Connect with us

സംഗീതയുടെ ലവ് സ്റ്റോറി കേട്ടിരിക്കാൻ രസമാണ് എന്നാൽ ആരും അനുകരിക്കരുത്; 18 ആം വയസ്സിൽ വിവാഹം, 22ആം വയസിൽ രണ്ടു കുട്ടികൾ ; ഡെയിനും മീനാക്ഷിയും നൽകിയ ഉപദേശം !

TV Shows

സംഗീതയുടെ ലവ് സ്റ്റോറി കേട്ടിരിക്കാൻ രസമാണ് എന്നാൽ ആരും അനുകരിക്കരുത്; 18 ആം വയസ്സിൽ വിവാഹം, 22ആം വയസിൽ രണ്ടു കുട്ടികൾ ; ഡെയിനും മീനാക്ഷിയും നൽകിയ ഉപദേശം !

സംഗീതയുടെ ലവ് സ്റ്റോറി കേട്ടിരിക്കാൻ രസമാണ് എന്നാൽ ആരും അനുകരിക്കരുത്; 18 ആം വയസ്സിൽ വിവാഹം, 22ആം വയസിൽ രണ്ടു കുട്ടികൾ ; ഡെയിനും മീനാക്ഷിയും നൽകിയ ഉപദേശം !

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷൻ പരിപാടിയാണ് മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം സീസൺ 4. ഡെയിനും മീനാക്ഷിയുമാണ് എല്ലായിപ്പോഴും ഈ പരിപാടിയുടെ ആകർഷണം. എന്നാൽ ഇത്തവണ ഷോയിലൂടെ എത്തിയ ഒരു സാധാരണ പെൺകുട്ടി സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്.

25 ലക്ഷം സമ്മാനത്തുക ഓഫർ ചെയ്യുന്ന ഷോയാണ് ഉടൻ പണം. ഇതില്‍ 10 ലക്ഷം ആദ്യം തന്നെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും. കഴിഞ്ഞദിവസം പാലക്കാടുകാരി സംഗീതയാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്. 22 വയസ്സുകാരി ഏകദേശം 82 ആയിരം രൂപയോളം നേടുകയുണ്ടായി. പൈസ നേടിയതിലല്ല സംഗീത വ്യത്യസ്തയായിരിക്കുന്നത്. സംഗീതയുടെ വീഡിയോ യൂട്യൂബിൽ എത്തിയതോടെ സംഗീതയുടെ ജീവിതകഥയും മലയാളികൾക്കിടയിൽ ചർച്ചചെയ്യപ്പെടുകയാണ്.

ALSO READ;
Also read;

“വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിച്ചു രണ്ടുകുട്ടികളുടെ അമ്മ കൂടിയായ സംഗീതയെ കണ്ടിട്ട് ഇത്ര ചെറിയ കുട്ടി വിവാഹിത ആണോ എന്ന സംശയമായിരിക്കാം എല്ലാ പ്രേക്ഷകരിലും ഉണ്ടായിരിക്കുന്നത്.

തന്റെ വിവാഹം പതിനെട്ട് വയസ്സിൽ കഴിഞ്ഞു എന്നാണ് വേദിയിൽ വച്ച് സംഗീത പറയുന്നത്. ഇപ്പോൾ നാല് വർഷമായി 2 കുഞ്ഞുമക്കളും ഭർത്താവുമായി സുഖമായി ജീവിക്കുന്നു എന്നും സംഗീത പറയുന്നുണ്ട്. പിന്നീടാണ് പ്രണയ കഥയിലേക്ക് സംഗീത തിരിയുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ സജിത്തേട്ടനുമായി പ്രണയത്തിൽ ആയതെന്നും സംഗീത പറയുന്നു.

തന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു സജിത്ത്. ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. സജിത്ത് പ്ലസ് ടു കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു പ്രണയം തുടങ്ങിയത്. സംസാരിക്കുമ്പോൾ ഒരിക്കലും തനിക്കത് മനസിലായിട്ടില്ല എന്നും പിന്നീട് ഒരു സംഭവം നടന്നപ്പോഴാണ് തന്നോടുള്ള പ്രണയം മനസിലായതെന്നും സംഗീത പറയുന്നു.

