News
അജിത്തിന് അഹങ്കാരമാണ് തലക്കനമാണ് എന്നൊക്കെ അറിഞ്ഞു, അതുകൊണ്ട് അജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് റഹ്മാന്‍
അജിത്തിന് അഹങ്കാരമാണ് തലക്കനമാണ് എന്നൊക്കെ അറിഞ്ഞു, അതുകൊണ്ട് അജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു; തുറന്ന് പറഞ്ഞ് റഹ്മാന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് റഹ്മാന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി വേഷങ്ങള്‍ നായകനായും സഹനടനായുമെല്ലാം റഹ്മാന്‍ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ നടന്‍ അജിത്തിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ റഹ്മാന്‍.
അജിത്താണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ബില്ലയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ വന്ന് തന്നെ നിര്‍ബന്ധിച്ച് കണ്‍വിന്‍സ് ചെയ്യിപ്പിച്ചാണ് ബില്ല ചെയ്തതെന്നുമാണ് റഹ്മാന്‍ പറയുന്നത്.
‘ബില്ലയില്‍ വില്ലന്‍ വേഷം ചെയ്യുന്നില്ലെന്നാണ് ഞാന്‍ ആദ്യം തീരുമാനിച്ചത്. അജിത്താണ് ഹീറോ എന്നതായിരുന്നു കാരണം. എനിക്ക് അജിത്തിനെ പരിചയമില്ല. അതിന് മുമ്പ് പലരും പറഞ്ഞും വാര്‍ത്തകളിലൂടെയും മറ്റ് അറിഞ്ഞിരുന്നു അജിത്തിന് അഹങ്കാരമാണ് തലക്കനമാണ് എന്നൊക്കെ. അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് മടി തോന്നിയത്.’
‘അജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് കഥ പറയാന്‍ എത്തിയവരോട് ഞാന്‍ പറഞ്ഞിരുന്നു അതൊക്കെ പത്രക്കാര്‍ ഉണ്ടാക്കുന്ന കഥയാണെന്നും അതിലൊന്നും സത്യമില്ലെന്നും അന്ന് അണിയറപ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞിരുന്നു.’ ‘അങ്ങനെ അവര്‍ എന്തൊക്കയോ പറഞ്ഞ് എന്നെ കണ്‍വിന്‍സ് ചെയ്യിച്ച് അഭിനയിക്കാമെന്ന് സമ്മതിപ്പിച്ചു. അതിന് മുമ്പ് ഞാന്‍ കുറച്ച് കണ്ടീഷന്‍സ് വെച്ചു. അത് അവര്‍ സമ്മതിച്ചു.
ഒഴിഞ്ഞ് മാറാന്‍ നോക്കിയപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു ഹീറോയിക്ക് ആയിട്ടുള്ള ഒരു ആക്ടര്‍ വേണം ഈ കഥാപാത്രം ചെയ്യാനെന്ന്. അങ്ങനെ സെറ്റിലെത്തി.’ ‘അവിടെ വെച്ചാണ് അജിത്തിന്റെ യഥാര്‍ഥ സ്വഭാവം അറിഞ്ഞത്. എന്നെക്കാളും നല്ല ജെന്റില്‍മാനാണ് അദ്ദേഹം. മുന്‍വിധികള്‍ കൊണ്ട് സംഭവിച്ചതാണ് ആ തോന്നലുകളെല്ലാം എനിക്ക്’ എന്നും റഹ്മാന്‍ പറഞ്ഞു.
വിഷ്ണു വര്‍ധന്‍ സംവിധാനം ചെയ്ത ബില്ല 2007ലാണ് തിയേറ്ററുകളിലെത്തിയത്. ജഗദീഷ് എന്ന കഥാപാത്രത്തെയാണ് ബില്ല സീക്വലില്‍ റഹ്മാന്‍ ചെയ്തത്. ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതേസമയം, റഹ്മാന്‍ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ അവസാന സിനിമ പൊന്നിയന്‍ സെല്‍വനാണ്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം പ്രേക്ഷകരിലേയ്ക്ക് എത്തും.
