Connect with us

കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്; ബാബുരാജ്

Actor

കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്; ബാബുരാജ്

കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്; ബാബുരാജ്

ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളെ വിറപ്പിച്ചിരുന്ന നടനാണ് ബാബുരാജ്. സ്ഥിരമായ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരിടയ്ക്ക് തനിക്ക് കോമഡിയും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. ബാബുരാജിന് ബ്രേക്ക് നല്‍കിയ ചിത്രം ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ ആയിരുന്നു. തുടര്‍ന്ന് ഓര്‍ഡിനറി, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലും ബാബു രാജ് കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്തു.

തുടര്‍ന്ന് ഹണി ബീ സീരീസുകളടക്കം നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത അദ്ദേഹം അവിടുന്നിങ്ങോട്ട് വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെയാണ് മികവുറ്റതാക്കി മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സ് തീയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

അഭിമുഖത്തില്‍ നടന്‍ ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ചാണ് ബാബു രാജ് പറയുന്നത്. കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണെന്നും ദിലീപ് തനിക്ക് തന്നെ ഉപദേശത്തെ കുറിച്ചുമാണ് ബാബുരാജ് പറയുന്നത്. ഒരു ചിരി കിട്ടുന്ന അവസരം ഒരിക്കലും പാഴാക്കരുതെന്ന് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാബുരാജ് അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്. അക്കാര്യം ഞാന്‍ എപ്പോഴും മനസില്‍ ഓര്‍ത്തുവയ്ക്കും. എന്നെ നാട്ടുകാരാ എന്നാണ് വിളിക്കുക. നാട്ടുകാരാ..ചിരി കിട്ടുന്ന അവസരം ദിലീപ് കളയില്ല. മായാമോഹിനിയില്‍ തന്നെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എവിടെ കിട്ടിയാലും അത് ഉപയോഗിക്കുന്ന ആളാണ് ദിലീപ്. മായാമോഹിനിയുടെ ഷൂട്ടിംഗ് സമയത്ത് ഉച്ചവരെ ചിരിയോട് ചിരിയായിരുന്നു. അന്ന് ടേക്കെടുക്കാന്‍ പോലും കഴിഞ്ഞില്ല’ എന്നും ബാബു രാജ് പറഞ്ഞു.

വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ആള്‍ക്കാരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. മെമ്പര്‍ അശോകന്‍ ആണ് ഇവരുടെ ആദ്യ ചിത്രം.

അതേസമയം, ചിത്രത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സ്വ വര്‍ഗ പ്രണയം പറയാന്‍ ്രൈകസ്തവ കുടുംബങ്ങളെ ചിത്രീകരിക്കുന്നതിനെതിരെ കെസിബിസിയും രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സാന്ദ്രാ തോമസും സോഷ്യല്‍ മീഡിയയിലൂടെ ജിസിസി രാജ്യങ്ങളിലെ വിലക്കിനെ കുറിച്ച് പറഞ്ഞിരുന്നു.ജിസിസി രാജ്യങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനു എത്തിക്കണമെന്ന തന്റെ വലിയ മോഹത്തിനു തിരിച്ചടിയേറ്റെന്നും വിഷമമുണ്ടെന്നും സാന്ദ്ര പറഞ്ഞിരുന്നു.

അതേസമയം ദിലീപും തന്റെ സിനിമാ തിരക്കുകളിലാണ്. അതേസമയം, പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. നടന്‍ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പവി കെയര്‍ ടേക്കര്‍. മലയാളികളെ നോണ്‍ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് വിനീത്കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കര്‍’ എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

More in Actor

Trending