Connect with us

മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് പ്രണയിച്ചിരുന്ന ആ വ്യക്തി; തുറന്ന് പറഞ്ഞഅ ശാന്തിവിള ദിനേശ്

Malayalam

മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് പ്രണയിച്ചിരുന്ന ആ വ്യക്തി; തുറന്ന് പറഞ്ഞഅ ശാന്തിവിള ദിനേശ്

മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് പ്രണയിച്ചിരുന്ന ആ വ്യക്തി; തുറന്ന് പറഞ്ഞഅ ശാന്തിവിള ദിനേശ്

ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു. മീനാക്ഷിയെന്ന മകളും ഇരുവര്‍ക്കും പിറന്നു. 1998 ലായിരുന്നു മഞ്ജു വാര്യര്‍ ദിലീപ് വിവാഹം. പതിനാല് വര്‍ഷത്തിന് ശേഷം 2014 ല്‍ ഇരുവരും വിവാഹ മോചിതരാകുകുയം ചെയ്തു. ഇവരുടെ വിവാഹം പോലെ ഏറെ ചര്‍ച്ചയായതായിരുന്നു വിവാഹമോചനവും.

വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജു ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്കും മഞ്ജു വീണ്ടും കാലെടുത്ത് വെച്ചു. മഞ്ജു വാര്യറുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മഹാലക്ഷ്മിയെന്നൊരു മകളുണ്ട്. ഇപ്പോഴും ഇവരുടെയെല്ലാം വിശേഷങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദിലീപ് നല്‍കിയ ഒരു അഭിമുഖത്തിലെ രസകരമായ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മഞ്ജു വാര്യറെ പ്രണയിക്കുന്നതിന് മുമ്പുള്ള ദിലീപിന്റെ പ്രണയമൊക്കെ ഇതില്‍ വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.മഞ്ജു വാര്യറെ പ്രേമിക്കുന്നതിന് മുമ്പ് വേറെ ആരെയെങ്കിലും പ്രേമിച്ചിരുന്നോ എന്നായിരുന്നു അഭിമുഖം എടുത്ത ആളുടെ ചോദ്യം. ഇതിന് ഉണ്ട് എന്ന ഉത്തരമായിരുന്നു ദിലീപ് നല്‍കിയത്.

‘ഡിംപിള്‍ കബാഡിയയെ പ്രേമിച്ചിരുന്നു, പക്ഷെ അവര്‍ അറിഞ്ഞില്ല ഞാന്‍ അവരെ പ്രേമിച്ചത്.’ എന്നായിരുന്നു ദിലീപ് അന്ന് രസകരമായ രീതിയില്‍ ഉത്തരം പറഞ്ഞത്. അന്ന് ദിലീപിനേക്കാള്‍ പത്ത് വയസ്സിന്റെ മൂപ്പുണ്ട് ഡിംപിളിനെന്നും ശാന്തിവിള പറയുന്നു. സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയുടെ ഭാര്യയായിരുന്നല്ലോ ഡിപിള്‍. ബോബിയൊക്കെ കണ്ടതുകൊണ്ടാവും ഡിംപിളിനെ ദിലീപ് പ്രേമിച്ചത്. എന്റെ കാമുകി വേറെ കല്യാണം കഴിച്ചു. അമ്മയും പിന്നെ അമ്മൂമയുമായി. എന്റെ കാമുകി വല്ലാതെ വളര്‍ന്നു. ദൈവമേ അവര്‍ ഇതൊന്നും അറിയല്ലേയെന്നും ദിലീപ് ചിരിച്ചുകൊണ്ട് അഭിമുഖത്തില്‍ പറയുന്നു.

മഞ്ജു പൊസസീവ് ആയ ഭാര്യയാണോ എന്നായിരുന്നു അടുത്ത ചോദ്യം. അത് സ്വാഭാവികമായിരുന്നു എന്നാണ് ദിലീപ് നല്‍കിയ ഇത്തരം. ഏത് ഭാര്യയാലും പൊസസീവാകും. പ്രേമിച്ച് നടക്കുമ്പോഴുള്ള സ്‌നേഹം വിവാഹം കഴിച്ചാല്‍ കാണില്ലെന്നുള്ളത് മിക്ക ഭാര്യമാരുടേയും പരാതിയാണ്. എന്ത് തോന്നുന്നു? എന്നായി അവതാരകന്റെ അടുത്ത ചോദ്യം. പ്രേമിക്കുന്നതിന് ഇടയില്‍ നമ്മള്‍ സമയം കണ്ടെത്തി കാമുകിയെ കാണാന്‍ പോകും.

എന്നാല്‍ കല്യാണം കഴിച്ച് കഴിഞ്ഞാല്‍ അവര്‍ തൊട്ടടുത്തുണ്ടാകും. കല്യാണത്തിന് ശേഷം വീട്ടില്‍ എത്താന്‍ അരമണിക്കുറോ, ഒരു മണിക്കൂറോ വൈകും. കുറച്ചൊക്കെ ഉഴപ്പും. അതുകാണുമ്പോള്‍ ഭാര്യ വിചാരിക്കും അന്ന് അങ്ങനെ ആയിരുന്നില്ലല്ലോയെന്ന്. എന്റെ കാര്യത്തില്‍ പഴയതിനേക്കാള്‍ വലിയ തിരക്കുണ്ട്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് വീട്ടില്‍ എത്താന്‍ കഴയില്ലെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നതായി ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവര്‍ക്കും. ദിലീപിന്റെ ദ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് റിലീസ് ചെയ്തത്. നടന്‍ വിനിത് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്കമണി,വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റേതായി പുറത്തെത്തിയിരുന്നു. എന്നാല്‍ പഴയ പൊലിമയിലേയ്ക്ക് ദിലീപ് ചിത്രങ്ങളെത്തുന്നില്ലാ എന്ന പരാതി പല ആരാധകര്‍ക്കമുണ്ട്. അത് പവി കെയര്‍ ടേക്കറിലൂടെ കുറയ്ക്കുവാന്‍ സാധിച്ചുവെന്നാണ് വിവരം.

രണ്ടാം വരവില്‍ മഞ്ജുവാകട്ട, അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിച്ചു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെയും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. മഞ്ജുവിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

More in Malayalam

Trending