Malayalam
വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി, നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി മാളവിക; വൈറലായി ചിത്രങ്ങള്‍
വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി, നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി മാളവിക; വൈറലായി ചിത്രങ്ങള്‍
താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്. ഒരു സിനിമയെന്ന പോലെ ആകാംക്ഷയും സസ്‌പെന്‍സും നിറഞ്ഞ വിവാഹമായിരുന്നു നടന്‍ ജയറാമിന്റെ ഇളയപുത്രി മാളവികാ ജയറാമിന്റേത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ലളിതമായ താലികെട്ട് ചടങ്ങൊഴിച്ചാല്‍, ബാക്കിയെല്ലാം അത്യന്തം ആര്‍ഭാടം നിറഞ്ഞതായിരുന്നു. വിവാഹത്തിന് മുന്‍പും ശേഷവുമായി നിരവധി ആഘോഷ പരിപാടികളാണ് അരങ്ങേറിയത്.
എല്ലാ പരിപാടികള്‍ക്കും ജയറാമും പാര്‍വതിയും വരന്റെ അച്ഛനമ്മമാരും ഒപ്പത്തിനൊപ്പം നിന്നു. എല്ലാവര്‍ക്കും ഒപ്പം കാളിദാസും ഭാവിവധു താരിണി കലിംഗരായരും കൂടെയുണ്ടായി. പ്രത്യേകം ചെയ്‌തെടുത്ത വസ്ത്രങ്ങളും മേക്കപ്പും ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നു. പങ്കെടുത്ത താരങ്ങളും അങ്ങനെ തന്നെയായിരുന്നു. വിവാഹശേഷം ഇപ്പോഴിതാ ഒരു സുപ്രധാന വിശേഷം മാളവിക പങ്കിട്ടിരിക്കുകയാണ്.
പല ദമ്പതിമാരും വിവാഹശേഷം പരസ്യമായി പ്രഖ്യാപിക്കാന്‍ നില്‍ക്കാത്ത, അല്ലെങ്കില്‍ അത്രകാര്യമായി എടുക്കാത്ത ഒരു കാര്യം മാളവിക കൃത്യമായി ഓര്‍ത്തെടുത്ത് ചെയ്തിരിക്കുകയാണ്. ഇതിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായി എന്നതിന്റെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് മാളവിക പങ്കിട്ടത്. നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കുന്ന ഒരു ചിത്രം സഹിതമാണ് മാളവിക ഇക്കാര്യം പോസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും വേഗത്തിലും ആയതോടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കാര്യവും സുഗമമായി. മാളവികയുടെയും ഭര്‍ത്താവിന്റെയും ചിത്രവും വ്യക്തിഗത വിവരങ്ങളും ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ചു കൊണ്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് മാളവിക പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇങ്ങനെ വേണം. ഇത് പലരും ചെയ്യാറ് കൂടിയില്ല. എല്ലാം വളരെപ്പെട്ടെന്ന് തന്നെ നടന്നോ?, ആശംസകള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
വിവാഹം കഴിഞ്ഞ ശേഷം താരങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കള്‍ക്ക് പങ്കെടുക്കാന്‍ മൂന്നു സ്വീകരണ ചടങ്ങുകള്‍ ഉണ്ടായിരുന്നു. താലികെട്ടിനു ശേഷം തൃശൂരിലെ നക്ഷത്ര ഹോട്ടലിലും, അതിനു പിന്നാലെ ഗ്രാന്‍ഡ് റിസപ്ഷനും, അതും കഴിഞ്ഞ് നവനീത് ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാര്‍ പ്ലാന്‍ ചെയ്ത റിസപ്ഷനും നടന്നിരുന്നു
മാളവികയുടെ വിവാഹലുക്കിനും കയ്യടി ലഭിക്കുന്നുണ്ട്. വളരെ സിംപിളായി അണിഞ്ഞൊരുങ്ങിയാണ് മാളവിക വിവാഹത്തിനെത്തിയത്.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്‌റ്റൈലിലുള്ള മടിസാര്‍ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള കസവും ലൈനുകളും ചേര്‍ന്ന ചുവപ്പ് സാരിയാണ് മാളവികയുടേത്. സാരിയുടെ ബ്ലൗസിലും സിംപിള്‍ ഡിസൈനാണ് നല്‍കിയത്. പ്ലെയിന്‍ ചുവപ്പ് നിറത്തിലുള്ള ബ്ലൗസില്‍ നെക്കിലും സ്ലീവിലും ഡിസൈന്‍ നല്‍കി. ട്രഡീഷണല്‍ ലുക്കിലുള്ള സ്ലീവിലെ ഡിസൈനാണ് ബ്ലൗസിന്റെ ഹൈലൈറ്റ്.
ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാന്‍ മാളവിക ശ്രമിച്ചിട്ടുണ്ട്. രണ്ട് മാലകള്‍ ഒരുമിച്ച് സ്‌റ്റൈല്‍ ചെയ്ത് ഒരു ഹെവി ചോക്കറിന്റെ ലുക്ക് നല്‍കാനാണ് ശ്രമിച്ചത്. പരമ്പരാഗതമായ രീതിയിലുള്ളതാണ് ആക്‌സസറികളെല്ലാം.
കാലിലും ആക്‌സസറി നല്‍കിയിട്ടുണ്ട്. ട്രഡീഷനും സിംപിളിസിറ്റിയും നിറയുന്ന മാളവികയുടെ മേക്കപ്പിനും കയ്യടി ഉയരുന്നുണ്ട്. സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് വികെഎസ് ആണ് മാളവികയുടെ ലുക്കിന് പിന്നില്‍. പിന്നിയിട്ട മുടിയില്‍ സിംപിള്‍ രീതിയിലാണ് മുല്ലപ്പൂ സ്‌റ്റൈല്‍ ചെയ്തത്.
കസവു മുണ്ടും മേല്‍മുണ്ടും ധരിച്ചാണ് നവനീത് എത്തിയത്. നവനീതിന്റെ മേല്‍മുണ്ടിന്റെ പിന്‍ഭാഗത്ത് മ്യൂറല്‍ പെയിന്റിങ്ങും നല്‍കിയിട്ടുണ്ട്. വിരുന്നിലും തികച്ചും വ്യത്യസ്ത ലുക്കിലാണ് മാളവികയെ കാണാന്‍ സാധിച്ചത്. പദ്മാവതിലെ ദീപികയുടെ ലുക്കിനോട് സമാനമായ രീതിയിലായിരുന്നു മാളവിക ജയറാം ഒരുങ്ങിയത്. പര്‍പ്പിള്‍ സാരിയും നെറ്റില്‍ തീര്‍ത്ത വെയിലും മിനിമല്‍ ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കി. വൈറ്റും ഗോള്‍ഡും കലര്‍ന്ന ഷേര്‍വാണിയായിരുന്നു വരന്‍ നവനീതിന്റെ വേഷം.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)