Connect with us

പ്രിയദര്‍ശന്‍ വെറും കോപ്പിയടിക്കാരനല്ല.അല്‍പ്പം വിവരമൊക്കെയുണ്ട്!!! ശ്രീനിവാസന്‍.

Articles

പ്രിയദര്‍ശന്‍ വെറും കോപ്പിയടിക്കാരനല്ല.അല്‍പ്പം വിവരമൊക്കെയുണ്ട്!!! ശ്രീനിവാസന്‍.

പ്രിയദര്‍ശന്‍ വെറും കോപ്പിയടിക്കാരനല്ല.അല്‍പ്പം വിവരമൊക്കെയുണ്ട്!!! ശ്രീനിവാസന്‍.

മലയാള സിനിമയെ ഏറെ ചിരിപ്പിച്ച കൂട്ട് കെട്ടുകളില്‍ ഒന്നാണ് പ്രിയദര്‍ശന്‍- ശ്രീനിവാസന്‍-. മോഹന്‍ലാല്‍. നിരവധി പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ശ്രീനിവാസന്‍ രചന നടത്തുകയും അതേ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍,ഒരിക്കല്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഒരു ദിനപത്രത്തില്‍ പ്രിയദര്‍ശന്‍റെ ഒരു ഇന്റര്‍വ്യൂ വന്നു.

മോഹന്‍ലാലാണ് ഇന്റര്‍വ്യൂ കാര്യം ശ്രീനിവാസനെ അറിയിക്കുന്നത്.” മലയാള സിനിമയെ പറ്റി പ്രിയന്‍ പറഞ്ഞത് വായിച്ചോ, ശ്രീനീ ?. ” മോളിവുഡ് സിനിമയില്‍ ആര്‍ട്ട് ,കോമേഴ്സ്യല്‍ എന്നിങ്ങനെയുള്ള ചട്ടകൂടുകള്‍ പൊളിച്ചു മാറ്റിയവര്‍ ശ്രീനിവാസനും സത്യന്‍അന്തിക്കാടുമാണ്. അവരുടെ സിനിമകള്‍ കലയെയും കച്ചവടത്തെയും ഒരേ പോലെ ബഹുമാനിക്കുന്ന ചിത്രങ്ങളാണ്. എന്നൊക്കെയാണ് പ്രിയന്‍ പറഞ്ഞിരിക്കുന്നത്. ”ഓഹോ ,അപ്പോള്‍ പ്രിയദര്‍ശന് കുറച്ചു വിരമൊക്കെയുണ്ട്.നമ്മള്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ അയാള്‍ വെറുമൊരു കോപ്പിയടിക്കാരനല്ല.ശ്രീനിവാസന്‍റെ നര്‍മ്മം തുളുംബിയ മറുപടിയില്‍ മോഹന്‍ലാല്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു

സത്യന്‍അന്തിക്കാട് ആദ്യ ചിത്രത്തില്‍ നിന്നും മോഹന്‍ലാലിന്‍റെ റോള്‍ മനപൂര്‍വ്വം മുറിച്ചുമാറ്റുകയായിരുന്നു

മലയാള സിനിമ കണ്ട ഒരു പിടി പ്രശസ്ത സംവിധായകരോടോപ്പം സഹായിയായി പ്രവര്‍ത്തിച്ച സത്യന്‍അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത് ‘കുറുക്കന്‍റെകല്ല്യാണം ‘എന്ന കോമഡി ചിത്രത്തിലൂടെയാണ്. സൂപ്പര്‍ ആക്ഷന്‍ താരമായ സുകുമാരനെ കോമഡി റോളില്‍ അവതരിപ്പിച്ചായിരുന്നു സത്യന്‍അന്തിക്കാട് ആദ്യ ചിത്രത്തെ വ്യതസ്തമാക്കിയത്.പിന്നീട്,സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനൊപ്പം കൈകോര്‍ത്തപ്പോള്‍ മലയാളസിനിമയുടെ സൂപ്പര്‍ ഹിറ്റ്‌ സൂത്രവാക്യമായി മാറിയിരുന്നു .സത്യന്‍ അന്തികാടും മോഹന്‍ലാലും18ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചിട്ടുണ്ട്. സത്യന്‍അന്തിക്കാടിന്‍റെ ആദ്യചിത്രമായ കുറുക്കന്‍റെ കല്യാണത്തില്‍ മോഹന്‍ലാല്‍ ചെറിയൊരു സീനില്‍ അഭിനയിച്ചിട്ടുണ്ട്.വലിയൊരു റോള്‍ വെട്ടിചുരുക്കിയായിരുന്നു മോഹന്‍ലാലിന്‍റെത് ചെറിയ റോളാക്കിയത്.

സുകുമാരന്‍ അവതരിപ്പിച്ച കഥപാത്രത്തിന്റെ ചില തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഒരു കഥാപാത്രത്തെ സൃഷ്ട്ടിച്ചതായിരുന്നു തിരക്കഥാകൃത്തായ ഡോക്ടര്‍ ബാലകൃഷ്ണന്‍.ഇന്നത്തെ നടന്‍ റിയാസ്ഖാന്‍റെ പിതാവും ചിത്രത്തിന്‍റെ നിര്‍മ്മാതാവുമായ റഷീദ് ആണ് സത്യന്‍അന്തിക്കാടിനോട്‌ പറയുന്നത് ”മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ വില്ലന്‍ മിടുക്കനാണ് .ആ റോളിലേക്ക് നമുക്കയാളെ വിളിക്കാമെന്ന്.എന്നാല്‍ , മോഹന്‍ലാല്‍ അഭിനയിക്കാന്‍ എത്തിയ ദിവസം ഒരു കൊച്ചുസീന്‍ മാത്രമെടുത്ത് ബാക്കി ഭാഗങ്ങള്‍ പിന്നീട് ചിത്രീകരിക്കാമെന്ന് തീരുമാനിച്ചു.ഒടുവില്‍ , ഷൂട്ട്‌ പൂര്‍ത്തിയാവാറായപ്പോള്‍ സിനിമയുടെ നീളം കൂടും എന്ന് മനസ്സിലാക്കിയ സംവിധായകനും രചയിതാവും മോഹന്‍ലാല്‍ അഭിനയിക്കേണ്ട ബാക്കി സീനുകള്‍ ഒഴിവാക്കുകയായിരുന്നു

തുറന്നു പറഞ്ഞു സ്വാസിക Video

More in Articles

Trending

Recent

To Top