Connect with us

കണ്ണു മാത്രം പുറത്തുകാണുന്ന രീതിയിൽ വസ്ത്രധാരണം, ഒറ്റയ്ക്ക് സിനിമ കണ്ടിറങ്ങി സായ് പല്ലവി; വീഡിയോ വൈറൽ

Social Media

ഒറ്റയ്ക്ക് സിനിമ കണ്ടിറങ്ങുന്ന സായ് പല്ലവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സര്‍ക്കാര്‍ വാരി പാട്ട കാണാനാണ് സായ് പല്ലവി തിയറ്ററില്‍ എത്തിയത്. സിനിമ തിയറ്ററിനുള്ളില്‍ വച്ച് സായ് പല്ലവിയെ ആരും ശ്രദ്ധിച്ചില്ല. കണ്ണു മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രധാരണം.

ബഞ്ചാര ഹില്‍സില്‍ സിനിമ കാണാനായി എത്തിയ താരത്തെ ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. തല വഴി ഷാള്‍ കൊണ്ടു മൂടി മാസ്‌കും ധരിച്ച് വളരെ കാഷ്വല്‍ വസ്ത്രത്തിലാണ് താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

നാനി നായകനായി എത്തിയ ശ്യം സിംഗ റോയ് ആയിരുന്നു നടി അഭിനയിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം കാണാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റാണ ദഗ്ഗുബട്ടി നായകനാവുന്ന വിരാട പര്‍വമാണ് സായ് പല്ലവി അഭിനയിക്കുന്ന അടുത്ത ചിത്രം.

More in Social Media

Trending

Recent

To Top