Connect with us

ഉറ്റ സുഹൃത്തായ ഷാരൂഖ് ഖാനോട് തന്നെ ഇങ്ങനെ വേണമായിരുന്നോ എന്ന് കരൺ ജോഹറിനെതിരെ ആരാധകരുടെ പ്രതിഷേധം ; സാങ്കേതികമായി കരൺ പിന്നോട്ടാണെന്നു ഷാരൂഖ് ഖാനും !

Bollywood

ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളാണ് കരൺ ജോഹറും ഷാരൂഖ് ഖാനും . ഇരുവരുടെയും സൗഹൃദം വളരെ പ്രസിദ്ധവുമാണ് . എന്നാൽ ഇപ്പോൾ സുഹൃത്തിനോട് തന്നെ ഇങ്ങനെ ഹെയ്നാമായിരുന്നോ എന്ന് ചോദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകർ കരൺ ജോഹറിന് എതിരെ.

ഷാരൂഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനാണ് കരണിന് ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്. ഷാരൂഖിന്റെ പുതിയ ചിത്രം സീറോയുടെയും കരണ്‍ ജോഹറിന്റെ കമ്ബനി നിര്‍മിച്ച കേസരി എന്ന ചിത്രത്തിന്റെയും ആദ്യദിന കലക്‌ഷന്‍ താരതമ്യപ്പെടുത്തിയുള്ള ട്വീറ്റാണു കരണ്‍ ജോഹറിനു വിനയായത്.

ഷാരൂഖിന്റെ ഉറ്റ സുഹൃത്തെന്നു പേരെടുത്ത കരണ്‍ ജോഹറില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ നിരാശയോടെ പറയുന്നു. വിവാദം കനത്തതോടെ ജോഹര്‍ വിശദീകരണവുമായി ‌രം​ഗത്തെത്തി. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സംഭവിച്ച പിഴവാണിതെന്നു പറഞ്ഞ ജോഹര്‍, ട്വീറ്റ് അണ്‍ലൈക്ക് ചെയ്യുകയും ചെയ്തു.

പ്രിയ സുഹൃത്തിനു പിന്തുണയുമായി ഷാരൂഖ് ഖാനും രംഗത്തെത്തിയിട്ടുണ്ട്. കരണ്‍ ജോഹറിനു വസ്ത്രധാരണത്തിലും മറ്റും നല്ല അറിവും ശ്രദ്ധയുമാണെങ്കിലും സാങ്കേതികമായി പിന്നോട്ടാണെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. തെറ്റുകള്‍ സാധാരണമാണ്. യുദ്ധമുണ്ടാക്കാതെ സ്നേഹം പുലര്‍ത്തൂവെന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.

Sharukh khan fans against karan johar

More in Bollywood

Trending