Connect with us

എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ;എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ; പ്രിയങ്ക ചോപ്ര !

Bollywood

എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ;എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ; പ്രിയങ്ക ചോപ്ര !

എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ;എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ; പ്രിയങ്ക ചോപ്ര !

2000-ത്തില്‍ ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ സുന്ദരിയാണ് പ്രിയങ്ക ചോപ്ര. പിന്നീട് സിനിമാലോകത്തേക്ക് ചുവടു വെച്ച താരം ബോളിവുഡ് കടന്ന് ഹോളിവുഡിലും തന്റേതായ ഇടം ഉറപ്പിച്ചു. തന്റെ അഭിനയ മികവുകൊണ്ട് എന്നതു പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും കയ്യടി നേടാറുണ്ട് പ്രിയങ്ക ചോപ്ര. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തുടക്ക കാലം മുതല്‍ക്കു തന്നെ പ്രിയങ്ക ചോപ്ര മടിക്കാറില്ല. ബോളിവുഡിലെ തുടക്കകാലത്ത് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുമൊക്കെ പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയര്‍ തകര്‍ക്കാനുണ്ടായ ശ്രമങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര

താന്‍ കരിയറില്‍ നല്ല സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു ചിലര്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രിയങ്ക പറയുന്നത്. അതേസമയം ഇന്ത്യയില്‍ മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നവര്‍ വളരെ കുറച്ചേയുള്ളൂവെന്നും പ്രിയങ്ക പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്റെ കരിയര്‍ നശിപ്പിക്കാന്‍ ആളുകൾ ശ്രമിച്ചിട്ടുണ്ട്. എന്റെ പണയില്ലാതാക്കാന്‍ നോക്കി. എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്” എന്നാണ് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ആ ശ്രമങ്ങള്‍ക്കൊന്നും പ്രിയങ്കയെ തകര്‍ക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, അവരേയും മറി കടന്ന് ഇന്ന് ഹോളിവുഡിലും സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര.തന്നെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നവരെ താന്‍ ഗൗനിക്കാറില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പകരം തന്നില്‍ വിശ്വസിക്കുന്ന ഒരാളിലായിരിക്കും താന്‍ ശ്രദ്ധിക്കുന്നതെന്നാണ് പ്രിയങ്ക പറയുന്നത്. ”അതെന്ന തടയാറില്ല. ഞാന്‍ ഇരുന്ന് കരയുകയോ കാത്തിരിക്കുകയോ ചെയ്യാറില്ല. ചിലപ്പോള്‍ ഒരു അവസരം നഷ്ടമാകുമ്പോള്‍ ഒരു രാത്രി കരഞ്ഞേക്കും. പക്ഷെ ഞാന്‍ വെറുതെയിരിക്കാറില്ല” എന്നാണ് പ്രിയങ്ക പറയുന്നത്.

”ആ ശബ്ദങ്ങളുടെ വായടപ്പിക്കണം. നിങ്ങളില്‍ വിശ്വസിക്കുന്ന ഒരാളില്‍ ശ്രദ്ധിക്കുക. വെളിച്ചത്തില്‍ ശ്രദ്ധിക്കുക. ചെറിയൊരു പ്രചോദനം ലഭിച്ചേക്കും. നിങ്ങളെ താഴേക്ക് പിടിച്ചിടുന്ന ആളുകളുണ്ടാകുമ്പോള്‍ അത് കണ്ടെത്തുകയെന്നതാണ് ബുദ്ധിമുട്ടേറി കാര്യം” എന്നാണ് പ്രിയങ്ക പറയുന്നത്. ഇന്ത്യയിലെ ആളുകള്‍ എന്തുകൊണ്ട് മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നില്ലെന്നും പ്രിയങ്ക പറയുന്നുണ്ട്.

”ഇന്ത്യയില്‍, നമ്മളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നത്. എന്റെ കണ്ടെത്തല്‍ എന്താണെന്നു വച്ചാല്‍, 1947 വരെ നമ്മളെ കോളനൈസ് ചെയ്തിരിക്കുകയായിരുന്നു. നൂറ് വര്‍ഷം പോലുമായിട്ടില്ല, നമ്മളുടെ രാജ്യം, നമ്മളുടെ ആളുകള്‍ എന്ന ചിന്ത വന്നിട്ട്” എന്നാണ് പ്രിയങ്ക പറയുന്ന കാരണം. അതേസമയം ഇന്ത്യക്കാര്‍ ആള്‍ബലത്തില്‍ വിശ്വസിക്കണമെന്നും പ്രിയങ്ക പറയുന്നത്.

”നമ്മള്‍ ഒരുമിക്കുകയും നമ്മളുടെ മേഖലയിലെ മറ്റു വ്യക്തികളെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഈ ലോകത്തില്‍ നമ്മളെ പിടിച്ചു നിര്‍ത്താനാകില്ല. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് ആദ്യത്തെ അഞ്ചിലൊന്നാണ് നമ്മള്‍” എന്നും പ്രിയങ്ക പറയുന്നത്. അതേസമയം ഈയ്യടുത്ത് പ്രിയങ്ക ചോപ്ര ഇന്ത്യയിലേക്ക് വന്നിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസത്തേക്കായിരുന്നു പ്രിയങ്ക ഇന്ത്യയിലെത്തിയത്. തന്റെ പുതിയ ബ്രാന്റിന്റെ പ്രചരണ പരിപാടികള്‍ക്കായിരുന്നു പ്രിയങ്ക വന്നത്. പിന്നാലെ താരം മടങ്ങുകയും ചെയ്തു.

അതേസമയം പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ശേഷം ദ വൈറ്റ് ടൈഗര്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലും പ്രിയങ്ക അഭിനയിച്ചിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

More in Bollywood

Trending

Recent

To Top