Hollywood
റിയാലിറ്റി ഷോ താരം ഡാനി എര്‍സ്‌കിന്‍ അന്തരിച്ചു
റിയാലിറ്റി ഷോ താരം ഡാനി എര്‍സ്‌കിന്‍ അന്തരിച്ചു
Published on
പ്രമുഖ റിയാലിറ്റി ഷോ ‘െ്രെബഡ് ആന്‍ഡ് പ്രിജുഡീസ്’ താരം ഡാനി എര്‍സ്‌കിന്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പെട്ടാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച ഡാനി എര്‍സ്‌കൈന്‍ കടയില്‍ നിന്ന് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച ഒരാള്‍ ഡാനിയുടെ കാറില്‍ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഡാനിയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഡാനിയുടെ തലയോട്ടി തകര്‍ന്നതായും സഹോദരി ഡീ പറഞ്ഞു.
‘ഏപ്രില്‍ 29 ന് പുലര്‍ച്ചെ 12.01 ന് അവള്‍ വിട പറഞ്ഞു. അവളെ വളരെയധികം മിസ് ചെയ്യും… അതൊരു ഭയാനകമായ ദുരന്തമായിരുന്നു,’ എന്നാണ് ഡീയും കുടുംബവും ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നത്.
Continue Reading
You may also like...
Related Topics:Actress
