Connect with us

ക്യാന്‍സര്‍ രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; ലോകകപ്പ് മത്സരത്തിനിടെ സ്വര്‍ണ ഐഫോണ്‍ മോഷ്ടിച്ചയാളുടെ സന്ദേശം ലഭിച്ചുവെന്ന് നടി ഉര്‍വശി റൗട്ടേല

Bollywood

ക്യാന്‍സര്‍ രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; ലോകകപ്പ് മത്സരത്തിനിടെ സ്വര്‍ണ ഐഫോണ്‍ മോഷ്ടിച്ചയാളുടെ സന്ദേശം ലഭിച്ചുവെന്ന് നടി ഉര്‍വശി റൗട്ടേല

ക്യാന്‍സര്‍ രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; ലോകകപ്പ് മത്സരത്തിനിടെ സ്വര്‍ണ ഐഫോണ്‍ മോഷ്ടിച്ചയാളുടെ സന്ദേശം ലഭിച്ചുവെന്ന് നടി ഉര്‍വശി റൗട്ടേല

ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനിടെ തനിക്ക് 24 കാരറ്റ് ഐഫോണ്‍ നഷ്ടമായെന്ന് കാണിച്ച് നടി ഉര്‍വശി റൗട്ടേല രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് താരം പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ സ്വര്‍ണ ഐ ഫോണിനെകുറിച്ച് പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഫോണ്‍ കവര്‍ന്നയാളുടെ സന്ദേശം ലഭിച്ചു എന്നാണ് നടി പറയുന്നത്. ഐഫോണ്‍ മോഷ്ടിച്ചെന്ന് കരുതുന്നയാളുടെ സന്ദേശം താരം സോഷ്യല്‍മീഡിയയിലാണ് പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ മോഷ്ടാവിന്റേതെന്ന് കരുതുന്ന സന്ദേശമുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരം കാണാനെത്തിയ തന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ നടിതന്നെയാണ് ആദ്യം പുറത്തുവിട്ടത്. ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി അഭ്യര്‍ഥിച്ചിരുന്നു. 24 കാരറ്റ് ഗോള്‍ഡ് കൊണ്ട് പൊതിഞ്ഞ ഐഫോണ്‍ ആണ് നഷ്ടമായത്.

ഫോണ്‍ നഷ്ടമായ കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച താരം അത് തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫോണിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അതിനുശേഷം ഇപ്പോഴാണ് ഐഫോണിനെ കുറിച്ചുള്ള പുതിയ വിവരം നടി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

താരത്തിന്റെ ഐഫോണ്‍ കൈവശമുണ്ടെന്നും തിരിച്ചു നല്‍കണമെങ്കില്‍ രോഗിയായ തന്റെ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. സഹോദരന് കാന്‍സര്‍ ആണെന്നും ഇതിന്റെ ചികിത്സയ്ക്ക് നടി സഹായിക്കണമെന്നുമാണ് മോഷ്ടാവിന്റെ ആവശ്യം. ഉര്‍വശിയുടെ പരാതിയില്‍ അഹമ്മദാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിനു നല്‍കിയ പരാതിയുടെ പകര്‍പ്പടക്കം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

More in Bollywood

Trending

Recent

To Top