Connect with us

ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍…അറിയാത്ത കാര്യങ്ങളില്‍ തലയിടരുത് -പ്രീതി സിന്റയോട് ഫവാസ്‌ ചൗധരി

Malayalam Breaking News

ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍…അറിയാത്ത കാര്യങ്ങളില്‍ തലയിടരുത് -പ്രീതി സിന്റയോട് ഫവാസ്‌ ചൗധരി

ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍…അറിയാത്ത കാര്യങ്ങളില്‍ തലയിടരുത് -പ്രീതി സിന്റയോട് ഫവാസ്‌ ചൗധരി

ബോളിവുഡ് സൂപ്പർ തരാം പ്രീതി സിന്റയ്‌ക്കെതിരെ പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാസ് ചൗധരി.
പാകിസ്താന്‍ പിടിയിലായ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമന്‍ പാക് തടവില്‍ നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ട്വീറ്റ് ചെയ്ത ബോളിവുഡ് നടി പ്രീതി സിന്റയെ വിമര്‍ശിക്കുകയായിരുന്നു ഫവാസ് ചൗധരി.

മനസിലാക്കാനാവാത്ത കാര്യങ്ങളില്‍ ചെന്ന് തലയിടാതിരിക്കുക എന്നതാണ് ബോളിവുഡ് താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യമെന്ന് ഫവാസ് ചൗധരി ട്വീറ്റ് ചെയ്തു. അഭിനന്ദന്‍ വര്‍ധമന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രീതിയുടെ ട്വീറ്റിനോടാണ് പാക് മന്ത്രിയുടെ പ്രതികരണം.

“മനസിലാക്കാനാവാത്ത കാര്യങ്ങളില്‍ കൊണ്ട് ചെന്ന് തലയിടാതിരിക്കുക എന്നതാണ് ബോളിവുഡ് താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യം. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത പലരുമാണ് ബോളിവുഡിലുള്ളത്. അടിസ്ഥാന കാര്യങ്ങള്‍ പോലും മനസിലാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിവില്ല. ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ള കാര്യമല്ല യുദ്ധം, അതിന്റെ ഭീകരതയെ കുറിച്ച്‌ ചിന്തിക്കാന്‍ പോലും താരങ്ങള്‍ക്ക് കഴിവില്ല.” ചൗധരി ട്വീറ്റ് ചെയ്തു.

fawdad chaudhry tweet for prieity zinta

More in Malayalam Breaking News

Trending