Connect with us

രാമോജി ഫിലിം സിറ്റിയുടെ ഉള്ളിലേക്ക് – യാത്ര വിവരണം, രണ്ടാം ഭാഗം

Articles

രാമോജി ഫിലിം സിറ്റിയുടെ ഉള്ളിലേക്ക് – യാത്ര വിവരണം, രണ്ടാം ഭാഗം

രാമോജി ഫിലിം സിറ്റിയുടെ ഉള്ളിലേക്ക് – യാത്ര വിവരണം, രണ്ടാം ഭാഗം

ഒന്നാം ഭാഗത്തിന്റെ തുടർച്ച

ബസ് പുറപ്പെടാറായപ്പോൾ രാംകുമാർ എന്ന് പേരുള്ള ടൂർ ഗൈഡ് കൂടി കയറി. ഇരുപതു പേരുള്ള ഞങ്ങളുടെ ബസിൽ ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരാനും യഥാസമയം വേണ്ട നിർദ്ദേശങ്ങൾ തരാനുമായി രാമോജിയുടെ സ്റ്റാഫ് ആയാണ് രാംകുമാർ എത്തിയത്

ഞങ്ങൾ ആദ്യമെത്തിയത് കുറെ റൈഡ്സ് ഉള്ള ഒരു ഗ്രൗണ്ടിലേക്കാണ്. ഉത്സവപ്പറമ്പിലെന്ന പോലെ ധാരാളം റൈഡ്സ് ഉണ്ടായിരുന്നു അവിടെ. അതിൽ ഏതെങ്കിലും മൂന്നെണ്ണം സൗജന്യമായി ഉപയോഗിക്കാം. കൊച്ചു കുട്ടികൾക്ക് ഉള്ളത് മുതൽ പ്രായമായവർക്കും ഉള്ള റൈഡ്സ് അവിടെയുണ്ട്.

അര മണിക്കൂർ നേരം അവിടെ ചിലവഴിച്ചതിനു ശേഷം ഞങ്ങൾ നേരെ പോയത് സിനിമ സെറ്റുകളിലേക്കാണ്.

എയർപോർട്ട് എന്ന് തോന്നിക്കുന്ന കെട്ടിടത്തിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. പുറമെ നിന്നും നോക്കിയാൽ എയർപോർട്ട് മാതൃകയിൽ ഉണ്ടാക്കിയിരിക്കുന്ന കെട്ടിടത്തിന്റെ വലതു ഭാഗം ക്രിസ്ത്യൻ പള്ളിയായും ഇടതു ഭാഗം പോലീസ് സ്റ്റേഷനായും ഉപയോഗിക്കാവുന്നതാണ്.

കെട്ടിടത്തിനകത്തു വിമാനത്തിന്റെ മാതൃകയിൽ ഒരു മുറി തന്നെ ക്രമീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന് പുറത്തു ഒരു ഹെലികോപ്ടറും വച്ചിട്ടുണ്ട്.

അടുത്തതായി ആശുപത്രിയുടെ സെറ്റിലേക്കാണ് ഞങ്ങൾ പോയത്. ഈ കെട്ടിടവും ഒരു സൈഡിൽ നിന്നും നോക്കിയാൽ കോടതിയും മറുസൈഡിൽ മുസ്ലിം പള്ളിയുമാകും.

വിദേശരാജ്യങ്ങളുടെ സീൻ ഷൂട്ട് ചെയ്യാനായി വലിയൊരു ഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.

അടുത്തായി ഞങ്ങൾ പോകുന്നത് രാമോജിയിലെ ഏറ്റവും വലിയ ആകർഷണമായ ബാഹുബലി സെറ്റിലേക്കാണ്.
കാത്തിരിക്കുക….തുടരും…

ഒന്നാം ഭാഗം വായിക്കാനായി ഇവിടെ അമർത്തുക

രാമോജി ഫിലിം സിറ്റിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും – യാത്ര വിവരണം, ഒന്നാം ഭാഗം

Ramoji film city 2

More in Articles

Trending

Recent

To Top