Connect with us

മോഹൻലാലും മമ്മൂട്ടിയും എങ്ങനെ മലയാള സിനിമയിലെ അവസാന സൂപ്പർ താരങ്ങളായി ? കാരണങ്ങൾ ഇതൊക്കെയാണ് !

Malayalam Articles

മോഹൻലാലും മമ്മൂട്ടിയും എങ്ങനെ മലയാള സിനിമയിലെ അവസാന സൂപ്പർ താരങ്ങളായി ? കാരണങ്ങൾ ഇതൊക്കെയാണ് !

മോഹൻലാലും മമ്മൂട്ടിയും എങ്ങനെ മലയാള സിനിമയിലെ അവസാന സൂപ്പർ താരങ്ങളായി ? കാരണങ്ങൾ ഇതൊക്കെയാണ് !

മലയാള സിനിമക്ക് ആകെ രണ്ടേ രണ്ടു സൂപ്പർതാരങ്ങളെ വര്ഷങ്ങളായി നിലവിലുള്ളൂ . മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും . മമ്മൂക്കയും ലാലേട്ടനും എന്ന വികാരമായി തന്നെ അവർ ഇരുവരും നിലകൊള്ളുകയാണ് . എന്തുകൊണ്ട് അവർ മാത്രം എന്നൊരു ചോദ്യം ഇപ്പോളും നിലനിൽക്കുന്നു/. അതിനു ഒരുപാട് ഉത്തരങ്ങൾ ഉണ്ട് . വര്ഷങ്ങളുടെ പ്രയത്നം , അവർ നേടിയ എണ്ണമറ്റ പുരസ്‌കാരങ്ങൾ , പകര്ന്നാടിയ വേഷ വൈവിധ്യങ്ങൾ അങ്ങനെ അങ്ങനെ .. എന്താവണം എന്ന ഉത്തമ ബോധ്യം അവർക്കിരുവർക്കും ഉണ്ടായിരുന്നു എന്ന് വേണം പറയാൻ .

നവയുഗ സിനിമയുടെ , അല്ലെങ്കിൽ ന്യൂ ജനറേഷൻ സിനിമയുടെ കടന്നു കയറ്റം ഉണ്ടായിട്ടും ഒട്ടേറെ യുവ പ്രതിഭകൾ വന്നിട്ടും മമ്മൂട്ടിയും മോഹൻലാലും അവരുടെ സിനിമകളും വേണം മലയാള സിനിമയുടെ എക്കണോമിയെ തുലനാവസ്ഥയിൽ നിർത്താൻ. മലയാളത്തിലെ ഏറ്റവും കളക്ഷൻ നേടിയ 100 കോടിയും 200 കോടിയും മോഹൻലാലിന് അവകാശപ്പെട്ടതാണ് .

അതിനെ തുല്യമായി തന്നെ മമ്മൂട്ടിയും ബാലൻസ് ചെയ്യുന്നു , അന്യഭാഷാ ചത്രങ്ങളിലൂടെയും മധുരരാജാ പോലെയുള്ള ചിത്രങ്ങളിലൂടെയും. ഇതുമാത്രമല്ല അവരുടെ വിജയത്തിന് പിന്നിലെ ഘടകങ്ങൾ . കഴിവ് പെരുമാറ്റം , ആത്മവിശ്വാസം അങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഉണ്ട് . ന്യൂസ് മിനിറ്റ് കാണ്ടെത്തുന്ന പതിമ്മൂന്നു കാരണങ്ങളുണ്ട് , എന്തുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും എന്നതിന്.

അവർ ചെയ്ത കഥാപാത്രങ്ങളിലൂടെ പോകുമ്പോൾ അതിനെ മറികടക്കുന്ന ഒരു പ്രകടനം മറ്റൊരു നടനിൽ നിന്നും കാണാൻ സാധ്‌ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് . ഇവർ സന്തുലിതമായി വേഷങ്ങളെ കൈകാര്യം ചെയ്തു നമുക്ക് മുൻപിൽ വയ്ക്കുമ്പോൾ പകരം ഒരാളെ സങ്കല്പിക്കാൻ സാധിക്കുന്നല്ല. അമരത്തിലെയും പൊന്തന്മാടയിലെയും വിധേയനിലെയും ഒന്നും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മറ്റൊരാളായി സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നല്ല. സ്ഫടികത്തിലും തൂവാനത്തുമ്പികളിലുമൊന്നും കണ്ട മോഹൻലാലിന് പകരം മറ്റാരെയേലും മാറ്റി ചിന്തക്കാൻ സാധിക്കുമോ ? ഇല്ലെന്നാണ് ഉത്തരം . ഉറപ്പ് .

അവരുടെ കാലഘട്ടത്തിൽ മറ്റൊരു അഭിനേതാവിനും ഒരു ജനക്കൂട്ടം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. സിനിമ തിയേറ്ററുകളിൽ ആളുകളെ ഇത്രയധികം എത്തിക്കാൻ മറ്റൊരു നടനും സാധിച്ചില്ല എന്ന് നിസംശയം പറയാം .

ഇപ്പോളുള്ള യുവതാരങ്ങൾക്ക് മമ്മൂട്ടിയും മോഹൻലാലും ചെയ്ത കഥാപാത്രങ്ങളുടെ പകുതിപോലും വൈവിധ്യം അവരുടെ വേഷങ്ങളിലൂടെ തെളിയിക്കാൻ സാധ്‌ച്ചിട്ടില്ല. ഒരേ തരത്തിൽ ഒരേ സ്റ്റൈലൊക്കെ പല പല സിനിമകൾ .. എന്നാൽ മമ്മൂട്ടിയും മോഹഹൻലാലുമൊക്കെ അവരുടെ യുവത്വത്തിൽ ദിവസം മൂന്നും നാലും സിനിമകളിലൊക്കെ അഭിനയിക്കും. അതും വളരെ വളരെ വെത്യസങ്ങൾ നിറഞ്ഞ വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങൾ .. അവരാണ് അവസാന ബി ക്ലാസ് , സി ക്ലാസ് താരങ്ങൾ.

