Actress
‘എഎംഎവി’വരുന്നു; പത്ത് വര്‍ഷം മുമ്പുള്ള ട്വീറ്റിന് മറുപടിയുമായി തൃഷ
‘എഎംഎവി’വരുന്നു; പത്ത് വര്‍ഷം മുമ്പുള്ള ട്വീറ്റിന് മറുപടിയുമായി തൃഷ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടിയാണ് തൃഷ കൃഷ്ണന്‍. പൊന്നിയിന്‍ സെല്‍വന്റെ ഗംഭീര വിജയത്തോടെ വീണ്ടും സിനിമയില്‍ തന്റേതായ ഇടം ഉറപ്പിച്ചിരിക്കുകയാണ് താരം. തൃഷയുടെ വരുംകാല ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍. സംവിധായകന്‍ സെല്‍വരാഘവന്റെ പത്ത് വര്‍ഷം മുമ്പുള്ള ട്വീറ്റിന് തൃഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വെങ്കടേഷ്, തൃഷ കൃഷ്ണന്‍ എന്നിവരെ നയികാനായകന്മാരാക്കി 2007ല്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ആടവരി മടലുക്കു ആര്‍ദലു വെറുലെ’. തെലുങ്കില്‍ ഹിറ്റടിച്ച ചിത്രം വീണ്ടും കണ്ടുവെന്നും രണ്ടാം ഭാഗമൊരുക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു സംവിധായകന്‍ 2013ല്‍ പങ്കുവെച്ച ട്വീറ്റ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘ഞാന്‍ തായ്യാറാണ്’ എന്ന് കുറിച്ചിരിക്കുകയാണ് തൃഷ.
സെല്‍വരാഘവന്റെ ‘എഎംഎവി’ക്ക് രണ്ടാം ഭാഗം വരുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നതാണ്. ഇതൊരു സൂചനയാണെന്നും സിനിമയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നുമാണ് ആരാധരുടെ കമന്റുകള്‍. നയന്‍താരയെയും ധനുഷിനെയും നായികാനായികമാരാക്കി ‘യാരടി നീ മോഹിനി’ എന്ന പേരില്‍ തമിഴിലും സെല്‍വരാഘവന്‍ എഎംഎവി നിര്‍മ്മിച്ചിരുന്നു.
തമിഴകത്തും സിനിമ ഹിറ്റടിച്ചു. അതേസമയം, ‘ദ റോഡ്’ ആണ് ഉടന്‍ റിലീസിനെത്തുന്ന തൃഷ കൃഷ്ണന്‍ ചിത്രം. അരുണ്‍ വസീഗരന്‍ ആണ് സംവിധായകന്‍. ഒക്ടോബര്‍ ആറിന് തിയേറ്ററുകളിലെത്തുന്ന സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദ റോഡിന് പിന്നാലെ ഒക്ടോബര്‍ 19ന് ലിയോയുമെത്തും. പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒരുമിക്കുന്നുവെന്നുള്ള പ്രത്യേകതയും ലിയോയ്ക്കുണ്ട്.
