Connect with us

അടിച്ചില്ലെങ്കിൽ പിന്നെ ലോട്ടറി കൊണ്ട് റോക്കറ്റ് വിട്ട് കളിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യാൻ. അല്ലേ സൂർത്തുക്കളെ….പുതിയ വിഡിയോയുമായി ജിഷിൻ

Social Media

അടിച്ചില്ലെങ്കിൽ പിന്നെ ലോട്ടറി കൊണ്ട് റോക്കറ്റ് വിട്ട് കളിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യാൻ. അല്ലേ സൂർത്തുക്കളെ….പുതിയ വിഡിയോയുമായി ജിഷിൻ

അടിച്ചില്ലെങ്കിൽ പിന്നെ ലോട്ടറി കൊണ്ട് റോക്കറ്റ് വിട്ട് കളിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യാൻ. അല്ലേ സൂർത്തുക്കളെ….പുതിയ വിഡിയോയുമായി ജിഷിൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന്‍ മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന്‍ വില്ലനായും സഹതാരമായും എല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്‌. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ജിഷിന്റെ ഓരോ പോസ്റ്റിനും കമന്റുകളുമായി എത്തുന്നത്. സീ കേരളം ചാനലിലെ അമ്മ മകള്‍ എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇപ്പോഴിതാ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജിഷിൻ. ക്രിസ്മസ് ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ സമ്മാനങ്ങളൊന്നും ലഭിക്കാത്ത ലോട്ടറിയുമായി നിൽക്കുന്നതാണ് ജിഷിന്റെ പുതിയ വീഡിയോ. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയാണ് ജിഷിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രൈസൊന്നും കിട്ടാത്ത ലോട്ടറി പിന്നെ എന്ത് ചെയ്യാനാണെന്നാണ് ജിഷിൻ വീഡിയോക്കൊപ്പം കുറിക്കുന്നത്. നറുക്കെടുപ്പ് ദിവസം വരെ ലോട്ടറി നൽകുന്ന പ്രതീക്ഷയും ശേഷം ഒന്നും കിട്ടാതിരിക്കുമ്പോൾ ഉണ്ടാകുന്ന നിരാശയും വലുതാണെന്ന് ജിഷിൻ കുറിക്കുന്നു.

കുറിപ്പിങ്ങനെ…

അടിച്ചില്ലെങ്കിൽ പിന്നെ ലോട്ടറി കൊണ്ട് റോക്കറ്റ് വിട്ട് കളിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യാൻ. അല്ലേ സൂർത്തുക്കളെ. ഒരു ലോട്ടറി എടുത്ത്, അതിന്റെ റിസൾട്ട്‌ നോക്കുന്നത് വരെ ഭയങ്കര ത്രിൽ ആയിരിക്കും. ഒന്നാം സമ്മാനം മുതൽ നോക്കി നോക്കി ഏറ്റവും ഒടുവിൽ നൂറു രൂപ പോലും ഇല്ല എന്ന് കാണുമ്പോ ഉണ്ടാകുന്ന ഒരു നിരാശയുണ്ടല്ലോ.. പുറമെ കാണിക്കില്ലെങ്കിലും, മ¥€£^.. ഇനി ലോട്ടറി എടുക്കുന്ന പരിപാടിക്കില്ല എന്നും പറഞ്ഞ് ഇങ്ങനെ റോക്കറ്റ് വിട്ടു കളയുന്ന എത്ര പേരുണ്ട്?

Continue Reading
You may also like...

More in Social Media

Trending

Recent

To Top