Connect with us

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

News

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. . പ്രമേഹ രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. കലാ കുടുംബാംഗമായ അസ്മ അഞ്ചാം വയസ്സിലാണ് പാടിത്തുടങ്ങുന്നത്.. പ്രമുഖ തബലിസ്റ്റായിരുന്ന പിതാവ് ചാവക്കാട് കാദർഭായിയും ഗായികയായിരുന്ന മാതാവ് ആമിനാബീവിയും മികച്ച പ്രോത്സാഹനം നൽകി. സ്വദേശത്തും വിദേശത്തും നിരവധി സംഗീത പരിപാടികളിലൂടെ ആസ്വാദകരുടെ മനം കവർന്നു. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജസായിരുന്നിട്ടുണ്ട്.

പി. ജയചന്ദ്രൻ, മാർക്കോസ്, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, വി.എം.കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, ഫിറോസ് ബാബു തുടങ്ങിയവർക്കൊപ്പം വേദികൾ പങ്കിട്ടു. ലൗ എഫ്.എം എന്ന ചിത്രത്തിൽ പിന്നണി പാടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും നേടി.

തബലിസ്റ്റ് കൂടിയായ ഭർത്താവ് ബാവ എന്ന മുഹമ്മദലിക്കൊപ്പം ഏറെക്കാലം ഖത്തറിലായിരുന്നു. അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മക്കൾ: ഷഹനാസ്, ഷംന.

Continue Reading
You may also like...

More in News

Trending

Recent

To Top