Bollywood
മൂക്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ബോളിവുഡ് സിനിമകളില്‍ നിന്ന് തന്നെ പുറത്താക്കി, കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്; പ്രിയങ്ക ചോപ്ര
മൂക്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ബോളിവുഡ് സിനിമകളില്‍ നിന്ന് തന്നെ പുറത്താക്കി, കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്; പ്രിയങ്ക ചോപ്ര
ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. 2000ല്‍ ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡില്‍ ഏറ്റവും വലിയ നായികയായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് പ്രിയങ്ക ഹോളിവുഡിലേക്കും എത്തുന്നത്. ഇന്ന് ഹോളിവുഡിലും സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് പ്രിയങ്ക.
ഒരു അഭിമുഖത്തില്‍ പ്രിയങ്ക തന്റെ കരിയറില്‍ ഉണ്ടായ ഒരു തിരിച്ചടിയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബോളിവുഡില്‍ ചുവടുറപ്പിക്കുന്നതിനിടെ പ്രിയങ്ക തന്റെ മൂക്കിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അത് തെറ്റായി പോയെന്നാണ് താരം പറഞ്ഞത്. അതിന് ശേഷം താന്‍ വിഷാദത്തിലേക്ക് പോയെന്നും നടി പറയുന്നു.
നാസല്‍ കാവിറ്റിയിലെ പോളിപ്പ് ആണ് പ്രിയങ്ക നീക്കം ചെയ്തത്. എന്നാല്‍ അത് തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന ലെവലിലേക്ക് കാര്യങ്ങള്‍ എത്തിച്ചു എന്ന് നടി പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമായിരുന്നു പോളിപെക്ടമി ചെയ്തത്. എന്നാല്‍ അത് പ്രതീക്ഷിക്കാത്ത വിധത്തില്‍ തന്റെ മുഖത്തെ മാറ്റി.
അതിനു ശേഷം കടുത്ത വിഷാദത്തിലേക്ക് ഞാന്‍ വീണു പോയി പോയി എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. മൂക്കിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ബോളിവുഡ് സിനിമകളില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും പ്രിയങ്ക പറയുന്നു. അതോടെ എന്റെ കരിയര്‍ അവസാനിക്കുകയാണെന്ന് ഞാന്‍ കരുതി.
സാഹചര്യം കൂടുതല്‍ വഷളായതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഒരിടത് ഒതുങ്ങിക്കൂടി. എന്നാല്‍, അച്ഛന്‍ ഡോക്ടര്‍ അശോക് ചോപ്ര വീണ്ടും ശസ്ത്രക്രിയ ചെയ്ത് അത് ശരിയാക്കാന്‍ അച്ഛന്‍ പറഞ്ഞു. ശസ്ത്രക്രിയ സമയത്ത് കൂടെയുണ്ടാകുമെന്ന് അച്ഛന്‍ തന്ന ഉറപ്പിലാണ് പിന്നീട് താന്‍ സര്‍ജറിക്ക് കയറിയതെന്ന് പ്രിയങ്ക വെളിപ്പെടുത്തി.
അതിന് ശേഷമാണ് തനിക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടിയതെന്ന് നടി പറഞ്ഞു. പിന്നീട് നിര്‍മാതാവ് അനില്‍ ശര്‍മ്മയാണ് അഭിനയത്തിലേക്ക് തിരികെ വരാന്‍ സഹായിക്കും വിധത്തിലുള്ള ഒരു വേഷം നല്‍കിയത്.
നായികയായി വരേണ്ട തന്നെ ആ ശസ്ത്രക്രിയക്ക് ശേഷം ഒരു സഹനടി ആയെങ്കിലും അഭിനയിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി എന്ന വിധത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. അദ്ദേഹം കാണിച്ച ദയയാണത്. ചെറിയ വേഷമാണെങ്കിലും നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക എന്ന് പറഞ്ഞാണ് ആ വേഷം തനിക്ക് നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു.
