നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അസുഖ ബാധിതനായി ഗോവയില്‍ കാഴിയുന്ന ഷാരൂഖ് ഖാന്റെ ഗുരുവും സുഹൃത്തുമായ എറിക് ഡിസൂസയെ കാണാന്‍ വരണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി സരിതാ ലൈറ്റ്ഫ്ലാംഗ്. കോണ്‍ഗ്രസ് നേതാവ് കൂടിയാണ് സരിത.
സരിത എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. എറിക്കിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുറച്ച് സമയത്തേക്കെങ്കിലും അദ്ദേഹത്തിന്റെ അരികിലിരിക്കണമെന്നും ഗോവയില്‍ നിന്ന് വളരെ അകലെയല്ല മുംബൈ എന്നും സരിതാ വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു.
‘മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വലിയ ദൂരമൊന്നുമില്ലല്ലോ. ഒരു മണിക്കൂര്‍ വിമാനയാത്രയുടെ കാര്യമല്ലേയുള്ളൂ. അദ്ദേഹത്തിന്റെ ആരോഗ്യം ശരിക്കും വഷളായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന് ഇനി സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അദ്ദേഹത്തിനൊപ്പം അല്പനേരം ചെലവിടണം. ഇതെന്റെ അവസാനത്തെ അഭ്യര്ത്ഥനയായേക്കാം. എന്റെ സഹോദരന് എറിക്കിന്റെ അരികില്‍ ഷാരൂഖ് ഖാനെ എത്തിക്കാനുള്ള അവസാനശ്രമം.
ഓരോ ദിവസവും ഓരോ നിമിഷവും എറിക്കിന്റെ ആരോഗ്യം വഷളായിവരികയാണ്. ഷാരൂഖിന്റെ സാമീപ്യം അദ്ദേഹത്തിന് ആശ്വാസം പകരാന്‍ സാധ്യതയുണ്ട് എന്നും സരിത പറുന്നു. ഷാരൂഖ് ഖാനെ മാനേജര്‍ മുഖാന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സരിത പറഞ്ഞു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...