ഇത്രയതികം മികച്ച സിനിമ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയ മറ്റു നടന്മാർ ഇല്ല. നല്ല സംവിധായകർ നല്ല എഴുത്തുകാർ , നല്ല ടീം.. അതൊന്നും അത്ര സുലഭമായ ഇന്നത്തെ താരങ്ങൾക്ക് ലഭിക്കുന്നില്ല . എഴുത്തുകാരും സംവിധായകരും ഉണ്ടായിരുന്നത് കൊണ്ട് മാത്രമല്ല , അവരുടെ പ്രകടനവും വേറിട്ടത് തന്നെയാണ്.

പുതിയ നടന്മാരുടെ കാര്യത്തിൽ അവർക്ക് ജനങ്ങളിൽ ആവേശമുയർത്തിയ തരത്തിലുള്ള കഥാപാത്രങ്ങൾ അപൂർവമാണ് . അല്ലെങ്കിൽ ഇല്ലെന്നു തന്നെ പറയാം . പക്ഷെ മോഹൻലാലിനും മമ്മൂട്ടിക്കും അത്തരം ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് , ബിലാൽ ജോൺ കുരിശിങ്കൽ , ജഗന്നാഥൻ , നരസിംഹ മന്നാഡിയാർ , സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ കഥാപാത്രങ്ങൾ. തിയേറ്ററുകളിൽ ആവേശമുയർത്തിയ മാസ്സ് കഥാപാത്രങ്ങൾ . വർഷങ്ങൾ കഴിയ്ഞ്ചലും ഇതൊന്നും ഒപ്രു മലയാളിയും മറക്കില്ല.

സ്ക്രിപ്റ്റ് എന്തുമാകട്ടെ , പുതിയ സിനിമയ്ക്കൊപ്പം മാറിയില്ലെങ്കിൽ കൂടി അവരുടെ സ്ക്രീൻ പ്രെസെന്സ നൽകുന്ന മിനിമം തിയേറ്റർ കളക്ഷൻ ഗ്യാരന്റി ഉണ്ട് . അതിനപ്പുറം എന്തുവേണം സ്റ്റാർഡം നിലനിർത്തുന്നതിന് തെളിവായി ?

മൂന്നു പതിറ്റാണ്ടിനിപ്പുറവും ഇന്നും അവരുടെ മേധാവിത്തമാണ് . പുതിയ അബ്ഹനേതാക്കൾ വരുന്നു , അവരുടെ മക്കൾ വരുന്നു , ടെക്നോളജി മാറുന്നു , സമൂഹ മാധ്യമങ്ങൾ വിലയിരുത്തലുകളും ഇടിച്ച് താഴ്ത്തലുകളും നടത്തുന്നു . പക്ഷെ ഇന്നും അവർ കഴിഞ്ഞിട്ടേ മലയാളിക്കും മലയാള സിനിമക്കും ആരുമുള്ളൂ .

മലയാള സിനിമയിലെ മികച്ച സിനിമകൾ ചർച്ച ചെയ്യപ്പെടുമ്പോൾ ഉറപ്പായും അതിലൊരു മോഹൻലാൽ , മമ്മൂട്ടി ചിത്രമുണ്ടായിരിക്കും. ഉറപ്പ് . മറ്റൊന്ന് വര്ഷങ്ങള്ക്കു മുൻപ് ഇറങ്ങിയ അവരുടെ സിനിമകൾക്ക് ഇപ്പോൾ രണ്ടാം ഭാഗം വന്നാലും വലിയ സ്വീകാര്യതയാണ്. അല്ലെങ്കിൽ അവരുടെ സിനിമകളുടെ രണ്ടാം ഭാഗം സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വരുമ്പോൾ ആളുകളുടെ പ്രതികരണം ക്‌ളാസ്സിക് സിനിമകൾ തൊട്ട് കളി വേണ്ട എന്നാണ്. അത്രയതികം മോഹൻലാൽ – മമ്മൂട്ടി ചത്രങ്ങളെ അവർ സ്നേഹിക്കുന്നു.

പിന്നെ , അവരുടെ മാസ്സ് ഡയലോഗുകൾ. അതൊക്കെ ഇന്നത്തെ മിക്ക സിനിമകളിലും അവിഭാജ്യ ഘടകമാണ് . മമ്മൂട്ടി , മോഹൻലാൽ റെഫെറൻസുകൾ എല്ലാ ഇടതും കാണാം .

അവരുടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. 100 കഥാപാത്രങ്ങളെടുത്ത് ഒരു കൊളാഷ് നിർമിച്ചാൽ ഓരോന്നും വിക്കിപീഡിയയുടെ സഹായമില്ലാതെ നമുക്ക് പേര് പറയാനാകും.അത്രക്ക് സുപരിചിതമാണ് .

1986 ൽ ഇരുവരും കുറഞ്ഞത് 35 ചിത്രങ്ങളിലാണ് അഭിനയിച്ചത് . ഇന്നത്തെ ഒരു നടന് പോലും ചിന്തിക്കാൻ കഴിയാത്തത്ര സിനിമകൾ ! ഇനിയെങ്ങനെ മലയാള സിനിമക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും താരപദവിയിൽ നിന്നും മാറ്റി നിർത്തുവാൻ സാധിക്കും ?

13 reasons why mohanlal and mammootty are the last superstars of malayalam film industry

More in Malayalam Articles

Trending

Recent

To Top