Connect with us

കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കും എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ മനസിലേക്ക് വന്നത് lദേവികയും വിജയ് മാധവും

serial news

കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കും എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ മനസിലേക്ക് വന്നത് lദേവികയും വിജയ് മാധവും

കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കും എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ മനസിലേക്ക് വന്നത് lദേവികയും വിജയ് മാധവും

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായ ദേവിക ഗായകനായ വിജയ് മാധവിനെയായിരുന്നു വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സീരിയലിന്റെ ഭാഗമായി ഇടയ്ക്ക് വിജയിന്റെ അടുത്ത് പാട്ട് പഠിക്കാനായി പോയിരുന്നു ദേവിക. അന്നത്തെ ആ മാഷ് വിളി ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ വർഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.

ഇപ്പോഴിതാ മകന്‍റെ പേരിൽ പുതിയൊരു സംരഭം ആരംഭിക്കുകയാണെന്ന് പറയുകയാണ് ഇരുവരും. ആത്മജ സ്‌കൂള്‍ ഓഫ് യോഗ & മ്യൂസിക്ക് തുടങ്ങുകയാണ് ഞങ്ങള്‍. ഇത് തുടങ്ങാനുള്ള കാരണം നിങ്ങളാണ്. കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കുമെന്ന് കുറേ പേര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ ആലോചനയിലേക്ക് എത്തിയത്. ആദ്യം പ്ലേ സ്‌കൂള്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പിന്നെയാണ് ആ പ്ലാന്‍ മാറ്റിയത്. ദേവിക യോഗ ക്ലാസെടുക്കും. കുറച്ച് പാട്ടൊക്കെ എനിക്കും അറിയാം. അറിയാവുന്ന പണി തന്നെ തുടങ്ങാമല്ലോ എന്ന് കരുതി.

പിന്നെ ആത്മജ വളര്‍ന്നുവന്ന് പുള്ളിക്ക് ഇതൊക്കെ താല്‍പര്യമുണ്ടെങ്കില്‍ പുള്ളി നടത്തട്ടെയെന്നായിരുന്നു വിജയ് പറഞ്ഞത്.


സ്‌കൂളില്‍ കളിയാക്കും എന്ന് എല്ലാവരും പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ഐഡിയ മനസിലേക്ക് വന്നത്. ആത്മജ സ്‌കൂള്‍ ഓഫ് യോഗ ആന്‍ഡ് മ്യൂസിക്കില്‍ വന്ന് ആരും ആത്മജയെ കളിയാക്കില്ലല്ലോ എന്ന സ്വാര്‍ത്ഥമായ അഹങ്കാരം. അതിന് വേണ്ടി ഞങ്ങളൊരു ബില്‍ഡിംഗ് കണ്ടെത്തിയത്. ഇവിടെ കുറേ ജോലികളുണ്ട്.

എല്ലാം സെറ്റാക്കി എടുക്കണം. നമുക്ക് എന്തും ചെയ്യാനുള്ള പെര്‍മിഷന്‍ തന്നിട്ടുണ്ട് എന്നാണ് വീഡിയോയിൽ താരങ്ങൾ പറയുന്നത്. പുതിയ സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു. പുതിയ ചുവടുവെപ്പിന് ഞങ്ങളുണ്ട് കൂടെയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

More in serial news

Trending