Connect with us

നിങ്ങളുടെ ലിംഗത്തിനു എന്തെങ്കിലും പ്രശ്നമുണ്ടോ ? – ക്രൂരമായി ട്രോളിയ പെൺകുട്ടിയെ പറ്റി കരൺ ജോഹർ !

Bollywood

നിങ്ങളുടെ ലിംഗത്തിനു എന്തെങ്കിലും പ്രശ്നമുണ്ടോ ? – ക്രൂരമായി ട്രോളിയ പെൺകുട്ടിയെ പറ്റി കരൺ ജോഹർ !

നിങ്ങളുടെ ലിംഗത്തിനു എന്തെങ്കിലും പ്രശ്നമുണ്ടോ ? – ക്രൂരമായി ട്രോളിയ പെൺകുട്ടിയെ പറ്റി കരൺ ജോഹർ !

ബോളിവുഡിന്റെ മുൻനിര സംവിധായകൻ ആണ് കരൺ ജോഹർ. താനൊരു സ്വർഗാനുരാഗി ആണെന്ന് തുറന്നു പറയാൻ കരൺ ജോഹർ ധൈര്യം കാണിച്ചു. പക്ഷെ ഇതിന്റെ പേരിൽ ഇദ്ദേഹം ഒട്ടേറെ വിമർശിക്കപ്പെട്ടു. എങ്കിലും ധൈര്യമായി തന്നെ ഇദ്ദേഹം നിലപാടുകൾ തുറന്നു പറഞ്ഞു. ഇപ്പോൾ തന്റെ സ്വർഗാനുരാഗ വെളിപ്പെടുത്തലിന്റെ പേരിൽ ട്രോൾ ചെയ്യപ്പെട്ട സംഭവം വെളിപ്പെടുത്തുകയാണ് കരൺ .

”നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തകരാറ് ഉണ്ടോ”. ‌ഒരു പെൺകുട്ടി ഒരിക്കൽ എന്നെ ട്രോളിയത് ഈ ചോദ്യത്തിലൂടെയാണെന്ന് കരൺ പറയുന്നു. അതിന് ഞാൻ നൽകിയ മറുപടി ഇങ്ങനെ: ” ഒരിക്കലുമില്ല. ഞാൻ പുരുഷൻ ആയാണ് ജനിച്ചത്. എന്റെ ഉള്ളിലൊരു സ്ത്രീയുണ്ട്. അതെന്നെ കൂടുതൽ പുരുഷനാക്കുന്നു”. 

ഒരുകാലത്ത് വിഷമിച്ചിരുന്നെങ്കിലും ഇപ്പോൾ ട്രോളുകൾ ബാധിക്കാറില്ലെന്ന് കരൺ പറയുന്നു. ”ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ, ദേഷ്യം വരുമായിരുന്നു. അസ്വസ്ഥനാകുമായിരുന്നു. എന്നാൽ പിന്നീട് സാധാരണസംഭവമായി തോന്നി. ഇപ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ്. എല്ലാ ദിവസവും ഇതേ ആനന്ദത്തോടെയാണ് ഞാൻ ഉണരുന്നത്. 

‘എന്റെ ജീവിതത്തെക്കുറിച്ചും ലൈംഗികത്വത്തെക്കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതെന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തിൽ സ്വവർഗരതിയോട് ഭയമായിരുന്നു എനിക്ക്. എന്റെ ലൈംഗികത്വത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കാം, പക്ഷേ സ്വവർഗലൈംഗികതയെക്കുറിച്ച് മോശമായാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങളുണ്ട്. അറിവില്ലാത്ത മനസ്സാണ് നിങ്ങളുടെ, അസംസ്കൃതമായ ചിന്തകളാണ് നിങ്ങളുടെ.

മോശം കമന്റുകളും ട്രോളുകളും തന്നെ ബാധിച്ചിരുന്നെന്ന് കരൺ തുറന്നുപറയുന്നു. ”എന്നെക്കുറിച്ച് സംസാരിച്ചുകൊള്ളൂ, എനിക്ക് പ്രശ്നമില്ല. പക്ഷേ എനിക്കെന്തോ അസുഖമുണ്ട്, പ്രശ്നമുണ്ട് എന്നൊക്കെയുള്ള സംസാരങ്ങൾ അത്ര സുഖമുള്ളതല്ല. ഞാനൊരു സ്വവർഗ്ഗാനുരാഗിയായതുകൊണ്ട് മിണ്ടാതിരിക്കണം എന്നാണ് നിങ്ങൾ കരുതുന്നത്. അങ്ങനെയെങ്കിൽ നിങ്ങളും മിണ്ടാതിരിക്കണം, കാരണം നിങ്ങൾക്കൊരു ജീവിതമില്ല.

സ്വവർഗാനുരാഗം പ്രമേയമാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഒരിക്കൽ കരൺ വെളിപ്പെടുത്തിയിരുന്നു. ”മുന്‍ നിര സംവിധായകരിൽ ഒരാൾ എന്ന നിലക്ക് എനിക്കീ വിഷയത്തിൽ സിനിമയെടുക്കാം. സ്വവർഗാനുരാഗികളെക്കുറിച്ച് സിനിമയെടുക്കാൻ അതിയായ ആഗ്രഹമുണ്ട്. മുൻനിര നായകന്മാർ തന്നെ ആ സിനിമയിൽ വരണം. നടന്മാരുടെ കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ട്”-കരൺ പറഞ്ഞു. 

karan johar about his homo sexuality

More in Bollywood

Trending

Recent

To Top