Malayalam
നായിക – നായകന്മാരായി പ്രണവ് മോഹന്‍ലാലും സായി പല്ലവിയും എത്തുന്നു; പുതിയ വിവരങ്ങള്‍ ഇങ്ങനെ!
നായിക – നായകന്മാരായി പ്രണവ് മോഹന്‍ലാലും സായി പല്ലവിയും എത്തുന്നു; പുതിയ വിവരങ്ങള്‍ ഇങ്ങനെ!
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.
മാത്രമല്ല, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്.
അതുപോലെ തന്നെ വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ താര്തതിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇനി എപ്പോഴാണ് മലയാളത്തിലേയ്ക്ക് എത്തുന്നതെന്ന ചോദ്യമാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അതിനൊരു അവസാമമായിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലും സായി പല്ലവിയും ഒന്നിക്കുന്നു.മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ സംബന്ധിച്ച ഏതൊരു വാര്‍ത്തയും പ്രേക്ഷകര്‍ക്ക് ആവേശമാണ്. കാരണം തന്റെ കാര്യം പറഞ്ഞ് പ്രണവ് എവിടെയും വരാറില്ല.
പല അഭിമുഖങ്ങളിലും കൂടെ പ്രവൃത്തിച്ച ആളുകളും മോഹന്‍ലാലും പറഞ്ഞ അറിവുകള്‍ മാത്രമാണ് പ്രണവിനെ സംബന്ധിച്ച് ആരാധകര്‍ക്കും അറിയാവുന്നത്. ആ വാര്‍ത്തകള്‍ക്കിടയില്‍ ഇതാ പുതിയ ഒരു വിശേഷം കൂടെ, പ്രണവ് മോഹന്‍ലാലും സായി പല്ലവിയും ഒന്നിക്കിന്നു എന്ന്!തന്റെ യാത്രകള്‍ക്കിടയിലുള്ള ബ്രേക്ക് ആണ് പ്രണവ് മോഹന്‍ലാലിന് സിനിമ. ഇടയ്ക്ക് ബ്രേക്ക് കിട്ടുമ്പോള്‍, യാത്രകള്‍ക്ക് വേണ്ട കാശ് സ്വരുക്കൂട്ടാനാണ് സിനിമകള്‍ ചെയ്യുന്നത് എന്നാണ് ജീത്തു ജോസഫ് ഒരിക്കല്‍ പറഞ്ഞത്. അങ്ങനെ ഇപ്പോള്‍ നീണ്ട കാലത്തെ യാത്രകള്‍ കഴിഞ്ഞ് വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.പ്രണവിനെ സംബന്ധിച്ച് ഒരിക്കലും ഒരേ സമയം, ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ തിരഞ്ഞെടുക്കാത്ത നടനാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കഴിഞ്ഞ് ചെയ്യാനുള്ള അടുത്ത ചിത്രം പ്രണവ് ഏറ്റെടുത്തു എന്നാണ് പുതിയ വാര്‍ത്ത. സായി പല്ലവിയാണത്രെ സിനിമയില്‍ നായികയായി എത്തുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അഖില്‍ പി ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകം സിനിമയായി വരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 2018 എന്ന ഹിറ്റ് സിനിമയുടെ എഴുത്തുകാരന്‍ കൂടെയാണ് അഖില്‍ പി ധര്‍മജന്‍. അദ്ദേഹത്തിന്റെ വളരെ പ്രശസ്ത പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി സിനിമയാകുന്നു എന്നും, നവാഗതയായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുന്നത് എന്നും നേരത്തെ പുറത്തുവന്ന വാര്‍ത്തയാണ്.
തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങളെല്ലാം കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നായിക – നായകന്മാരായി പ്രണവും സായി പല്ലവിയും എത്തുന്നു എന്നൊക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്. കമലിന്റെ സഹസംവിധായികയായി പ്രവൃത്തിയ പരിചയ സമ്പത്തുമായിട്ടാണ് അനുഷ വരുന്നത്. വിഘ്‌നേശ് വിജയ കുമാറാണ് സിനിമ നിര്‍മിയ്ക്കുന്നത്.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായ സായി പല്ലവി ഓകെ പറഞ്ഞോ എന്നൊന്നും വ്യക്തമല്ല. ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രണവ് – സായി പല്ലവി ഫാന്‍സും. പ്രേമം എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവി പിന്നീട് രണ്ട് മൂന്ന് സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് മലയാളത്തിലേക്ക് തിരിച്ചുവന്നത്. തമിഴിലും തെലുങ്കിലും തിരക്കിലാണ് നടി.
ഓരോ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴും കര്‍ശനമായ നിബന്ധനകളാണ് നടി മുന്നോട്ട് വെക്കാറുള്ളത്. സിനിമയിലെ ചുംബന രംഗങ്ങള്‍ക്കും ബെഡ് റൂം സീനുകള്‍ക്കുമെല്ലാം നടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാത്രമല്ല താന്‍ ചെയ്യില്ലെന്ന് പറയുന്ന കാര്യങ്ങളൊന്നും സിനിമയില്‍ ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും നടി കൊടുക്കാറുണ്ട്. വിവാഹക്കാര്യത്തിലും സമാനമായ രീതിയിലാണ് നടി നിബന്ധനകള്‍ വെച്ചിട്ടുണ്ടായിരുന്നത്.
മുന്‍പ് പലപ്പോഴും താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സായി പല്ലവി മറുപടിയായി പറഞ്ഞത്. ‘മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിലേക്ക് പോകേണ്ടി വരുന്നത് തനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. എല്ലാ കാലത്തും തന്റെ മാതാപിതാക്കളുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും അതാണ് വിവാഹം വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമെന്നുമാണ് സായി പറഞ്ഞത്.