Connect with us

ഷോയ്ക്കിടെ ഒരു വ്യാജന്‍ വന്ന് നടി ചഞ്ചലിനെ കയറിപ്പിടിച്ചു; ഇതേകുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇതായിരുന്നു; തുറന്ന് പറഞ്ഞ് ടിനി ടോം

Malayalam

ഷോയ്ക്കിടെ ഒരു വ്യാജന്‍ വന്ന് നടി ചഞ്ചലിനെ കയറിപ്പിടിച്ചു; ഇതേകുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇതായിരുന്നു; തുറന്ന് പറഞ്ഞ് ടിനി ടോം

ഷോയ്ക്കിടെ ഒരു വ്യാജന്‍ വന്ന് നടി ചഞ്ചലിനെ കയറിപ്പിടിച്ചു; ഇതേകുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇതായിരുന്നു; തുറന്ന് പറഞ്ഞ് ടിനി ടോം

നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് പരിപാടികളുടെ ഭാഗമായിരുന്നു ടിനി ടോം. പിന്നീട് സിനിമയിലുമെത്തി ടിനി ടോം. ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ടിനി.

തന്റെ സിനിമ മിമിക്രി കാലത്തെ അനുഭവങ്ങള്‍ ടിനി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ വിദേശ ഷോകളെക്കുറിച്ചും അന്നത്തെ സ്‌പോണ്‍സര്‍മാര്‍ എന്ന പേരില്‍ വരുന്ന വ്യാജന്മാരെക്കുറിച്ചും പറയുകയാണ് പുതിയൊരു വീഡിയോയില്‍ ടിനിടോം.

‘എന്റെ ജീവിതത്തില്‍ സാമ്പത്തികമായി വഴിത്തിരിവ് ഉണ്ടാക്കിയത് വിദേശ പാര്യടനങ്ങളാണ്. അത് വഴിയുള്ള പണത്തിലാണ് ഞാന്‍ വീട് പണിതത് അടക്കം. എന്നാല്‍ ഇത്തരം വിദേശ ഷോകള്‍ക്ക് പോകുമ്പോള്‍ സ്‌പോണ്‍സര്‍ എന്ന നിലയില്‍ മെയിന്‍ സ്‌പോണ്‍സറുടെ അരിക് പറ്റിവരുന്ന ചിലരുണ്ട്. അത്തരം ചില വ്യക്തികളുടെ രസകരമായ അനുഭവമാണ് ഞാന്‍ പറയുന്നത്.

അത്തരത്തില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ഒരാള്‍ മമ്മൂട്ടിയെ അറിയാം ദിലീപിനെ അറിയാം എന്നൊക്കെ പറഞ്ഞു വന്നു. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല അയാളെ ജബ്ബാര്‍ എന്ന് വിളിക്കാം. ഇയാള്‍ വലിയ തള്ളായിരുന്നു. ഇയാള്‍ സ്‌പോണ്‍സറൊന്നും അല്ല എല്ലായിടത്തുമുണ്ട്. ഇയാള്‍ നടിമാരെ അറിയാം എന്ന് പറഞ്ഞ് ഏതോ സ്ത്രീയെ വിളിച്ച് ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ച് സംസാരിക്കും. പലരും അതില്‍ വീഴും.

എന്നാല്‍ ഇയാളുമായി വലിയ ബന്ധമൊന്നും വച്ചില്ല. പിന്നീടാണ് ഇയാളുടെ ബിസിനസ് അറിഞ്ഞത്. ഇയാള്‍ക്ക് കള്ള പാസ്‌പോര്‍ട് അടിക്കലായിരുന്നു പണി. ഇയാളുടെ തള്ളുകള്‍ അന്ന് വിശ്വസിക്കാത്തത് കൊണ്ടാണ് ഞാന്‍ വലിയ കുരുക്കില്‍ പെടാതിരുന്നത്. ഇയാള്‍ ഫിസിക്കല്‍ ബൈബിളുണ്ടെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേയ്ക്ക് എന്നെ കൊണ്ടുപോവുകയൊക്കെ ചെയ്തിരുന്നു.

അതെന്ത് ബൈബിളാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. സ്‌പോര്‍ട്‌സ് കാറില്‍ സഞ്ചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ ഞെട്ടിക്കാന്‍ അത് വാടകയ്ക്ക് എടുത്ത് വന്നിരുന്നു അയാള്‍. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ നടന്മാര്‍ ഈ വ്യാജന്മാരാണ്. ഞങ്ങള്‍ ഷോയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന ഇടങ്ങളില്‍ വന്ന് ഒച്ചത്തില്‍ ഞങ്ങളുടെ പേര് വിളിക്കും. ഞങ്ങളുമായി നല്ല ബന്ധമാണെന്ന് കാണിക്കാനാണ് ഇത്.

അങ്ങനെ അത് കഴിഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു ഷോയ്ക്കിടെ ഒരു വ്യാജന്‍ വന്ന് നടി ചഞ്ചലിനെ ഒന്ന് പരിചയപ്പെടുത്തി തരണമെന്ന് പറഞ്ഞു. മര്യാദയ്‌ക്കൊക്കെ പെരുമാറണമെന്ന് പറഞ്ഞാണ് ചഞ്ചലിനെ ഇയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. പക്ഷെ ഇയാള്‍ ചഞ്ചലിനെ കേറി പിടിച്ചു. ചക്കരകുടം കണ്ടാല്‍ കയ്യിടാന്‍ തോന്നുമെന്നാണ് ഇയാളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.

എന്നാല്‍ മമ്മൂട്ടിക്ക് ഇത്തരക്കാരെ കണ്ടാല്‍ അപ്പോള്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. മൈക്കിള്‍ ജാക്‌സണ്‍ ഡ്രെസ് ചെയ്ത് വരുന്നത് പോലെയാണ് ഒരാള്‍ വന്നത്. ഇയാളെ കണ്ടതും മമ്മൂക്കയ്ക്ക് പന്തികേട് മണത്തു. കണ്ടപാടെ മമ്മൂക്ക അയാളെ ഇറക്കിവിട്ടു. നമ്മുക്ക് ഭാവിയില്‍ പ്രശ്‌നമാകുന്ന ഇത്തരം ബന്ധങ്ങള്‍ തുടരരുത് എന്നാണ് മമ്മൂക്ക പറഞ്ഞത്’ എന്നും അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയിലെ ലഹരിയ്‌ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയത് ഏറെ വാര്‍ത്തയായിരുന്നു. മലയാള സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. എന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് അവന് അവസരം ലഭിച്ചത്. പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക് . സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്.

16-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി’, എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.

സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരാതി നല്‍കാന്‍ നിര്‍മാതാക്കളാരും തയ്യാറായിട്ടില്ല. ചിത്രീകരണം തടസപ്പെടുമെന്നാണ് ഇവര്‍ പറയുന്ന കാരണം എന്നും നടന്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top