Malayalam
എന്റെ ഏറ്റവും വലിയ കരുത്തായ നിന്നെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നുവെന്ന് റോബിൻ, നിങ്ങൾ എന്റെ നല്ലപാതിയാണ്, നിങ്ങൾ എനിക്കൊപ്പം ഉണ്ടെങ്കിൽ എന്തിനേയും നേരിടാൻ താൻ തയ്യാറാണെന്ന് ആരതിയും
എന്റെ ഏറ്റവും വലിയ കരുത്തായ നിന്നെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നുവെന്ന് റോബിൻ, നിങ്ങൾ എന്റെ നല്ലപാതിയാണ്, നിങ്ങൾ എനിക്കൊപ്പം ഉണ്ടെങ്കിൽ എന്തിനേയും നേരിടാൻ താൻ തയ്യാറാണെന്ന് ആരതിയും
ബിഗ് ബോസ് മത്സരാർത്ഥിയായ റോബിന്റെ ഭാവി വധു ആരതിപൊടിയെ കുറിച്ച് റിയാസ് സലീം നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
യുട്യൂബിൽ ക്യൂ ആന്റ് എ സെഷനിലൂടെയായിരുന്നു ആരാധകരുടെ ചോദ്യത്തിന് റിയാസ് ആരതിയേയും റോബിനേയും അളവറ്റ് പരിഹസിച്ചത്. ‘ആരതി പൊടി പ്രശസ്തയാണോ? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ പൊടി പക്ഷേ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അവർ നടിയാണോ? മോഡലാണോ? എന്താണ്? സ്വന്തം കഴിവും ടാലന്റും കൊണ്ട് വളർന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്.അല്ലാതെ ബോയ് ഫ്രണ്ടിന്റെ പേരിൽ മാത്രം പോപ്പുലറായ ആളാണെങ്കിൽ ക്ഷമിക്കണം അത്തരക്കാര്‍ക്ക് വേണ്ടി ഞാൻ എന്റെ വിലപ്പെട്ട സമയം കളയാറില്ല’, എന്നായിരുന്നു റിയാസ് പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ആരതി രംഗത്ത്. റിയാസിന്റെ പേര് പറയാതെയാണ് പ്രതികരണം.
‘ആരാണ് ആരതി പൊടി- ആരേയും കുറ്റപ്പെടുത്താത്ത, ഗോസിപ്പ് പറയാതെ സ്വന്തം ജീവിതവും ജോലിയും നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകുന്ന പെണ്‍കുട്ടി. ഈ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ബിസിനസ് ചെയ്ത് മറ്റ് പെൺകുട്ടികൾക്ക് ഇൻസ്പിരേഷൻ ആകുന്ന പെൺകുട്ടി’,എന്ന ആരാധക കമന്റാണ് ആരതി പങ്കുവെച്ചത്. ഇതിനൊപ്പം ആരതിയെ കുറിച്ച് റോബിൻ പറയുന്ന ഒരു വീഡിയോയും പങ്കിട്ടിട്ടുണ്ട്.
ഒരു സംരഭകയാണ്, ഫാഷൻ ഡിസൈനറാണ്, സ്വന്തമായൊരു ബൊട്ടീക്ക് ഉണ്ട്.സിനിമ മൂന്നെണ്ണം ചെയ്തിട്ടുണ്ട് അത് റിലീസാകാൻ ഇരിക്കുകയാണ്. വളരെ എംബീഷ്യസായ പെൺകുട്ടിയാണ്’, എന്നാണ് ആരതിയെ കുറിച്ച് വീഡിയോയിൽ റോബിൻ പറയുന്നത്.
സ്പെഷ്യലി ഡെഡിക്കേറ്റഡ് ടു എന്ന വരികളോടെ റോബിൻറെ ചിത്രം പങ്കുവെച്ച് റോബിൻ താങ്കളെ ഞാൻ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നും ആരതി കുറിച്ചു.ഈ ചിത്രം റോബിനും പങ്കിട്ടുണ്ട്. എന്റെ ഏറ്റവും വലിയ കരുത്തായ നിന്നെയോർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നുവെന്നാണ് റോബിൻ കുറിച്ചത്. ഇതിന് മറുപടിയായി ആരതിയും രംഗത്തെത്തി.
‘കഠിനവും നല്ലതുമായ എല്ലാ സാഹചര്യങ്ങളെയും ഒരുമിച്ച് നേരിടാൻ ഞാൻ തയ്യാറാണ്. നിങ്ങൾ എന്റെ നല്ലപാതിയാണ്. നമ്മൾ കൈ ചേർത്ത് പിടിച്ചാൽ മറ്റൊന്നും നമ്മുക്ക് മുന്നിൽ കഠിനമാകില്ല. നിങ്ങൾ എനിക്കൊപ്പം ഉണ്ടെങ്കിൽ എന്തിനേയും നേരിടാൻ താൻ തയ്യാറാണ്’, ആരതി കുറിച്ചു.
അതേസമയം നിരവധി പേരാണ് ഇതിന് കമന്റ് ചെയ്യുന്നത്.അസൂയ കൊണ്ടാണ് നിങ്ങളെ കുറിച്ച് ആളുകൾ മോശം പറയുന്നതെന്നും അത്തരക്കാരെ പരിഗണിക്കേണ്ടതേ ഇല്ലെന്നുമാണ് ഒരാൾ കുറിച്ചത്. ‘ഡോക്ടറെ ഒരുപാട് വേദനപ്പിച്ചവരെ കുറിച്ച് പോലും അദ്ദേഹം വളരെ പോസിറ്റീവ് ആയാണ് സംസാരിക്കുന്നത്.ഒരു കുറ്റവും ആരെയും പറഞ്ഞിട്ടില്ല. അതാണ് വ്യക്തിത്വം. അത് നിലനിർത്തി പോകാൻ ദൈവം കൂടെയുണ്ട്. പറയുന്നവർ അവിടെ കിടന്ന് പറയട്ടെ. അവർ നിർത്താൻ പോകുന്നില്ല. ഒരാൾ മാറുമ്പോൾ അടുത്ത ആൾ വന്നിരിക്കും. കണ്ണ് കിട്ടാതിരിക്കാൻ ഇങ്ങന െനെഗറ്റീവുകൾ പറയുന്ന ആളുകളും വേണം’, മറ്റൊരാൾ കമന്റ് ചെയ്തു.