Connect with us

“അന്ന് സച്ചിൻ എന്റെ പേര് എടുത്തു പറഞ്ഞു,അത് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു” – ശ്രീശാന്ത്

Sports Malayalam

“അന്ന് സച്ചിൻ എന്റെ പേര് എടുത്തു പറഞ്ഞു,അത് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു” – ശ്രീശാന്ത്

“അന്ന് സച്ചിൻ എന്റെ പേര് എടുത്തു പറഞ്ഞു,അത് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു” – ശ്രീശാന്ത്

“അന്ന് സച്ചിൻ എന്റെ പേര് എടുത്തു പറഞ്ഞു,അത് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു” – ശ്രീശാന്ത്

ക്രിക്കറ്റ് കളിക്കളത്തിൽ നിന്നും അരങ്ങൊഴിഞ്ഞെങ്കിലും സിനിമയിലും ടെലിവിഷൻ ഷോയിലുമായി സജീവമാണ് ശ്രീശാന്ത്. ഇപ്പോൾ ബിഗ് ബോസ് പന്ത്രണ്ടാം സീസൺ മത്സരാര്ഥിയാണ് ശ്രീശാന്ത്.ക്രിക്കറ്റ് ലോകത്തെ അനുഭവങ്ങൾ പങ്കു വെയ്ക്കുകയാണ് ബിഗ് ബോസ്സിൽ പഴയ താരം.

സച്ചിൻ ടെൻഡുൽക്കർ ഒരു അഭിമുഖത്തിൽ തന്നെ രക്ഷിച്ച അനുഭവം ശ്രീശാന്ത് മറ്റു മത്സരാർത്ഥികളോട് പങ്കു വച്ചു .2007 ൽ നടന്ന ഐസിസി ടി ട്വന്റി ലോകകപ്പിലും 2011 ൽ നടന്ന ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നു. രണ്ടിലും ഇന്ത്യയായിരുന്നു ജേതാക്കൾ. ലോകകപ്പ് നേടി കുറച്ചു വർഷങ്ങൾക്കുശേഷം ലോകകപ്പ് നേടിയ ടീമിൽ ഉണ്ടായിരുന്ന എല്ലാ കളിക്കാരുമായും അഭിമുഖം ഉണ്ടായി. ആ അഭിമുഖത്തിൽ സച്ചിൻ തന്നെക്കുറിച്ച് പറഞ്ഞതാണ് ശ്രീശാന്ത് ബിഗ് ബോസിൽ പങ്കുവച്ചത്.

”സച്ചിൻ ടെൻഡുൽക്കറുമായുളള ഒരു അനുഭവം നിങ്ങളോട് ഞാൻ പങ്കുവയ്ക്കുകയാണ്. ലോകകപ്പ് കഴിഞ്ഞ് ഒന്നു രണ്ടു വർഷത്തിനുശേഷം ഒരു അഭിമുഖം നടക്കുകയായിരുന്നു. അതിൽ അഭിമുഖം നടത്തുന്നയാൾ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന എല്ലാവരെക്കുറിച്ചും ചോദിച്ചു. എല്ലാ കളിക്കാരുടെയും പേരെടുത്ത് പറഞ്ഞ് പ്രശംസിച്ച അയാൾ എന്റെ മാത്രം പേര് പറഞ്ഞില്ല. അഭിമുഖം അവസാനിക്കാറായപ്പോൾ, സച്ചിൻ എന്റെ പേര് എടുത്തു പറഞ്ഞു. ശ്രീശാന്തും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്നായിരുന്നു സച്ചിൻ പറഞ്ഞത്. അത് കേട്ട് ഞാൻ അന്ന് ഒരുപാട് കരഞ്ഞു,” ബിഗ് ബോസ് മത്സരാർത്ഥിയായ അനൂപ് ജലോട്ടയോട് ശ്രീശാന്ത് പറഞ്ഞു.

sreesanth about sachin tendulkar

More in Sports Malayalam

Trending