Connect with us

‘അല്ലിയും മറിയവും’; താരപുത്രിമാരുടെ ചിത്രം പുറത്ത്!

Social Media

‘അല്ലിയും മറിയവും’; താരപുത്രിമാരുടെ ചിത്രം പുറത്ത്!

‘അല്ലിയും മറിയവും’; താരപുത്രിമാരുടെ ചിത്രം പുറത്ത്!

നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഇരുവരുടെയും മകൾ അല്ലി എന്ന അലംകൃതയുടെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് കുറവാണ്. ഇപ്പോൾ മകളുടെ ഒരു പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. അല്ലിമോൾ ഒറ്റക്കല്ല ഈ ചിത്രത്തിൽ. ഒപ്പം മറ്റൊരു താരപുത്രി കൂടി ഉണ്ട് അല്ലിക്കൊപ്പം.

ദുൽഖർ സൽമാന്റെ മകൾ മറിയമിനൊപ്പം കളിക്കുന്ന മകളുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. “അല്ലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു!,” എന്ന അടിക്കുറിപ്പോട് കൂടിയാണ് സുപ്രിയ ഈ ചിത്രം പങ്കുവച്ചത്.ത്രോബാക്ക് ചിത്രം അഥവാ പഴയൊരു ഫൊട്ടോ ആണിതെന്നും സുപ്രിയ ചിത്രത്തിനൊപ്പം ഹാഷ്ടാഗിൽ കുറിച്ചു.

നിലവില്‍ സിനിമലോകത്ത് പിന്നണിയിലും മുന്നണിയിലും ഏറ്റവും സജീവമായിട്ടുള്ള ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരോടുമുള്ള സ്നേഹം മകള്‍ അലംകൃതയോടും ആരാധകര്‍ക്കും സിനിമസ്നേഹികള്‍ക്കുമുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും സമൂഹമാധ്യമങ്ങളിലൂടെ അല്ലി എന്ന് വിളിപ്പേരുള്ള അലംകൃതയെ എല്ലാവര്‍ക്കും സുപരിചിതമാണ്.

More in Social Media

Trending