Connect with us

പുള്ളി കാണിച്ചത് തെണ്ടിത്തരം, അയാളെ നമ്മള്‍ ഷോയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്; പിന്നീട് വന്ന് കൊച്ചിന്റെ കാര്യം പറഞ്ഞ് കരഞ്ഞു; ബിനു അടിമാലിയെ സ്റ്റാര്‍ മാജിക്കില്‍ നിന്നും പുറത്താക്കി!

Malayalam

പുള്ളി കാണിച്ചത് തെണ്ടിത്തരം, അയാളെ നമ്മള്‍ ഷോയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്; പിന്നീട് വന്ന് കൊച്ചിന്റെ കാര്യം പറഞ്ഞ് കരഞ്ഞു; ബിനു അടിമാലിയെ സ്റ്റാര്‍ മാജിക്കില്‍ നിന്നും പുറത്താക്കി!

പുള്ളി കാണിച്ചത് തെണ്ടിത്തരം, അയാളെ നമ്മള്‍ ഷോയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്; പിന്നീട് വന്ന് കൊച്ചിന്റെ കാര്യം പറഞ്ഞ് കരഞ്ഞു; ബിനു അടിമാലിയെ സ്റ്റാര്‍ മാജിക്കില്‍ നിന്നും പുറത്താക്കി!

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടനും കൊമേഡിയനുമായ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ ക്യാമറ തല്ലിപൊട്ടിച്ച് മര്‍ദ്ദിച്ച സംഭവം പുറത്ത് വന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ എങ്ങും ചര്‍ച്ചാ വിഷയം നടന്‍ ബിനു അടിമാലിയും കൊല്ലം സുധിയുടെ മരണവുമാണ്. ഫോട്ടോഗ്രാഫറും താരത്തിന്റെ മുന്‍ സോഷ്യല്‍മീഡിയ മാനേജരുമായ ജിനേഷ് എന്ന വ്യക്തിയെയാണ് ഷൂട്ടിങ് ലൊക്കേഷില്‍ വിളിച്ച് വരുത്തി ബിനു അടിമാലി ക്രൂരമായി മര്‍ദ്ദിച്ചത് എന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നടന്‍ ജിനേഷിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുന്നെന്ന് മനസിലാക്കി ലൊക്കേഷനിലുണ്ടായിരുന്നവര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് ജിനേഷിനെ രക്ഷിച്ചത്. എട്ട് ലക്ഷം വില വരുന്ന തന്റെ ക്യാമറ പൊട്ടിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് ജിനേഷ്. പിന്നാലെ ഇത്തരത്തിലൊരു സംഭവം നടന്നിട്ടെന്ന് കാട്ടി ബിനു അടിമാലി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സ്റ്റാര്‍ മാജിക്കില്‍ വെച്ചാണ് എനിക്ക് എതിരെ ആരോപണം ഉന്നയിച്ച വ്യക്തിയെ ഞാന്‍ കാണുന്നത്. പുള്ളി ഒരു ഫോട്ടോഗ്രാഫറാണ്. ഞങ്ങളുടെ എല്ലാം ഫോട്ടോ എടുക്കാറുണ്ട്. ഒരു ദിവസം എന്നോട് പറഞ്ഞു ചേട്ടന്റെ സോഷ്യല്‍മീഡിയ ഞാന്‍ ഹാന്‍ഡില്‍ ചെയ്യാമെന്ന്.’ എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമൊന്നും ഒന്നും ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ അത് സമ്മതിച്ചു. റീച്ചുള്ള ഒരു പേജ് വേണമായിരുന്നു പുള്ളിക്ക് ഫോട്ടോയിടാന്‍. എന്റെ പേജ് നോക്കാന്‍ വന്നയാള്‍ പിന്നീട് എന്നോട് ചോദിച്ചു ഈ പേജ് കൊടുക്കുന്നുണ്ടോയെന്ന്. പല പ്രാവശ്യം ചോദിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പിന്നീട് പേജ് മിസ് യൂസ് ചെയ്യുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായെന്നും ബിനു അടിമാലി പറഞ്ഞിരുന്നു.

ഇവന്‍ ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ അറിയാതെയാണ് സുധിയുടെ വീട്ടിലെ വീഡിയോ എടുത്തത്. കൂടെ നിന്നവരെ വിശ്വസിച്ചത് മൂലം എട്ടിന്റെ പണി പലപ്പോഴായി കിട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രതികരിക്കാറില്ല. വീട്ടില്‍ എല്ലാവരും വിഷമത്തിലാണ്. ഇപ്പോള്‍ വര്‍ക്കും കുറവാണ്. ഞാന്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അതിന് തെളിവ് വേണ്ടേ. ക്യാമറയുടെ മുമ്പില്‍ നിന്ന് പെര്‍ഫോം ചെയ്ത് അരി മേടിക്കുന്ന ഞാന്‍ കാമറ തല്ലിപ്പൊട്ടിക്കുമോ. ഒമ്പത് ലക്ഷം രൂപയാണ് എന്നോട് ചോദിക്കുന്നത്. സുഖമില്ലാത്ത എന്റെ മകളാണ് എന്റെ ഏറ്റവും വലിയ തീരാദുഖം. അവളെ പിടിച്ച് ഞാന്‍ സത്യം ചെയ്യുന്നു ജിനേഷിനെ ഞാന്‍ തല്ലിയിട്ടില്ല എന്നാണ്’ ബിനു അടിമാലി പറഞ്ഞത്.

