Connect with us

ഫേസ്ബുക്കിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്; അമ്പലത്തിലെ പൂജാരിയുമായി പ്രണയം ; മനസുതുറന്ന് അശ്വിൻ!

TV Shows

ഫേസ്ബുക്കിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്; അമ്പലത്തിലെ പൂജാരിയുമായി പ്രണയം ; മനസുതുറന്ന് അശ്വിൻ!

ഫേസ്ബുക്കിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്; അമ്പലത്തിലെ പൂജാരിയുമായി പ്രണയം ; മനസുതുറന്ന് അശ്വിൻ!

ബിഗ് ബോസ് ഷോ ഇന്ന് മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതുവരെയുള്ള എല്ലാ സീസണും മലയാളത്തിൽ വിജയമായിരുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവ് മലയാളം ബിഗ് ബോസ് ഷോയിൽ വന്നവരെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ്.

ബിഗ് ബോസ് നാലാം സീസണിലൂടെ എത്തി ജീവിതത്തിൽ തന്നെ വഴിത്തിരിവ് സൃഷ്ട്ടിച്ച വ്യക്തിയാണ് അശ്വിൻ വിജയ്. സ്വന്തം സ്വത്തം എന്തെന്ന് പോലും അശ്വിൻ വെളിപ്പെടുത്തുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. അതുമാത്രമല്ല, ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും ഷോയിൽ അശ്വിൻ പറഞ്ഞിരുന്നു. താൻ ഗേ ആണെന്ന അശ്വിന്റെ തുറന്നു പറച്ചിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ, തന്റെ പ്രണയത്തെ കുറിച്ചും ബിഗ് ബോസ് ഷോയിലെ വെളിപ്പെടുത്തലിലേക്ക് നയിച്ചതിനെക്കുറിച്ചുമെല്ലാം അശ്വിൻ വ്യക്തമാക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് അശ്വിൻ ഇതേ കുറിച്ച് സംസാരിച്ചത്.

Also read ;
Also read;

“അതെ, ഞാൻ ഗേ ആണ്. നമ്മുക്ക് സെക്ഷ്വലിട്ടീസ് ഒരുപാട് ഉണ്ടെങ്കിലും നമ്മൾ മലയാളികൾക്ക് ആണെന്ന് തോന്നുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയാത്തത്. ഞാൻ ഒരു ഗേ ആണെന്ന് എനിക്ക് എന്റെ കുട്ടിക്കാലത്തെ തന്നെ തിരിച്ചറിയാമായിരുന്നു. എനിക്ക് ആകർഷണം തോന്നിയത് ഒക്കെ ആണുങ്ങളോട് ആയിരുന്നു. പെൺകുട്ടികളൊക്കെ സ്നേഹിക്കാൻ വന്നപ്പോൾ അവരെയൊക്കെ റിജക്റ്റ് ചെയ്യുകയാണ് ചെയ്തത്.

എനിക്ക് ആരോടും തുറന്നു പറയാൻ ധൈര്യം ഉണ്ടായില്ല. എനിക്കെന്തോ അസുഖമാണെന്ന് ഒക്കെയാണ് ഞാൻ ആദ്യം കരുതിയത്. പെൺകുട്ടികളോട് അകൽച്ചയൊന്നും തോന്നില്ല. പക്ഷെ നമ്മുക്കൊരു ഇഷ്ടം തോന്നുന്നത് അല്ലെങ്കിൽ പ്രണയം തോന്നുന്നത് ആണുങ്ങളോട് ആയിരിക്കും. ചെറുപ്പത്തിൽ ഞാൻ എന്റെ പ്രശ്‌നം ആണെന്ന് ഒക്കെയാണ് കരുതിയെ.

also read;
Also read;

പിന്നീട് ഞാൻ ഫെയ്‌സ്‌ബുക്കിൽ കയറി ഒരു അക്കൗണ്ട് എടുത്തിരുന്നു. അങ്ങനെ അതിൽ ഒരു ചേട്ടനായിട്ട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് പറഞ്ഞത്, നീ മാത്രമല്ല. അങ്ങനെ ഒരുപാട് ആളുകൾ ഉണ്ട്. 2016 ൽ മറ്റോ ആണ് അത്. അന്നൊന്നും മൊബൈലും ഇന്റർനെറ്റും ഒന്നും ഇത്രയും വ്യാപകമല്ല. അപ്പോൾ അന്വേഷിച്ചു. കൂടുതൽ അന്വേഷിച്ചു. ഇങ്ങനെയുള്ള ഒരുപാട് കണക്ഷനുകൾ കിട്ടി,’

‘എനിക്ക് ഈ കമ്മ്യുണിറ്റി എന്താണെന്ന് കൂടുതൽ അറിയണമായിരുന്നു. ഒരുപാട് അന്വേഷിച്ചു ഞാൻ മനസിലാക്കി. എന്നിട്ടും ഞാൻ ആരോടും പറയാതെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കൾക്കോ ആർക്കു അറിയില്ലായിരുന്നു.

ബിഗ് ബോസിൽ ഞാൻ അത് വെളിപ്പെടുത്തി തിരികെയെത്തിയപ്പോൾ എല്ലാവരും പറഞ്ഞു, അശ്വിൻ നീയൊരു ഗേ ആണെന്ന് ഒരിക്കലും പറയില്ല എന്നൊക്കെ. ഒരാളുടെ രൂപം കണ്ടിട്ടാണോ നിങ്ങൾ ഗേ ആണെന്ന് പറയുന്നത്!

About aswin from biggboss

More in TV Shows

Trending

Recent

To Top