Connect with us

നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, വെന്റിലേറ്ററില്‍; സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍

Actress

നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, വെന്റിലേറ്ററില്‍; സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍

നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, വെന്റിലേറ്ററില്‍; സഹായം അഭ്യര്‍ത്ഥിച്ച് ഗോപിക അനില്‍

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായര്‍. ഇപ്പോഴിതാ നടിയ്ക്ക് ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റതായ വാര്‍ത്തകളാണ് പുറത്തെത്തിയത്. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യര്‍ഥിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്.

”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്.

ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.”ഗോപിക അനില്‍ കുറിച്ചു.

അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ല്‍ പുറത്തിറങ്ങിയ ഒറ്റയ്‌ക്കൊരു കാമുകന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം.

More in Actress

Trending

Recent

To Top