Connect with us

മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വര്‍ഗീയതയ്ക്കും കാരണമാകുന്ന ചിത്രം; ദ കേരള സ്‌റ്റോറി സിനിമയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതിയുമായി ഡിവൈഎഫ്‌ഐ

News

ദ കേരള സ്‌റ്റോറി സിനിമയ്‌ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്നതും വര്‍ഗീയതയ്ക്ക് കാരണമാകുന്നതുമായ സിനിമയുടെ ട്രെയിലര്‍ 153 എ, 295 എ നിയങ്ങള്‍ പ്രകാരം കുറ്റകൃത്യമാണെന്നും നടപടി എടുക്കണമെന്നുമാണ് ആവശ്യം.

കേരളത്തില്‍ നിലവില്‍ ഇല്ലാത്ത കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ കേരളത്തെ കുറിച്ച് വെറുപ്പും സ്പര്‍ദ്ധയും വളര്‍ത്താന്‍ ഇടയാക്കുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

അതേ സമയം,കേരളാ സ്‌റ്റോറി സിനിമാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.

More in News

Trending