Connect with us

ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്‌കരിച്ച് പിവിആര്‍

Movies

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് ബഹിഷ്‌കരിച്ച് പിവിആര്‍.

ഇതോടു കൂടി ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്‍ ധ്യാന്‍ – പ്രണവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്‍ – രഞ്ജിത് ശങ്കര്‍ ചിത്രം ജയ് ഗണേഷ് തുടങ്ങീ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയിരിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകള്‍ തിയേറ്റര്‍ ഡിസൈനില്‍ മാസ്റ്ററിംഗ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് ഒ, ക്യൂബ് തുടങ്ങീ കമ്പനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.

കൊച്ചിയില്‍ ഇരു സംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. പ്രധാനപ്പെട്ട രണ്ട് സിനിമകള്‍ നാളെ റിലീസ് ചെയ്യാനിരിക്കെ മലയാളം സിനിമ ഇന്‍ഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന നടപടിയാണ് പിവിആറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

More in Movies

Trending