Connect with us

സായ് പല്ലവി മുസ്ലീം, ഹിജാബ് ധരിച്ച് പോകുന്ന വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം ഇങ്ങനെ!

Social Media

സായ് പല്ലവി മുസ്ലീം, ഹിജാബ് ധരിച്ച് പോകുന്ന വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം ഇങ്ങനെ!

സായ് പല്ലവി മുസ്ലീം, ഹിജാബ് ധരിച്ച് പോകുന്ന വീഡിയോ വൈറല്‍; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം ഇങ്ങനെ!

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാര്‍ത്തകളും എല്ലാം വൈറലായി മാറാറുണ്ട്. സായി പല്ലവിയുടെ പുതിയ ചിത്രമാണ് രാമായണ.

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രണ്‍വീര്‍ കപൂര്‍ രാമനാകുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിത്ത്രതിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സായി പല്ലവി മുസ്ലിം ആണെന്ന തരത്തിലുള്ള വ്യാജ പ്രചരണം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.

നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 2021ല്‍ താരത്തിന്റെ ചിത്രം കാണുന്നതിനായി വേഷം മാറി സായി പല്ലവി തിയേറ്ററില്‍ എത്തിയതിന്റെ ചിത്രങ്ങളാണ് അവ. ഈ വീഡിയോയാണ് താരം മുസ്‌ലിമാണെന്ന അവകാശവാദത്തോടെ നിലവില്‍ പ്രചരിക്കുന്നത്. സായിപല്ലവിയുടെ പേര് സൈമ പര്‍വീണ്‍ എന്നാണെന്നും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സെന്താമര കണ്ണന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്.

നടി ഇസ്‌ലാം മതം സ്വീകരിച്ചതായി നടിയോ കുടുംബാംഗളോ ഇത് വരെ പറഞ്ഞിട്ടില്ല. എന്നിട്ടും വ്യാജപ്രചരണം വലിയ തോതില്‍ നടക്കുകയാണ്. നടി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടുമില്ല. നടിയ്ക്ക് മാത്രമല്ല, രാമായണം ചിത്രത്തിലെ മറ്റു താരങ്ങള്‍ക്കെതിരെയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. നടിയുടെ നൃത്തത്തിനും ആരാധകര്‍ ഏറെയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു.

മുന്‍നിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കര്‍ശന നിര്‍ദേശങ്ങളാണ് നടി മുന്നോട്ടുവയ്ക്കാറുള്ളത് എന്നതാണ് പലപ്പോഴും കേള്‍ക്കുന്ന ഒരു കാര്യം.

കരിയറില്‍ താന്‍ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടി ഒരിക്കല്‍ പറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാന്‍ താല്‍പര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ഒരു പ്രമുഖ സംവിധായകന്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.

പകുതി വസ്ത്രം ധരിച്ച് സിനിമയിലൊരു പാട്ടില്‍ നൃത്തം ചെയ്യാന്‍ സായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് നടി വിജയുടെ സിനിമയിലെ അവസരം നിഷേധിച്ചത്. സമാനമായ രീതിയില്‍ തല അജിത്തിന്റെ ചിത്രത്തിലും സായി പല്ലവിയെ നായികയായി ആദ്യം കാസ്റ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ആ സിനിമയിലേക്കുള്ള അവസരവും സായി പല്ലവി വേണ്ടെന്ന് വെക്കുകയായിരുന്നു

സായ്പല്ലവി ബോളിവുഡിലേയ്ക്ക് സജീവമാകുന്നതായും ചിലറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്പല്ലവി നായികയായി എത്തുന്നു എന്നാണ് വിവരം. പ്രണയകഥയായി ഒരുങ്ങുന്ന ചിത്രം സുനില്‍ പാണ്ഡെ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

More in Social Media

Trending