Connect with us

ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്, കമന്റ് അതിര് വിട്ടു, ഗോപി സുന്ദർ ചെയ്തത് കണ്ടോ?

Malayalam

ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്, കമന്റ് അതിര് വിട്ടു, ഗോപി സുന്ദർ ചെയ്തത് കണ്ടോ?

ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്, കമന്റ് അതിര് വിട്ടു, ഗോപി സുന്ദർ ചെയ്തത് കണ്ടോ?

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ​ഗോപി സുന്ദറും പരസ്യപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന കുറിപ്പോട് കൂടി ചിത്രം പങ്കുവെച്ചാണ് അമൃതയും ​ഗോപി സുന്ദറും പ്രണയം പരസ്യപ്പെടുത്തിയത്. ഒന്നിച്ചൊരു ജീവിതം ആരംഭിച്ചതിന് പിന്നാലെ ഗോപി സുന്ദറും അമൃത സുരേഷും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്

പ്രണയത്തിലായശേഷം ​ആദ്യത്തെ ഓണം ഗംഭീരമായി ആഘോഷിക്കുകയാണ് ഇരുവരും. തിരുവോണ ദിനത്തിൽ സ്പെഷ്യൽ ഓണചിത്രവുമായിട്ടാണ് താരജോഡികൾ എത്തിയത്. ഇരുവർക്കും ഒപ്പം അമൃതയുടെ ഏക മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയുമുണ്ട് ചിത്രത്തിൽ. അതീവ സന്തോഷത്തോടെയായി പാപ്പുവിന് ഇരുവശത്തുമായി ഇരുന്ന് പോസ് ചെയ്യുകയായിരുന്നു ഗോപി സുന്ദറും അമൃത സുരേഷും. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.

അമൃത സുരേഷും ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കുര്‍ത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് പാപ്പു ധരിച്ചിരുന്നത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. ‘ഇപ്പോഴാണ് ഹാപ്പി ഓണമായത്, അടിപൊളി കുടുംബ ചിത്രം’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഓണാശംസ പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ക്ക് ഗോപി സുന്ദർ മറുപടി നൽകിയിരിക്കുകയാണ്

ബാലയുടെ മോള്‍ പാവം വേറൊരാളെ അച്ഛന്‍ എന്ന് വിളിക്കേണ്ട ഗതികേടിലാണ്, അവനാണെങ്കിലോ കെട്ടിച്ച് കൊടുക്കേണ്ട മോനുമുണ്ട്. എങ്ങനെ ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റുന്നോ എന്തോ എന്നായിരുന്നു ഒരാളുടെ കമന്റ്. നെഗറ്റീവ് കമന്റിട്ടയാളുടെ പേര് വിളിച്ചായിരുന്നു ഗോപി സുന്ദര്‍ മറുപടി കൊടുത്തത്. താന്‍ എന്തിനാ വിഷമിക്കുന്നെ, ഇവിടെ എല്ലാവരും സന്തോഷത്തിലാണ്, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോള്‍ തല്‍ക്കാലം സുല്‍ത്താന്‍ പോ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ചില മക്കള്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളെന്തിനാണ് എല്ലാവർക്കും മറുപടി കൊടുക്കുന്നത്. അവര് പറയുന്നത് പറയട്ടെ, നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്ക് എല്ലാവർക്കും മറുപടി കൊടുക്കാൻ നിന്നാൽ നിങ്ങൾക്ക് അതിനെ നേരം കാണൂ. ആയിരം കുടത്തിൻ്റെ വായ മൂടിക്കെട്ടാം പക്ഷേ, ഒരു മനുഷ്യൻ്റെ വായ പോലും നമുക്ക് മൂടി കെട്ടാൻ പറ്റില്ല. അവർ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ മറുപടി കൊടുക്കുന്നത് കൊണ്ടാണ് വീണ്ടും കമന്റുകൾ വരുന്നതെന്നായിരുന്നു ചിലർ പറഞ്ഞത്.

എടാ ഗോപി നീയുണ്ടാക്കിയ രണ്ടുമക്കള്‍ ഇല്ലെടാ, അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നുവെങ്കില്‍ കുറച്ച് അന്തസുണ്ടായിരുന്നു എന്നായിരുന്നു വേറൊരാളുടെ കമന്റ്. നിന്നെ എന്താണ് കാണാത്തതെന്ന് വിചാരിച്ചേയുള്ളൂ. നീ വന്നോ ശ്യാമേ, ഞാന്‍ അന്തസ് നോക്കാറില്ല, എന്തായാലും നീ അന്തസായി ജീവിക്കൂ, ഹാപ്പി ഓണം എന്നായിരുന്നു ഗോപി സുന്ദര്‍ ശ്യാം എന്നയാളോട് പറഞ്ഞത്.

അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. ചിലർ ​ഗോപി സുന്ദറിന്റെ മുൻകാല ബന്ധങ്ങളെ ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ തീരുമാനത്തെ വിമർശിച്ചത്. ചിലർ അമൃതയും ​ഗോപി സുന്ദറും തമ്മിലുള്ള പ്രായ വ്യ‌ത്യാസം ചൂണ്ടി കാട്ടിയാണ് വിമർശിച്ചത്.

അമൃതയുമായി പ്രണയത്തിലാകുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് ​ഗോപി സുന്ദർ അവസാനിപ്പിച്ചത്. പത്ത് വർഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. നേരത്തെ ഒരു തവണ വിവാഹിതനായ വ്യക്തി കൂടിയാണ് ​ഗോപി സുന്ദർ. ആ ബന്ധത്തിൽ രണ്ട് ആൺ മക്കളും ​ഗോപി സുന്ദറിനുണ്ട്. അമൃത നടൻ ബാലയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം പക്ഷെ അധിക കാലം നീണ്ടുനിന്നില്ല. മുൻകാല ദാമ്പത്യത്തെ കുറിച്ച് വേദനയോടെയാണ് പലപ്പോഴും അമൃത സംസാരിച്ചിട്ടുള്ളത്. ​ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ മകളോട് ഇക്കാര്യം ആദ്യം സംസാരിച്ചിരുന്നുവെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.

More in Malayalam

Trending

Recent

To Top