Bollywood
സല്‍മാന്‍ ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി
സല്‍മാന്‍ ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി
Published on
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘സിക്കന്ദര്‍’ എന്ന ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന എത്തുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് നടിയും അറിയിച്ചു.
എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. 2025 ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. മുരുകദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിര്‍മിക്കുന്നത്. കിക്ക്, ജുഡ്വാ, മുജ്‌സെ ഷാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്.
Continue Reading
You may also like...
Related Topics:reshmika mandanna, Salman Khan