Actress
എന്റെ തെറ്റ് മനസിലായി, ആം ആദ്മിയില്‍ നിന്ന് പുറത്തുവരുന്നു; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നടി സംഭവ്ന സേത്ത്
എന്റെ തെറ്റ് മനസിലായി, ആം ആദ്മിയില്‍ നിന്ന് പുറത്തുവരുന്നു; പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നടി സംഭവ്ന സേത്ത്
Published on
ഒരു വര്‍ഷം മുന്‍പ് ആം ആദ്മിയില്‍ അംഗത്വം സ്വീകരിച്ച ബോളിവുഡ് നടി സംഭവ്ന സേത്ത് രാജിവച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ പ്രഖ്യാപനം നടത്തിയത്. ഞാന്‍ എന്റെ തെറ്റ് മനസിലാക്കിയെന്നും ഇനി ആം ആദ്മിയുടെ ഭാഗമായിരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
‘രാജ്യത്തെ സേവിക്കാന്‍ വളരെ ഉത്സാഹത്തോടെയാണ് ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. എത്ര ബുദ്ധപരമായ തീരുമാനമായാലും നിങ്ങള്‍ക്ക് തെറ്റിപ്പോകും കാരണം, നമ്മളെല്ലാം ഏറ്റവും ഒടുവില്‍ മനുഷ്യന്മാരല്ലെ.
എന്റെ തെറ്റ് മനസിലാക്കി, ആം ആദ്മിയില്‍ നിന്ന് പുറത്തുവരുന്നതായി ഞാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു’ എന്നും സംഭവ്ന എക്സില്‍ കുറിച്ചു.
അരവിന്ദ് കെജ്രിവാളിനെ ടാഗ് ചെയ്താണ് നടിയുടെ പോസ്റ്റ്. ലോക് സഭ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ വലിയ പ്രതീക്ഷയോടെ പാര്‍ട്ടിയിലെത്തിച്ച നടിയുടെ രാജി ആപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്. 2023 ജനുവരിയിലാണ് നടി ആപ്പിനൊപ്പം ചേര്‍ന്നത്.
മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രുതി ഹാസൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി...
മലയാള സിനിമയുടെ മുഖശ്രീയാണ് കാവ്യ മാധവൻ. ദിലീപും കാവ്യയും വിവാഹിതരായപ്പോൾ മുതൽ നിരവധി സൈബർ ആക്രമണമാണ് കാവ്യാ കേൾക്കേണ്ടി വന്നത്. പണ്ട്...