Connect with us

വേഷം കണ്ടാൽ അറിയില്ലേ ? ഇത് ഷാജിമാർക്കൊപ്പം കുന്തീശൻ പൊളിച്ചടുക്കും .’മേരാ നാം ഷാജി ‘ നാളെ തീയറ്ററുകളിൽ എത്തുന്നു

Malayalam Articles

വേഷം കണ്ടാൽ അറിയില്ലേ ? ഇത് ഷാജിമാർക്കൊപ്പം കുന്തീശൻ പൊളിച്ചടുക്കും .’മേരാ നാം ഷാജി ‘ നാളെ തീയറ്ററുകളിൽ എത്തുന്നു

വേഷം കണ്ടാൽ അറിയില്ലേ ? ഇത് ഷാജിമാർക്കൊപ്പം കുന്തീശൻ പൊളിച്ചടുക്കും .’മേരാ നാം ഷാജി ‘ നാളെ തീയറ്ററുകളിൽ എത്തുന്നു

നാദിർഷയുടെ സംവിധാനത്തിൽ ആസിഫ് അലി ബിജു മേനോൻ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ബി രാകേഷ് നിർമിക്കുന്ന ചിത്രമാണ് ‘മേരാ നാം ഷാജി ‘. വ്യത്യസ്ത ഇടങ്ങളിൽ ഉള്ള ഒരേ പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .

മറ്റു ചിത്രങ്ങളെ പോലെ തന്നെ സ്ക്രിപ്റ്റിൽ ഒരുപാട് ശ്രദ്ധ നൽകിയിട്ടുണ്ട് എന്ന് നാദിർഷ പറയുന്നു .പല തവണ എഡിറ്റ് ചെയ്താണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിയത് .കോമഡിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു ഫാമിലി എന്റെറ്റൈനെർ തന്നെയാകും ഈ ചിത്രം .ചിത്രത്തില്‍ ശ്രീനിവാസനും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നിദിര്‍ഷയുടെ മറ്റ് ചിത്രങ്ങളെ പോല തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്.

മേരാ നാം ഷാജിയിലെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ആസിഫ് അലി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ചിത്രത്തിനെ കുറിച്ചുളള രസകരമായ ചോദ്യമായിരുന്നു പ്രേക്ഷകര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ധര്‍മജന്‍ ബോള്‍ഗാട്ടി അവതരിപ്പിക്കുന്ന കുന്ദീശന്‍ എന്ന കഥാപാത്രത്തെ കുറിച്ചാണ്. ആസിഫ് അലിയുടെ രസകരമായ മറുപടി ഇങ്ങനെയാണ്..

ആര്‍ക്കെങ്കിലും കുന്ദീശനെന്ന് പേരിടോ എന്നായിരുന്നു ആസിഫ് അലിയോടുളള ആരാധികയുടെ ചോദ്യം. ഇതിന് ആസിഫ് അലി മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് ആ പേരു കേട്ടപ്പോള്‍ തന്നെ ചിരി വന്നില്ലേ. അയാളെ കാണുമ്ബോള്‍ ഇതിനേക്കാള്‍ ചിരിവരുമെന്നും ആസിഫ് പറഞ്ഞു. വളരെ കോമഡി കഥാപാത്രമാണ് കുന്ദീശന്റേത്. അയാളുടെ പേരുമായി അദ്ദേഹത്തിന്റെ സ്വഭാവത്തിന് ഒരുപാട് സാമ്യതയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ധര്‍മജന്‍ ബോള്‍ഗാട്ടിയാണ് ചിത്രത്തില്‍ കുന്ദീശനായി എത്തുന്നത്.

ആൾറെഡി താൻ ഈ ചിത്രത്തിൽ തല്ലിപ്പൊളി വേഷത്തിലാണ് എത്തുന്നത്.എന്നാല്‍ തന്നെ കൂടുതൽ തല്ലിപ്പൊളിയാക്കുന്നത് കുന്ദീശന്‍ എന്ന എന്റെ ചങ്ങാതി കൂടിച്ചേരുമ്ബോഴാണ് എന്നാണ് ആസിഫ് അലിയുടെ വാക്കുകൾ . നാദിര്‍ഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്. കുന്ദീശനും അതിപോലെയൊരു കഥാപാത്രമാണ്.

നിഖില വിമൽ ആണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയി എത്തുക .വിനോദ് ഇല്ലംപിള്ളിയാണ് ക്യാമറ . നാദിർഷായുമായി ആദ്യമായാണ് വിനോദ് ഇല്ലമ്പിളി ഒന്നിക്കുന്നത്. ബിജു മേനോൻ , ആസിഫ് അലി , ബൈജു എന്നിവർക്കൊപ്പം നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. മൈഥിലി ഒരു തിരിച്ചു വരവ് നടത്തുകയാണ് മേരാ നാം ഷാജിയിലൂടെ . ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത് .

‘mera naam shaji’ from tomorrow onwards

Continue Reading
You may also like...

More in Malayalam Articles

Trending