ഇപ്പോഴിതാ ജിനേഷിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. അതില്‍ ഈ കാരണത്താല്‍ ബിനു അടിമാലിയെ സ്റ്റാര്‍ മാജിക്കില്‍ നിന്നും പുറത്താക്കിയെന്നും പറയുന്നുണ്ട്. സംഭവം നടന്നശേഷം ഷോ ഡയറക്ടര്‍ അനൂപ് ജോണ്‍ തന്നെ ഫോണ്‍ വിളിച്ചതിന്റെ കോള്‍ റെക്കോര്‍ഡും ജിനേഷ് പുറത്തുവിട്ടിട്ടുണ്ട്. ബിനു അടിമാലിയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മീഡിയയൊക്കെ അറിയും മുന്നേ കോപ്രമൈസ് ചെയ്യാനായിരുന്നു ശ്രമിച്ചത്. 8 ലക്ഷം രൂപയുടെ ക്യാമറയാണ് തല്ലിപ്പൊട്ടിച്ചത്. താന്‍ അത് ലോണ്‍ എടുത്ത് വാങ്ങിയതാണ്. അതിന്റെ ലോണ്‍ അടവ് പോലും കഴിഞ്ഞിട്ടില്ല എന്നാണ് ജിനേഷ് പറയുന്നത്.

‘എനിക്ക് കാര്യങ്ങളെല്ലാം അറിയാം ജിനേഷേ.. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്. അതില്‍ എനിക്കും വിഷമമുണ്ട്. ഹൈപ്പര്‍ടെന്‍ഷന്‍ കയറി ഒരാളെ ഉപദ്രവിക്കുകയെന്ന് പറഞ്ഞാല്‍ അത് വല്ലാത്ത വകുപ്പാണ്. പുള്ളിയെ സേവ് ചെയ്യാനൊന്നുമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പക്ഷെ കമ്പനിയുടെ അകത്ത് കാര്യങ്ങള്‍ വരുമ്പോള്‍ അത് അനുസരിച്ചല്ലേ മൂവ് ചെയ്യാന്‍ പറ്റൂ എന്നാണ് അനൂപ് പറയുന്നത്.

‘അയാള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല. കോംപ്രമൈസ് ചെയ്യാന്‍ സഹായിക്കാന്‍ പറഞ്ഞിരുന്നു. ചെറിയ ത!ട്ട് കിട്ടിയെന്ന് പുള്ളിക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ട്. നീ അയാളെ നശിപ്പിക്കാന്‍ പോകുവാണെന്ന പേടി അയാള്‍ക്കുണ്ട്. സാറിന് വലിയ താല്‍പര്യമില്ല. പോലീസും കേസുമാകില്ലേ. നിനക്കുണ്ടായ നഷ്ടങ്ങള്‍ നികത്തി തരണം ഭാവിയില്‍ ദ്രോഹിക്കരുതെന്നും നീ എഴുതി വാങ്ങണം.’

‘അയാളെ രണ്ട് മാസം നമ്മള്‍ ഷോയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. അത് പണിഷ്‌മെന്റാണ്. പുള്ളി കാണിച്ചത് തെണ്ടിത്തരം തന്നെയാണ്. ഷോയില്‍ നിന്നും മാറ്റി നിര്‍ത്തിയശേഷം ഓഫീസില്‍ വന്ന് കൊച്ചിന്റെ കാര്യം പറഞ്ഞൊക്കെ കരഞ്ഞെന്ന് കേട്ടു. അതൊക്കെ കൊണ്ടാണ് ഒരുത്തന്റെ പണി കളയേണ്ടെന്ന രീതിയില്‍ ബിനുവിനെ വിളിച്ചോളാന്‍ ശ്രീകണ്ഠന്‍ സാര്‍ പറഞ്ഞത്. അല്ലാതെ ഷോയ്ക്ക് പുള്ളിയെ ആവശ്യമുണ്ടായിട്ടല്ല. പുള്ളി പോയപ്പോള്‍ ഷോയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’, എന്നാണ് അനൂപ് സംഭവശേഷം പലപ്പോഴായി ജിനേഷിനെ വിളിച്ചപ്പോള്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top