പേളി-ശ്രീനിഷ് പ്രണയം അനുകരിക്കാന്‍ പലരും ശ്രമിച്ചു ; പ്രണയം സ്ട്രാറ്റജിയാക്കുന്നതില്‍ കാര്യമില്ല; ഷിയാസ്
കേരളത്തിലെ ഒരു പ്രമുഖ പരസ്യ മോഡലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും ഷിയാസ് അവിഭാജ്യ ഘടകമായിരുന്നു.ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് ഷിയാസ് കരീം താരമാകുന്നത്. തന്റെ മറയില്ലാത്ത പെരുമാറ്റമാണ് ഷിയാസിനെ ആദ്യ സീസണിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാക്കുന്നത്.
ഇന്നും തന്റെ മനസിലുള്ളത് മറയും മടിയുമില്ലാതെ തുറന്ന് പറയുന്ന വ്യക്തിയാണ് ഷിയാസ് കരീം. ഇപ്പോഴിതാ ബിഗ് ബോസിനെക്കുറിച്ചും സ്റ്റാര്‍ മാജിക്കിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഷിയാസ്.യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ബിഗ് ബോസിലേക്ക് പോയത്. പത്ത് ദിവസത്തേക്കുള്ള ഡ്രസുമെടുത്ത് പോയ തനിക്ക് അവസാനം വരെ നില്‍ക്കാനായി.
ഒരുപാട് അമ്മമാരുടേയും ചേച്ചിമാരുടേയുമൊക്കെ സ്‌നേഹം ലഭിച്ചു. ഫാന്‍സിന്റെ കാര്യത്തില്‍ ഉറപ്പില്ല.ബിഗ് ബോസില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ സ്വത്ത് ശ്രീനിഷും പേളിയുമായുള്ള സൗഹൃദമാണ്. എന്തും വിളിച്ച് സംസാരിക്കാന്‍ സാധിക്കുന്ന സുഹൃത്താണ് ശ്രീനിഷ്. സ്വന്തം അനിയന്റെ കൂടെയൊന്നും അധികകാലം ഒരുമിച്ച് കിടന്നുറങ്ങാനൊന്നും സാധിച്ചിട്ടില്ല. ശ്രീനിഷും ഞാനും തമ്മില്‍ ചേട്ടന്‍-അനിയന്‍ ബന്ധമാണെന്നും ഷിയാസ് കരീം. പേളിയും ശ്രീനിഷും കല്യാണം കഴിക്കുന്നതിന്റെ തൊട്ട് മുമ്പത്തെ ദിവസം വരെ ആളുകള്‍ കുറ്റം പറഞ്ഞിട്ടില്ല. ഈ കല്യാണം നടക്കില്ലെന്നും ഗെയിമാണെന്നും ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്.
പേളി-ശ്രീനിഷ് പ്രണയം അനുകരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രണയം സ്ട്രാറ്റജിയാക്കുന്നതില്‍ കാര്യമില്ലെന്നാണ് ഷിയാസ് പറയുന്നത്. എത്രനാള്‍ ആളുകള്‍ പ്രണയം മാത്രം കണ്ടിരിക്കുമെന്നാണ് താരം ചോദിക്കുന്നത്.
സ്റ്റാര്‍ മാജിക്കിലെ നിറസാന്നിധ്യമാണ് ഇന്ന് ഷിയാസ് കരീം. സ്റ്റാര്‍ മാജിക്കിലെ തമാശകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളോടും ഷിയാസ് പ്രതികരിക്കുന്നുണ്ട്. തമാശകളിലൂടെയും മറ്റ് സ്റ്റാർ മാജിക്കിലെ താരങ്ങള്‍ നടത്തുന്ന ബോഡി ഷെയ്മിംഗും റേസിസവുമൊക്കെ നിരന്തരം വിമർശിക്കപ്പെടാറുണ്ട്. എന്നാല്‍ തനിക്ക് അതില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നാണ് ഷിയാസ് പറയുന്നത്.
എന്നെ അറിയുന്ന സുഹൃത്ത് കളിയാക്കുമ്പോള്‍ ആ സെന്‍സിലേ എടുക്കുകയുള്ളൂ. അറിയാത്തൊരാള്‍ കളിയാക്കുമ്പോഴേ വിഷമം തോന്നുകയുള്ളൂ.താന്‍ ഇമേജ് കോണ്‍ഷ്യസല്ല. പറയാനുള്ളത് തുറന്ന് പറയുന്നയാളാണ് താനെന്നും ഷിയാസ് പറയുന്നു. യൂട്യൂബിലെ കമന്റുകള്‍ കാണുമ്പോള്‍ ഇവനെന്താണ് പ്രശ്‌നം എന്നാണ് തോന്നാറുള്ളത്. തങ്ങള്‍ തങ്ങളുടെ ഫ്രണ്ട്‌സ് സര്‍ക്കിൡലാണ് പരസ്പരം കളിയാക്കുന്നത്. അത് ടിവിയില്‍ വരുന്നുമ്പോള്‍ ആരേയും നിര്‍ബന്ധിച്ച്, കയ്യും കാലും പിടിച്ചുകെട്ടിയിരുത്തിയല്ല കാണിക്കുന്നത്. കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യുന്നവരാണ് വിമര്‍ശകരെന്നും താരം.
ആരും കൂടെയുണ്ടാകില്ലെങ്കിലും കുഴപ്പമില്ലെന്നും ദൈവം കൂടെയുണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഷിയാസ് പറയുന്നു. അതിനാല്‍ ആളുകള്‍ എന്ത് പറയുന്നുവെന്ന് താന്‍ ചിന്തിക്കാറില്ലെന്നാണ് ഷിയാസ് പറയുന്നത്.സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നടത്താനായി ഒരു സംഘമുണ്ടെന്ന ആര്യയുടെ തുറന്ന് പറച്ചലിനോടും ഷിയാസ് പ്രതികരിക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ക്കും ഇന്നും ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുമുണ്ടെന്നാണ് ഷിയാസ് പറയുന്നത്.
ചില കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നും. പ്രത്യേകിച്ച് തന്റെ ഉമ്മയെ പറയുമ്പോഴാണ് വിഷമം തോന്നുന്നത് എന്നാണ് ഷിയാസ് പറയുന്നത്.തനിക്ക് ആകെ ഉമ്മ മാത്രമാണുള്ളത്. തന്നെ വേണമെങ്കില്‍ പറയാം പക്ഷെ തന്റെ കുടുംബത്തെ പറയുമ്പോള്‍ ഇറിറ്റേറ്റഡ് ആകുമെന്നാണ് ഷിയാസ് പറയുന്നത്.
ഫാന്‍സ്, ആര്‍മി എന്നൊക്കെയുള്ള കണ്‍സെപ്റ്റില്‍ പോലും തനിക്ക് വിശ്വാസമില്ലെന്നാണ് ഷിയാസ് പറയുന്നത്. ആര്‍മിയെ കൃമിയെന്ന് വിളിച്ചതിന് തന്നെ ചിലര്‍ വിളിച്ച് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു.നേരത്തെ ഞങ്ങള്‍ ഷിയാസിന്റെ ഫാന്‍സായിരുന്നുവെന്നാണ് അവർ പറഞ്ഞത്. എന്നാല്‍ എന്റെ ആർമിയായി മറ്റുള്ളവരെ ആക്രമിക്കാന്‍ ഞാന്‍ പറഞ്ഞോ എന്ന് തിരിച്ച് ചോദിച്ചെന്നാണ് ഷിയാസ് പറയുന്നത്.