നവംബർ 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ-വിൻഡീസ് മത്സരം പരാജയമാക്കി തീർക്കാൻ നീക്കമോ ?! വാട്ട്സാപ്പ് പ്രചാരണത്തിന്റെ സത്യമെന്ത് ?!
നവംബർ 1ന് തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം ഒരു വലിയ പരാജയമാക്കി മാറ്റാൻ ചരടുവലികൾ നടക്കുന്നതായി സൂചന. കേരളം ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്ന് തന്നെയാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നാണ് വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. അതിനൊരുപാട് കാരണങ്ങളും അവർ നിരത്തുന്നുണ്ട്.
ഐ.എസ്.എല്ലും മറ്റു ഫുട്ബോൾ മത്സരങ്ങൾക്കുമായി ഒരുക്കിയിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ നടത്തണമെന്നും, അത് വഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭങ്ങളിൽ ക്രിക്കറ്റ് അസോസിയേഷനിലെ ചിലർക്ക് കണ്ണുണ്ടായിരുന്നതായും ആരോപണമുയർന്നിരുന്നു. എന്നാൽ വലിയ ജനരോഷമുയർന്നതോടെ ആ തീരുമാനം കെ.സി.എ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ തിരുവനന്തപുരത്ത് മത്സരങ്ങൾ നടത്തുന്നത് ക്രിക്കറ്റ് അസോസിയേഷന് നഷ്ടമാണെന്നും, ആളുകൾ കാണാൻ എത്തുന്നില്ലെന്നും വരുത്തി തീർത്ത് മത്സരങ്ങൾ കൊച്ചിയിലേക്ക് തന്നെ മാറ്റാൻ ശ്രമങ്ങൾ നടക്കുന്നതായാണ് ആരോപണം. ടിക്കറ്റ് വിൽപ്പന ഓൺലൈൻ വഴി മാത്രമാക്കിയത് ഇതിന് വേണ്ടി ആണെന്നാണ് ആളുകൾ പറയുന്നത്.
സാധാരണക്കാരുടെ പിന്തുണയില്ലാതെ മത്സരങ്ങൾ വിജയിക്കില്ലെന്ന് നന്നായി ഉറപ്പുള്ള അധികൃതർ തന്നെ ഇത്തമൊരു രീതി സ്വീകരിച്ചത് വൻ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...