Actress
നടി രാകുല്‍ പ്രീത് സിംഗും നടന്‍ ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി
നടി രാകുല്‍ പ്രീത് സിംഗും നടന്‍ ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗും നടന്‍ ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഐടിസി ഗ്രാന്‍ഡ് സൗത്ത് ഗോവയില്‍ വച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്.
ശില്‍പ ഷെട്ടി, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, ഡേവിഡ് ധവാന്‍ തുടങ്ങി സിനിമാ രംഗത്തുനിന്നുള്ള നിരവധിപ്പേര്‍ താരങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയില്‍ എത്തിയിട്ടുണ്ട്. രണ്ട് ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം.
2021 ഓക്ടോബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നാലെ നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവച്ചിരുന്നു.
കമല്‍ഹാസന്‍-ഷങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യന്‍ 2വിലാണ് രാകുല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അതേസമയം ജാക്കിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും പ്രധാന കഥാപാത്രങ്ങളാകുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രമാണ്.