Connect with us

ബ്രാഡ് പിറ്റ് ശരീരികമായി ഉപദ്രവിച്ചിരുന്നു ; കോടതിയില്‍ തെളിയിക്ക് എന്ന് ആഞ്ജലീനയെ വെല്ലുവിളിച്ച് ബ്രാഡ്

Hollywood

ബ്രാഡ് പിറ്റ് ശരീരികമായി ഉപദ്രവിച്ചിരുന്നു ; കോടതിയില്‍ തെളിയിക്ക് എന്ന് ആഞ്ജലീനയെ വെല്ലുവിളിച്ച് ബ്രാഡ്

ബ്രാഡ് പിറ്റ് ശരീരികമായി ഉപദ്രവിച്ചിരുന്നു ; കോടതിയില്‍ തെളിയിക്ക് എന്ന് ആഞ്ജലീനയെ വെല്ലുവിളിച്ച് ബ്രാഡ്

ആഞ്ജലീന ജോളി തന്റെ മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റിനെതിരെ തന്നെ മുന്‍പ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണത്തിന് തിരിച്ചടിക്കുകയാണ് ബ്രാഡ് പിറ്റി. ഉന്നയിച്ച ആരോപണം കോടതിയില്‍ തെളിയിക്കാനാണ് ആഞ്ജലീന ജോളിയോട് മുന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത്.

ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള നിമയ പോരാട്ടം ചൂടുപിടിപ്പിച്ച സംഭവം ആയിരുന്നു ആഞ്ജലീനയുടെ അഭിഭാഷകര്‍ ലോസ് ഏഞ്ചല്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി. ബ്രാഡ് പിറ്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ദമ്പതികളായിരുന്ന കാലത്ത് ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന നിയമപോരാട്ടത്തിനിടയിലാണ് ഏറ്റവും പുതിയ സംഭവവികാസം. വ്യാഴാഴ്ചയാണ് ആഞ്ജലീന ജോളി കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു.

താന്‍ നേരത്തെ തന്നെ വൈനറി വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ വെളിപ്പെടുത്തുന്ന ആഞ്ജലീന ജോളി. എന്നാല്‍ പിറ്റുമായി ഒരു നോണ്‍ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് ഉള്ളതിനാല്‍ പിറ്റ് തന്നെ ഉപദ്രവിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പുറത്ത് പറയാത്തത് എന്നാണ് പറയുന്നത്.

2016ല്‍ ഫ്രാന്‍സില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള കുടുംബത്തിന്റെ കുപ്രസിദ്ധമായ വിമാന യാത്രയ്ക്ക് മുമ്പ് തന്നെ പിറ്റ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യാഴാഴ്ചത്തെ രേഖയില്‍ മിസ് ജോളി അവകാശപ്പെട്ടുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു. 2019ലാണ് ആഞ്ജലീന ജോളി തന്റെ മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്.

ജോളിയും അവരുടെ കമ്പനിയായ നൗവലും പിറ്റിന് കൂടി പങ്കാളിത്തമുള്ള വൈനറിയുടെ പങ്ക് രഹസ്യമായി വിറ്റുവെന്നാണ് കേസില്‍ പിറ്റ് ആരോപിച്ചത്. 2021 ഇത് സംബന്ധിച്ച് ഉണ്ടാക്കിയ കരാര്‍ ജോളി ലംഘിച്ചെന്നും പിറ്റ് ആപരോപിക്കുന്നു.

ടെനുട്ട് ഡെല്‍ മോണ്ടോ വൈന്‍ ഗ്രൂപ്പിന് 2021 ഒക്‌ടോബറില്‍ ആഞ്ജലീന ജോളി നടത്തിയ വൈനറി വില്‍പ്പന സ്‌റ്റേ ചെയ്യാനും സംഭവത്തില്‍ ജൂറി ട്രയല്‍ നടത്താണമെന്നുമാണ് പിറ്റിന്റെ ആവശ്യം. ഈ ഹര്‍ജിക്കെതിരെയാണ് ആഞ്ജലീന ജോളി ഇപ്പോള്‍ രേഖകള്‍ നല്‍കിയിരിക്കുന്നത്.

More in Hollywood

Trending

Recent

To Top