Connect with us

ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. ..എനിക്കവരുമായി ഒരു ബന്ധവും ഇല്ല, ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലില്‍ ചാര്‍ത്തി; രാജീവ് ഗോവിന്ദന്‍

News

ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. ..എനിക്കവരുമായി ഒരു ബന്ധവും ഇല്ല, ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലില്‍ ചാര്‍ത്തി; രാജീവ് ഗോവിന്ദന്‍

ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. ..എനിക്കവരുമായി ഒരു ബന്ധവും ഇല്ല, ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലില്‍ ചാര്‍ത്തി; രാജീവ് ഗോവിന്ദന്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നർത്തകികൂടിയാണ് മേതിൽ ദേവിക. അഭിനയത്തിലേക്ക് ഒന്നും വന്നിട്ടില്ലെങ്കിലും ഒരു നടിയുടേതായ പരിവേഷമൊക്കെ മലയാളികൾ ദേവികയ്ക്ക് നൽകിയിട്ടുണ്ട്. നൃത്ത അധ്യാപിക, ഇൻഫ്ലുവെൻസർ എന്ന നിലകളിൽ എല്ലാം ദേവിക തിളങ്ങിയിട്ടുണ്ട്.

നിരവധി ഷോകളുടെയൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും ദേവികയെ കൂടുതൽ പേർ അറിയുന്നത് നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ്. വലിയ രീതിയിൽ ചർച്ചയായിരുന്നു ഇവരുടെ വിവാഹം. ഇവർ ബന്ധം വേർപിരിഞ്ഞതും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതാണ്.

മേതില്‍ ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായര്‍ എന്ന വ്യക്തിയെയാണ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2004ല്‍ വേര്‍പിരിഞ്ഞു. പിന്നീടാണ് മുകേഷിനെ വിവാഹം ചെയ്തത്

മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് രാജീവ് ഗോവിന്ദന് നേരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. ദേവിക ആദ്യം വിവാഹം ചെയ്തത് രാജീവ് നായര്‍ എന്നൊരാളെയാണെന്നും ആ വ്യക്തി താനല്ലെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് രാജീവ് ഗോവിന്ദന്‍.

സച്ചി-പൃഥ്വി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ‘അനാര്‍ക്കലി’ യുടെ നിര്‍മ്മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദന്‍.

പോസ്റ്റ് ഇങ്ങനെയാണ്

രാജീവ് ഗോവിന്ദന്‍റെ പോസ്റ്റ്: ആ രാജീവ് നായര്‍ ഞാനല്ല

“ആ രാജീവ് നായര്‍ ഞാനല്ല…മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്‍റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലില്‍ ചാര്‍ത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ “രാജീവ് “മാരും ഒന്നല്ല.”- ഇതാണ് രാജീവ് ഗോവിന്ദന്‍റെ പോസ്റ്റ്.

മുകേഷ് ആദ്യ ഭാര്യ സരിതയുമായി വിവാഹമോചനം നേടിയ ശേഷം 2013 ലാണ് മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. എന്നാൽ 2021 ആയപ്പോൾ ഇവർ പിരിയുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക പറഞ്ഞിരുന്നു. വിവാഹമോചനം വാർത്ത ആയപ്പോഴൊക്കെ അതിനോട് പക്വതയോടെയാണ് ദേവിക പ്രതികരിച്ചത്.

More in News

Trending