Interviews
പേർളിക്ക് മാനസിക പ്രശ്‌നമെന്ന് അച്ഛൻ മാണി പോളിന്റെ വെളിപ്പെടുത്തൽ !! ബിഗ് ബോസിൽ നിന്ന് പുറത്തു വരുന്നതോട് അത്……
പേർളിക്ക് മാനസിക പ്രശ്‌നമെന്ന് അച്ഛൻ മാണി പോളിന്റെ വെളിപ്പെടുത്തൽ !! ബിഗ് ബോസിൽ നിന്ന് പുറത്തു വരുന്നതോട് അത്……
പേർളിക്ക് മാനസിക പ്രശ്‌നമെന്ന് അച്ഛൻ മാണി പോളിന്റെ വെളിപ്പെടുത്തൽ !! ബിഗ് ബോസിൽ നിന്ന് പുറത്തു വരുന്നതോട് അത്……
ബിഗ്‌ബോസ് മലയാളത്തിലെ ശ്രദ്ധാ കേന്ദ്രമായ രണ്ട് മത്സരാർത്ഥികളാണ് പേർളിയും ശ്രീനിഷും. ആദ്യ ഘട്ടത്തിൽ റേറ്റിങ്ങിൽ വളരെ പിന്നിലായിരുന്നു ബിഗ്‌ബോസിന്റെ റേറ്റിങ് കൂടാൻ തന്നെ കാരണം ഇവരുടെ പ്രണയം സൃഷ്ടിച്ച വിവാദങ്ങളായിരുന്നു. ഇപ്പോഴിതാ പേർളിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അച്ഛൻ മാണി പോൾ.
പേർളിയുടെ പ്രണയത്തിൽ പ്രേക്ഷകർക്ക് എത്രത്തോളം സംശയമുണ്ടോ, അതേ സംശയം തന്നയാണ് വീട്ടുകാർക്കും ഉള്ളത്. അവരുടെ പ്രണയം സത്യമാണോ കള്ളമാണോ എന്ന് വീട്ടുകാർക്കും ഇത് വരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ മകൾ പേർളിക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അച്ഛൻ മാണി പോൾ ഇപ്പോൾ.
പേഴ്‌സണാലിറ്റി ഡെവലപ്പറും മോട്ടിവേഷണൽ സ്‌പീക്കറുമാണ് പേർളിയുടെ അച്ഛൻ മാണി പോൾ. മനുഷ്യ മനസ്സുകൾ മനസിലാക്കാൻ അദ്ദേഹത്തോളം കഴിവുള്ളവർ വളരെ കുറവായിരിക്കും. അത്രയധികം എക്സ്പീരിയൻസ് ഈ മേഖലയിൽ അദ്ദേഹത്തിനുണ്ട്. ബിഗ് ബോസിലെത്തിയ പേർളി ഇപ്പോൾ കാണിക്കുന്നത് ക്ലാസ്‌ട്രോഫോബിയ എന്ന മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ ആണെന്നാണ് അച്ഛൻ മാണി പോൾ പറയുന്നത്.
ശരീര വേദനയേക്കാൾ വലിയ സൈകോളജിക്കൽ പെയിനാണ് പേർളി ബിഗ്‌ബോസിനുള്ളിൽ അനുഭവിക്കുന്നത് എന്നാണ് മാണിപോളിന്റെ ഭാഷ്യം. ഇത്തരം ലക്ഷണമുള്ളവരിൽ മൂഡ് സ്വിങ് ഉണ്ടാകും. അത് കൊണ്ടാണ് കരഞ്ഞു കൊണ്ടിരിക്കുന്ന പേർളി പെട്ടെന്ന് ചിരിക്കുന്നതും പാട്ട് പാടുന്നതും. ബിഗ് ബോസിനുള്ളിൽ നിന്നും പുറത്തു വരുന്നതോടെ ഇത് ശെരിയാകുമെന്നും മാണി പോൾ പറഞ്ഞു.
Pearle Maaney has some mental problems: Says Maaney Paul
