Connect with us

ഭാഗ്യം കൊണ്ടുമാത്രമാണ് താനന്ന് അയാളിൽ നിന്നും രക്ഷപ്പെട്ടത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സാമന്ത

Bollywood

ഭാഗ്യം കൊണ്ടുമാത്രമാണ് താനന്ന് അയാളിൽ നിന്നും രക്ഷപ്പെട്ടത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സാമന്ത

ഭാഗ്യം കൊണ്ടുമാത്രമാണ് താനന്ന് അയാളിൽ നിന്നും രക്ഷപ്പെട്ടത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സാമന്ത

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കുറഞ്ഞ സമയം കൊണ്ടുതന്നെ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സാമന്ത. കുട്ടിത്തവും നിഷ്കളങ്കതയും നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ടും താരം വളരെ പെട്ടെന്നുതന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അടുത്തിടെയാണ് താരത്തിന്റെ വിവാഹം നാഗചൈതന്യയുമായി നടന്നത്. പ്രേക്ഷകർ ഏറ്റെടുത്ത താരവിവാഹമായിരുന്നു സാമന്ത നാഗചൈതന്യ എന്നിവരുടേത്. സാമന്ത അക്കിനേനിയുടെയും നാഗചൈതന്യയുടെയും സെലിബ്രിറ്റി പ്രണയം മാത്രമല്ല, വിവാഹജീവിതവും ഒരു ആഘോഷമാണ് ആരാധകർക്ക് .2017ലാണ് തെന്നിന്ത്യന്‍ താരജോഡികളായ സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും തുറന്നുപറച്ചിലുകളും ഇന്നും പ്രധാനമാണ് മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും.

സിനിമയുടെ തെലുങ്കു പതിപ്പിലൂടെ നാഗചൈതന്യയുടെ നായികയായി സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ഈ നടി പിന്നീട് നാഗചൈതന്യയെ തന്നെയാണ് വിവാഹം ചെയ്തത്. നീ താനേ എന്‍ പൊന്‍വസന്തം, ഈച്ച, തെരി, മെർസല്‍, സൂപ്പര്‍ ഡീലക്‌സ്, മജിലി, ഒ ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ സാമന്ത അഭിനയപ്രതിഭ തെളിയിച്ച നടിയാണ്.തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി തന്റെ മുന്‍ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുയാണ് ഇപ്പോള്‍. പ്രണയം കാരണം തനിക്ക് നടി സാവിത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ താരം സാവിത്രിയുടെ ജീവിതം പറഞ്ഞ ‘മഹാനടി’ എന്ന ചിത്രത്തിലെ ജെമിനി ഗണേശന്റെ കഥാപാത്രവുമായി മുന്‍ കാമുകനെ താരതമ്യം ചെയ്യുകയും ചെയ്തു. ഒരു തെലുങ്ക് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

‘സാവത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് മാത്രമാണ് ഞാന്‍ അതില്‍ നിന്ന് രക്ഷപ്പെട്ടത്. കാരണം ആ ബന്ധം മോശമായാണ് അവസാനിക്കുകയെന്ന തോന്നല്‍ എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. അതിനുശേഷമാണ് നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് ഈ ജീവിതത്തില്‍ ലഭിച്ച അമൂല്യ രത്‌നമാണ് അദ്ദേഹം’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം മുന്‍ കാമുകന്റെ പേര് താരം അഭിമുഖത്തില്‍ വെളുപ്പെടുത്തിയിട്ടില്ല. എങ്കിലും അത് നടന്‍ സിദ്ധാര്‍ത്ഥ് ആണെന്നാണ് അഭ്യൂഹങ്ങള്‍. കാരണം നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്ബ് സിദ്ധാര്‍ത്ഥുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ വന്നിരുന്നു. രണ്ടരവര്ഷത്തോളം സാമന്തയും സിദ്ധാർഥും പ്രണയത്തിലായിരുന്നു.ഇരുവരും പ്രണയ വിവരം തുറന്നുപറഞ്ഞിരുന്നില്ലെങ്കിലും ഇരുവരും രണ്ടരവര്ഷത്തോളം ഒരുമിച്ചായിരുന്നു. 2012 ൽ ഇറങ്ങിയ ജബാർടസ്റ്റ് എന്ന സിനിമയിലായിരുന്നു ഇരുവരും ഒരുമിച്ചഭിനയിച്ചത്. തുടർന്നായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്‌. എന്നാൽ തങ്ങൾ പിരിഞ്ഞതിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.

ഏതായാലും സാമന്ത നാഗചൈതന്യ താരജോഡികളെ പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. താരങ്ങൾ പങ്കുവെക്കുന്ന ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.

samantha

More in Bollywood

Trending

Recent

To Top