയാണ് ബച്ചന്‍ കുടുംബം. വര്‍ഷങ്ങളായി ഗോസിപ്പുകള്‍ അഭിമുഖീകരിക്കുന്നതിനാല്‍ ഇവയെ അവഗണിക്കുകയാണ്. ലോകം ആരാധിക്കുന്ന താര സുന്ദരി ബച്ചന്‍ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുന്ന എന്ന വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ക്കിടയില്‍ പല അഭിപ്രായങ്ങളും വന്നു.

ബച്ചന്‍ കുടുംബത്തെ പോലെ പാരമ്പര്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ഐശ്വര്യ റായിയും. എന്നാല്‍ ജയ ബച്ചന്റെ പിന്തിരിപ്പന്‍ മനോഭാവങ്ങള്‍ ഐശ്വര്യയുടെ കരിയര്‍ ഇല്ലാതാക്കുമെന്ന് പലരും പ്രവചിച്ചു. വിവാഹ ശേഷം ഈ പ്രവചനം ഏരെക്കുറെ ശരിയുമായി. അമ്മയായ ശേഷം ചുരുക്കം സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഐശ്വര്യ താല്‍പര്യപ്പെടുന്നത്.

വിവാഹ ശേഷം ഏ ദില്‍ ഹെ മുശ്കില്‍ എന്ന സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ ഐശ്വര്യ അഭിനയിച്ചത് ഭര്‍ത്താവിന്റെ കുടുംബത്തെ അലോസരപ്പെടുത്തിയെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്ത് വന്നു. അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. ഐശ്വര്യയെയും ഭര്‍തൃ മാതാപിതാക്കളെയും ഒരുമിച്ച് പൊതുവേദികളില്‍ അപൂര്‍വമായേ കാണാറുള്ളൂ. ഇവര്‍ തമ്മിലുള്ള അകല്‍ച്ച പ്രകടമാണെന്ന് ആരാധകര്‍ പറയുന്നു.

പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പുറമേക്ക് നടിക്കുന്നുണ്ടെങ്കിലും ഇവ പ്രകടമാണെന്ന് ആരാധകര്‍ പറയുന്നു. പ്രത്യേകിച്ചും അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യക്ക് അസ്വാരസ്യങ്ങളുണ്ടെന്ന ഗോസിപ്പ് രൂക്ഷമാണ്. അഭിഷേകും ഐശ്വര്യയും വിവാഹമോചനത്തിന്റെ വക്കിലാണെന്നും മകളെയോര്‍ത്ത് മുന്നോട്ട് പോകുകയാണെന്ന് ഗോസിപ്പുകള്‍ വന്നു.

ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി പുതിയൊരു സംഭവമുണ്ടായി. ഐശ്വര്യയുടെ അമ്മ ബ്രിന്ദ റായിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. മകള്‍ ആരാധ്യ ബച്ചനും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. എന്നാല്‍ അഭിഷേക് ബച്ചനെ കാണുന്നില്ല. നേരത്തെ ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിലും അഭിഷേകോ വീട്ടുകാരോ പങ്കെടുത്തിരുന്നില്ല. ഫോട്ടോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു.

കുടുംബത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. പക്ഷെ മറച്ച് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇവര്‍ പറയുന്നു. പ്രതീക്ഷ എന്ന വീട് അമിതാഭ് ബച്ചന്‍ ശ്വേത ബച്ചന് നല്‍തിയത് മുതല്‍ പ്രശ്‌നങ്ങളാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. അതേസമയം ഇതിന് മുമ്പേ താര കുടുംബത്തക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അടുത്തിടെയാണ് കോടികള്‍ വില വരുന്ന വീട് അമിതാഭ് ബച്ചന്‍ മകള്‍ ശ്വേത ബച്ചന് നല്‍കിയത്.

2007 ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറേ വര്‍ഷങ്ങള്‍ മരുമകളെക്കുറിച്ച് അമിതാഭ് ബച്ചനും ജയ ബച്ചനും പൊതുവേദികളില്‍ സംസാരിക്കാറുണ്ടായിരുന്നു. ശ്വേത ബച്ചനുമായും ഐശ്വര്യക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തമ്മില്‍ ഈ അടുപ്പം കാണാനില്ല. ഇതിനിടെ വേര്‍പിരിഞ്ഞാല്‍ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.

അഭിഷേക് ബച്ചനേക്കാള്‍ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോള്‍ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. 750 കോടി രൂപയിലധികമാണ് ഐശ്വര്യ റായിയുടെ ആസ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗോസിപ്പുകളോട് ഐശ്വര്യ റായ് പൊതുവെ പ്രതികരിക്കാറില്ല. അഭിഷേക് ബച്ചനും ഗോസിപ്പുകളെ അവഗണിക്കാറാണ് പതിവ്. അതേസമയം പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More in Actress

Trending

Malayalam