ആളിത്തിരി കലിപ്പൻ ആയിരുന്നു . പ്രണയത്തിൽ ആയ ശേഷം രണ്ടുപേരും കറങ്ങാൻ പോകുമായിരുന്നു അങ്ങനെ ഒരിക്കൽ വീട്ടിൽ പിടിച്ചു. താൻ ഫോൺ സ്വിച്ചോഫാക്കി വച്ചു തിരികെ പോകാൻ പേടി ആയതുകൊണ്ട് ആണ് അങ്ങനെ ചെയ്തത്. എന്നാൽ അത് മിസ്സിംഗ് കേസായി. ഇനി തിരിച്ചു വീട്ടിലേക്ക് പോകുന്നില്ല എന്ന് സജിത്തിനോട് പറഞ്ഞു, അപ്പോൾ 15 വയസായിരുന്നു പ്രായം. എന്നാൽ പിന്നെ വീട്ടുകാർ ഒക്കെ ഇടപെട്ട് 18 വയസ്സാകുമ്പോൾ വിവാഹം കഴിച്ചു തരാം എന്ന് പറയുകയായിരുന്നു.

പിന്നീടുള്ള കാലം താൻ ഷെൽട്ടർ ഹോമിൽ ആയിരുന്നുവെന്നും,18 വയസ്സായപ്പോൾ വീട്ടുകാർ വിവാഹം കഴിപ്പിച്ചു തന്നുവെന്നും സംഗീത പറയുന്നു. എന്നാൽ തന്റെ കുട്ടിക്കാലം അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നില്ല. അതിന്റെ ദുഃഖം തനിക്ക് ഏറെ ആയിരുന്നു.

Also read;
Also read;

സംഗീതയുടെ ലവ് സ്റ്റോറി കേട്ടിരിക്കാൻ രസമാണ് എന്നാൽ ആരും അനുകരിക്കരുത്. പഠിക്കേണ്ട സമയം പഠിക്കണം. ഷോയുടെ വീഡിയോ വൈറൽ ആയതോടെ സംഗീതയെ പിന്തുണച്ചും വിമർശിച്ചും നിരവധിപേരാണ് എത്തുന്നത്.

“എന്തോ ഇതൊക്കെ കേട്ടപ്പോ ഞാനും കരഞ്ഞു പോയി…ഇതാണ് മാതാ പിതാക്കളുടെ സ്നേഹവും caringum ഇത്രമേൽ പ്രധാനമാവാൻ കാരണം..parrentsil നിന്നും മക്കൾ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ആണ് വാത്സല്യം.അത് അവർക്ക് കിട്ടിയില്ലെങ്കിൽ എവിടുന്നാണോ ആ സ്നേഹം കിട്ടുന്നെ അങ്ങോട്ട് ചായും…ഒന്നാമത് 10 cls ചെറുപ്രായം.. സ്നേഹം മാത്രം കൊതിക്കുന്ന കാലഘട്ടം…

ഈ കുട്ടിയെ ഒരു തെറ്റും പറയാൻ കഴിയില്ല..തെറ്റും ശരിയും അറിയാത്ത പ്രായത്തിൽ തെറ്റും ശരിയും ഏതാണെന്ന് കാണിച്ച കൊടുക്കേണ്ട ആൾകാർ തന്നേ ക്കൂടേയില്ലെങ്കിൽ …..പറഞ്ഞിട്ട കാര്യമില്ല….പാവം കുട്ടി..she is very innocents… ..ആ ചെറുക്കൻ ഇതിനു എന്നും കൂടെ ഉണ്ടായാൽ മതിയായിരുന്നു…” എന്നിങ്ങനെ നിരവധി പ്രതികാരങ്ങൾ വീഡിയോയ്ക്ക് താഴെയായി കാണാം,

about udan panam tv show

More in TV Shows

Trending

Recent

To Top