Actress
അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍
അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂര്‍ച്ഛിച്ചതോടെയാണ് വിദ്യാസാഗര്‍ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മകള്‍ നൈനികയുടെയും അമ്മയുടെയും സുഹൃത്തുക്കളുടെയും സാമീപ്യമാണ് വിഷമഘട്ടത്തില്‍ മീനയ്ക്ക് ആശ്വാസമായി നിന്നത്.
ഒരുപരിധി വരെ മീനയ്ക്ക് അന്ന് താങ്ങായി ഒപ്പം നിന്നത് സുഹൃത്തായ കലാ മാസ്റ്ററാണ്. തകര്‍ന്ന് പോയ മീനയെ തിരികെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് കൊണ്ട് വന്നതില്‍ കലാ മാസ്റ്റര്‍ക്ക് വലിയ പങ്കുണ്ട്. ഇപ്പോഴും എന്തിനും ഏതിനും മീനയ്‌ക്കൊപ്പം കലാ മാസ്റ്ററുണ്ട്. ഇപ്പോഴിതാ മീനയും കലാമാസ്റ്ററും ഒരുമിച്ചെത്തിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞ് വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാരുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് മീന ഭര്‍ത്താവ് മരിച്ച ശേഷം സ്വന്തം കാര്യം നോക്കി പോകുന്നുവെന്നും ഭര്‍ത്താവിന്റെ അമ്മയെയോ കുടുംബക്കാരെ പോലും ഗൗനിക്കുന്നില്ലാ എന്ന തരത്തിലൊക്കെ വ്യാജ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലാമാസ്റ്ററുടെ വാക്കുകള്‍ വൈറലായി മാറുന്നത്. ഭര്‍ത്താവ് മരിച്ചിട്ടും ഭര്‍തൃമാതാവിനെ സ്വന്തം അമ്മയെ പോലെ മീന ശ്രദ്ധിക്കുന്നുണ്ടെന്നാണ് കലാ മാസ്റ്റര്‍ പറയുന്നത്.
ഇപ്പോഴും അവളുടെ ഭര്‍തൃമാതാവിനെ നല്ല രീതിയില്‍ നോക്കുന്നു. ഇത് എത്ര പേര്‍ക്ക് അറിയാം എന്നറിയില്ല. പുറമേ നിന്ന് മാത്രമേ നിങ്ങള്‍ മീനയെ കണ്ടിട്ടുള്ളൂ. ഭര്‍തൃമാതാവിന്റെ എല്ലാ കാര്യങ്ങളും അവര്‍ തന്നെയാണ് നോക്കുന്നത്. മരുന്നുകള്‍ മുതല്‍ എന്തെല്ലാം വേണമോ അതെല്ലാം ശ്രദ്ധിക്കുന്നു. സ്വന്തം അമ്മയെ പോലെ അവരെ നോക്കുന്നു. കലിയുഗ സാവിത്രി എന്നാണ് മീനയെ ഞാന്‍ വിളിക്കുന്നത്.
എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യും എന്നെനിക്കറിയില്ല. ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചതെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് മീനയും സംസാരിച്ചു. അതെല്ലാം എന്റെ ഉത്തരവാദിത്വമാണ്. അത്രമാത്രം സ്‌നേഹം എനിക്ക് ലഭിച്ചിട്ടുണ്ട്. മകളെ പോലെയാണ് ഭര്‍ത്താവിന്റെ അമ്മ എന്നെ കാണുന്നത്. ഒരുപാട് നാളായി അങ്ങനെയാണ്. ഇപ്പോള്‍ കുറേക്കൂടി സ്‌നേഹം തന്നോടുണ്ട്. സാഗറും ഞാനും വഴക്കുണ്ടാകുമ്പോള്‍ തന്നെയാണ് അമ്മ പിന്തുണയ്ക്കുക. എന്നാല്‍ തന്നോട് സാഗറിനെ പിന്തുണച്ച് സംസാരിക്കും. സാഗറിനോട് എന്നെ പിന്തുണച്ചും. വളരെ നല്ല അമ്മായിമ്മയാണ് തന്റേതെന്നും മീന പറഞ്ഞു.
മാത്രമല്ല, തന്നെ കരിയറില്‍ എപ്പോഴും പിന്തുണച്ചത് സാഗറായിരുന്നെന്ന് മീന പറയുന്നു. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ച് വരാന്‍ തനിക്ക് മടിയുണ്ടായിരുന്നു. എന്നാല്‍ സാഗര്‍ പ്രോത്സാഹിപ്പിച്ചു. സാഗറിന്റെ സമ്മതം ഇല്ലായിരുന്നെങ്കില്‍ തനിക്കിതൊന്നും സാധിക്കില്ലായിരുന്നു. നൈനിക പിറന്ന ശേഷം ദൃശ്യം സിനിമയുടെ ഓഫര്‍ വന്നു.
ചെയ്യണോ എന്ന് തോന്നി. ഇനിയും വര്‍ക്ക് ചെയ്യണോ എന്ന് സാഗര്‍ ചോദിച്ചാലോ എന്ന് കരുതി.എന്നാല്‍ സാഗര്‍ കൂളായിരുന്നു. നിനക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്‌തോ എന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും മീന വ്യക്തമാക്കി. സാഗര്‍ നല്ല കുക്കായിരുന്നെന്നും മീന പറഞ്ഞു.
അതേസമയം, വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. പ്രമുഖ തമിഴ് നടന്‍ ധനുഷ് ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകള്‍ വന്നിട്ടുണ്ടെന്നും നടി പറയുന്നു. ‘ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേര്‍ത്ത് അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല.
വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവര്‍ പറയട്ടെ. ധനുഷിന്റെ മാത്രമല്ല വേറെയും ഒരുപാട് ആളുകളുമായി ചേര്‍ത്ത് എന്റെ പേരില്‍ ഗോസിപ്പുകള്‍ വരുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇടയ്ക്ക് തമാശയായിട്ടും തോന്നും. ഇത്തരം കാര്യങ്ങള്‍ ഉള്ളതിനാല്‍ മീഡിയയുടെ ഇടയില്‍ നിന്നും കുറച്ച് കാലം ഞാന്‍ മാറി നിന്നിരുന്നുവെന്നും നടി പറഞ്ഞിരുന്നു.