Connect with us

മകളുടെ പേര് പങ്കുവെച്ച് ആലിയ ഭട്ട് ആലിയയും റൺബീറും; പേരിന്റെ അർത്ഥം ഇങ്ങനെ

Bollywood

മകളുടെ പേര് പങ്കുവെച്ച് ആലിയ ഭട്ട് ആലിയയും റൺബീറും; പേരിന്റെ അർത്ഥം ഇങ്ങനെ

മകളുടെ പേര് പങ്കുവെച്ച് ആലിയ ഭട്ട് ആലിയയും റൺബീറും; പേരിന്റെ അർത്ഥം ഇങ്ങനെ

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ് . വിവാഹം, ​ഗർഭകാലം, പ്രസവം തുടങ്ങി ജീവിതത്തിലെ ഓരോ പ്രധാന നിമിഷങ്ങളും ഇരുവരും ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ.

ആലിയയുടെ തൊട്ടടുത്ത് രൺബീർ കപൂർ മകളെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് ആലിയ സോഷ്യൽ മീഡിയയിലൂടെ മകളുടെ പേര് പങ്കുവച്ചത്. ‘റാഹ’ എന്നാണ് മകളുടെ പേര്. കുഞ്ഞിൻറെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

പേരിന്റെ അർത്ഥമെന്താണെന്നും കുഞ്ഞിന് ആരാണ് പേരിട്ടതെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. റാഹ എന്നാൽ സന്തോഷം, സമാധാനം തുടങ്ങിയവയാണ് പല ഭാഷകളിലായി അർത്ഥങ്ങൾ. കുഞ്ഞിൻറെ മുത്തശ്ശിയാണ് പേര് നിർദ്ദേശിച്ചതെന്നും ആലിയ പോസ്റ്റിൽ കുറിച്ചു. റാഹ എന്നാൽ സ്വാഹിലിയിൽ ദൈവിക പാത എന്നാണ് അർത്ഥമാക്കുന്നത്. സംസ്‌കൃതത്തിൽ സന്തോഷം എന്നാണ് അർത്ഥം, ബംഗ്ലയിൽ – വിശ്രമം, ആശ്വാസം, അറബിയിൽ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നിവയും അർത്ഥമാക്കുന്നു.

ഈ വർഷം ഏപ്രിൽ 14നാണ് ആലിയയും രൺബീറും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെപ്റ്റംബർ 9ന് റിലീസ് ചെയ്ത ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. ബോക്സ് ഓഫീസിൽ ചിത്രം 450 കോടിയാണ് വാരിക്കൂട്ടിയത്.

കർണാടകയിലെ ഓരോ ജില്ലയ്‌ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്
കർണാടകയിലെ ഓരോ ജില്ലയ്‌ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ

കന്നഡ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് കിച്ചാ സുദീപ്. ഇപ്പോഴിത് പുണ്യകോടി ദത്തു യോജനയ്‌ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്‌ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടൻ.

പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സർക്കാർ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വർദ്ധിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും മന്ത്രി പ്രഭു ചവാനോടും നന്ദി അറിയിക്കുന്നു. പൊതുജനങ്ങളോടും സിനിമാ മേഖലയിലെ കലാകാരന്മാരുടെ സംഘടനകളോടും പശുക്കളെ ദത്തെടുക്കാൻ അഭ്യർത്ഥിക്കുന്നു’ എന്ന് കിച്ച സുദീപ് പറഞ്ഞു.

ഈ വർഷമാദ്യം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ 11 പശുക്കളെ ദത്തെടുക്കുകയും തന്റെ സ്വപ്ന പദ്ധതിയായ പുണ്യകോടി ദത്തു യോജനയ്‌ക്ക് തുടക്കമിടുകയും ചെയ്തു. കർണാടകയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം 100 ഗോശാലകളാണ് സ്ഥാപിക്കുന്നത്. പുണ്യകോടി ദത്തെടുക്കൽ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിത്.

More in Bollywood

Trending

Recent

To Top