Connect with us

നാളെ കേരളത്തിൽ തൃശൂർ പൂരം …. തിരുവനന്തപുരം മുതൽ കാസറകോട് വരെ പൂരം കാണാം

Malayalam Articles

നാളെ കേരളത്തിൽ തൃശൂർ പൂരം …. തിരുവനന്തപുരം മുതൽ കാസറകോട് വരെ പൂരം കാണാം

നാളെ കേരളത്തിൽ തൃശൂർ പൂരം …. തിരുവനന്തപുരം മുതൽ കാസറകോട് വരെ പൂരം കാണാം

ശബ്ദ മിശ്രണത്തിൽ വിസ്മയം തീർക്കുന്ന ഓസ്കാര്‍ ജേതാവ് റസൂൽ പൂക്കുട്ടി നായകൻ ആയി എത്തുന്ന ആദ്യ ചിത്രമാണ് ‘ദി സൗണ്ട് സ്റ്റോറി ‘.പ്രസാദ് പ്രഭാകറിന്റെ സംവിധാനത്തിൽ രാജീവ് പനക്കൽ ആണ് നിർമാണം നിർവഹിക്കുന്നത് . . ചിത്രം ഏപ്രില്‍ 5 നാളെ മുതൽ പ്രദര്‍ശനത്തിനെത്തുകയാണ് .

തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി ആണ് പ്രസാദ് പ്രഭാകർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം.

വലിയ രീതിയിൽ ഒരുക്കിയ സാങ്കേതിക സജീകരണങ്ങളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയത് .കൂടുതൽ ഉപകരണങ്ങളും ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി ആണ് അദ്ദേഹം തന്റെ ഈ ശബ്‌ദ വിസ്മയം മുന്നിട്ടു നിൽക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗ്. തൃശൂര്‍ നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേസമയമാണു റിക്കാര്‍ഡു ചെയ്യുന്നത്. എട്ടും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത് എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് .

അന്ധനായ ഒരാള്‍ക്കു പൂരം ആസ്വദിക്കാവുന്ന വിധത്തിലുള്ള ശബ്ദ റിക്കാര്‍ഡിംഗാണ് റസൂലിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത് . മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും റസൂലിന്റെ നൂറുകണക്കിനു മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും. 20 വീതമുള്ള നാല്‍പതു ട്രാക്ക് റിക്കാര്‍ഡിംഗാണു സാധാരണ പതിവ്. അതിസൂക്ഷ്മമായ ശബ്ദങ്ങള്‍പോലും ഒപ്പിയെടുക്കുന്നതിനാണു ഇത്രയും ശക്തമായ 168 ട്രാക്ക് സജ്ജീകരണങ്ങള്‍ ഒരുക്കിയത് .

വിഷുവിനൊപ്പം തൃശൂർ പൂരം ആഘോഷിക്കുന്ന മലയാളികൾക്ക് ഇരട്ടി മധുരവുമായാണ് റസൂൽ പൂക്കുട്ടിയുടെ ‘ദി സൗണ്ട് സ്റ്റോറി’യുടെ വരവ് . നാളെ മുതൽ കേരളം നേരത്തെ തന്നെ ത്യശൂർ പൂരം ആഘോഷിക്കാൻ ഒരുങ്ങുകയാണ് .മികവേറിയ ദൃശ്യങ്ങൾ കൊണ്ടും ചടുലമായ ശബ്ദങ്ങൾ കൊണ്ട് നാളെ റസൂൽ പൂക്കുട്ടിയും സംഘവും തൃശൂർ പൂരം കണ്മുന്നിൽ എത്തിച്ചു പ്രേക്ഷകരെ ഞെട്ടിക്കും എന്നതിൽ സംശയമില്ല .

‘the sound story’- a resul pookutty film from tomorrow onwards

More in Malayalam Articles

Trending