Articles
3 സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല …
3 സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല …
സീനിൽ അഭിനയിക്കാൻ തിലകൻ തയാറായില്ല പക്ഷെ മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കാൾ തിലകന് നിരസിക്കാനയില്ല …
പ്രിയദര്‍ശന്‍റെ കഥയില്‍ പ്രതാപ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കുടുംബ ചിത്രമാണ് ‘ഒരു യാത്രാമൊഴി’.തമിഴ് സിനിമയുടെ നടികര്‍ സിങ്കം ശിവാജി ഗണേശനൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച ഒരേ ഒരു ചിത്രം കൂടിയാണ് ഒരു യാത്രാമൊഴി.നെടുമുടിവേണു ,രഞ്ജിത, സോമന്‍ ,പ്രകാശ് രാജ്,എന്‍ .എഫ് .വര്‍ഗ്ഗീസ് ,ബഹദൂര്‍ ,ശ്രീരാമന്‍ ,തിലകന്‍ തുടങ്ങിയവരുംഒരു യാത്രാമൊഴിയിലെ പ്രധാനവേഷക്കാരായിരുന്നു.
ചിത്രത്തില്‍ തിലകന്‍ കൈയാളിയ ‘അദ്രുമാന്‍’ എന്ന കഥാപാത്രം വെറും മൂന്ന് സീനിലെ സ്ക്രീനില്‍ എത്തുന്നുള്ളൂ. തിലകന്‍റെ അഭിനയ തീവ്രതയുടെ മാന്ത്രിക സ്പര്‍ശമേറ്റ് ജ്വലിച്ച വേഷമായിരുന്നു അദ്രുമാന്‍.എന്നാല്‍, ഈ , കഥാപാത്രത്തെ തിലകന്‍ ആദ്യം വേണ്ടെന്ന് വെച്ചതായിരുന്നു.വെറും മൂന്ന്‍ സീനില്‍ വന്നു പോകാന്‍ സമയമില്ല എന്ന് കാരണത്താലായിരുന്നു തിലകന്‍ അദ്രുമാനെ ഉപേക്ഷിച്ചത്.പക്ഷേ, പ്രിയദര്‍ശനും മോഹന്‍ലാലിനും ഉറപ്പായിരുന്നു തിലകന്‍ ചെയ്താലേ ആ കഥാപാത്രത്തിന്‍റെ കരുത്ത് പ്രേക്ഷകരിലേക്ക് ഇറങ്ങുകയുള്ളൂ എന്ന്.ഒടുവില്‍, മോഹന്‍ ലാലിന്‍റെ ഒരു ഫോണ്‍ കോളായിരുന്നു തിലകനെ യാത്രാമൊഴിലേക്ക് എത്തിച്ചത്.
ദുര്‍ഗന്ധം വമിക്കുന്ന ഷര്‍ട്ട് ധരിച്ചായിരുന്നു മോഹന്‍ലാല്‍ സീനില്‍ അഭിനയിച്ചത്
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ശ്രീനിവാസനും കൈകോര്‍ത്ത ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലകൃഷ്ണ പണിക്കര്‍ കാര്‍ത്തികയുടെ കഥാപാത്രമായ മീരയുമായി ബസ്സില്‍ വെച്ച് തര്‍ക്കിക്കുമ്പോള്‍ യാത്രക്കാരായ കുറച്ചു ചെറുപ്പക്കാര്‍ മോഹന്‍ലാലിനെ ബാസിനുള്ളില്‍ നിന്നും റോഡിനപ്പുറത്തെ ചതുപ്പ് നിറഞ്ഞ ചെളിയിലേക്ക് വലിച്ചിടുന്നുണ്ട്.ആ ചെളിയില്‍ അവരോടൊപ്പം ഉരുണ്ടു മറിയുമ്പോഴാണ് ശ്രീനിവാസന്‍റെ ഇന്‍സ്പക്ടര്‍ രാജേന്ദ്രന്‍ വന്ന് മോഹന്‍ലാലിനെ വീട്ടിലേക്ക് കൊണ്ടുപോവുന്നത്.
അടുത്ത രംഗം ശ്രീനിവാസന്‍റെ വീട്ടിലാണ്.അതും അഞ്ചു ദിവസത്തിനു ശേഷമാണ് ചിത്രീകരണം .ചളിയില്‍ കിടന്നു ഉരുണ്ടപ്പോള്‍ മോഹന്‍ലാലിന്‍റെ വസ്ത്രത്തില്‍ പറ്റിയ അഴുക്കും ചളിയുമായ അടയാളങ്ങള്‍ മാറിപോകരുതെന്നു സഹസംവിധായകനെ ഓര്‍മ്മിപ്പിച്ചാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അടുത്ത ലൊക്കേഷനിലേക്ക് ചിത്രീകരണം ഷിഫ്റ്റ് ചെയ്യുന്നത്.എന്നാല്‍, അഞ്ചാമത്തെ ദിവസം ശ്രീനിവാസന്റെ വീട്ടിലുള്ള രംഗം ചിത്രീകരിക്കാന്‍ നോക്കുമ്പോള്‍ ചളിയില്‍ ഉരുണ്ടു മുഷിഞ്ഞ മോഹന്‍ലാലിന്റെ ഷര്‍ട്ടില്‍ നിന്നും തുണിയില്‍ നിന്നും മുഷിഞ്ഞ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ആ സീന്‍ പിന്നെയെടുക്കാം എന്ന് പറഞ്ഞ് സംവിധായകന്‍ ലൊക്കേഷന്‍ ഷിഫ്റ്റ് പറഞ്ഞു.പക്ഷേ, മോഹന്‍ലാല്‍ സമ്മതിച്ചില്ല. ”ഇതിനു വേണ്ടി ഇപ്പോള്‍ ഷൂട്ടിംഗ് മുടക്കണ്ട. കുറച്ചു സമയത്തെക്കല്ലേ ,ആ മുണ്ടും ഷര്‍ട്ടും ഞാന്‍ ധരിച്ചോളാം.പ്രേക്ഷകര്‍ക്ക് ദുര്‍ഗന്ധമൊന്നും മന്‍സ്സിലാവിലല്ലോ” എന്ന് പറഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ആ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു മോഹന്‍ലാല്‍ ആ രംഗംഅഭിനയിച്ചു പൂര്‍ത്തിയാക്കിയത് .
