Connect with us

രാമോജി ഫിലിം സിറ്റിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും – യാത്ര വിവരണം, ഒന്നാം ഭാഗം

Articles

രാമോജി ഫിലിം സിറ്റിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും – യാത്ര വിവരണം, ഒന്നാം ഭാഗം

രാമോജി ഫിലിം സിറ്റിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയാത്തതും – യാത്ര വിവരണം, ഒന്നാം ഭാഗം

വളരെ പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ ബലത്തിലാണ് ക്യാമറയും തൂക്കി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി കാണാൻ ഇറങ്ങിയത്. ഓൺലൈൻ വഴി തന്നെ ടിക്കറ്റും ബുക്ക് ചെയ്തു.

3 തരം ടിക്കറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ബൊമ്മളു ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യൽ ടിക്കറ്റ്, സാധാരണ ദിനങ്ങളിലുള്ള ടിക്കറ്റ്, പിന്നെ ക്യൂ നിൽക്കേണ്ട എന്നുള്ള ഫാസ്റ്റ്ട്രാക്ക് ടിക്കറ്റ്. പണ്ടേ ക്യൂ നിൽക്കാൻ മടിയുള്ളത് കൊണ്ട് 2000 രൂപയുടെ ഫാസ്റ്റ്ട്രാക്ക് ടിക്കറ്റ് ആണ് ഞാൻ എടുത്തത്.

അടുത്ത കടമ്പ എങ്ങനെ അവിടെയെത്താമെന്നുള്ളതാണ്. ഹൈദരാബാദ് നഗരത്തിൽ നിന്നും 36 കിലോമീറ്റർ ഉള്ളിലാണ് ഈ മനുഷ്യനിർമിത ഉദ്യാനം. അവരുടെ തന്നെ വെബ്‌സൈറ്റിൽ നിന്നാണ് സിറ്റിയിൽ നിന്നുള്ള ബസ് സർവീസിനെ കുറിച്ച് അറിയുന്നത്. ഹൈദരാബാദ് സിറ്റിയിലെ മിക്കവാറും എല്ലാ പ്രധാന പോയിന്റിൽ നിന്നും രാമോജിയിലേക്കു ബസ് സർവീസ് ഉണ്ട്. അങ്ങനെ വെബ്‌സൈറ്റിൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചു സീറ്റ് ബുക്ക് ചെയ്തു.

കൂട്ടുകാരന്റെ  കയ്യിൽ നിന്നും കടം വാങ്ങിയ ക്യാമറയുമായി 8 മണിക്ക് തന്നെ ബസ്സ്റ്റോപ്പിൽ എത്തി. രാമോജിയുടെ പേര് പതിച്ച  ബസ് കൃത്യസമയത്തു തന്നെ അവിടെയെത്തി. ഞാനും മറ്റു കുറച്ചു ആൾക്കാരും കയറി സീറ്റിൽ ഇരുപ്പുറപ്പിച്ചു. സൈഡ് സീറ്റ് ആയതിനാൽ പുറത്തെ കാഴ്ചകളും കണ്ടു ഏകദേശം 1 മണിക്കൂറെടുത്തു യാത്ര.

ഹൈദരാബാദ് സിറ്റിയിൽ നിന്നും ദൂരെ ആൾവാസം കുറഞ്ഞ സ്ഥലത്താണ് ഈ ബ്രഹ്മാണ്ഡ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. രാമോജിയുടെ കവാടത്തിൽ നിർത്തിയ ബസിൽ നിന്നും ഇറങ്ങി ടിക്കറ്റ് കൗണ്ടറിൽ എത്തി. ഫാസ്റ്റ്ട്രാക്ക് ആയതു കൊണ്ട് ക്യൂ നിൽക്കേണ്ടി വന്നില്ല. പ്രത്യേകം സജ്ജമാക്കിയ എസി റൂമിലേക്ക്‌ കൂട്ടികൊണ്ട് പോയി ടിക്കറ്റും, കൂടെ രാമോജിയുടെ ഭൂപടം അടങ്ങിയ നോട്ടീസ്, ഫുഡ്‌ കൂപ്പൺ, സ്നാക്ക്സ് കൂപ്പൺ, 75 രൂപയുടെ ഫ്രീ കൂപ്പൺ, പഴയകാല ഇൻസ്ട്രുമെന്റ് ബോക്സ്‌ കണക്കെയുള്ള ഒരു ചെറിയ പെട്ടിയിൽ ചോക്ലേറ്റ് എന്നിവ തന്നു.

1,666 ഏക്കർ വലുപ്പമുള്ള രാമോജി സ്റ്റുഡിയോ ഗിന്നസ് ബുക്കിൽ കയറിപറ്റിയിട്ടുണ്ട്. 1996ൽ പ്രവർത്തനം ആരംഭിച്ച രാമോജി ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സ് ആണ്.

രാമോജിയിലൂടെ ഇനിയുള്ള യാത്ര അവരുടെ തന്നെ എസി ബസിലാണ്. അങ്ങനെ ആ സ്പെഷ്യൽ ബസിൽ കയറി ക്യാമറ റെഡി ആക്കി ഞാൻ ഇരിന്നു, അകത്തുള്ള വിസ്മയകാഴ്ചകൾ ഒപ്പിയെടുക്കാനായി.

തുടരും…

More in Articles

Trending

Recent

To Top